city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.04.2013

ഹാന്റ്‌ബോള്‍ ജില്ലാ ടീം തിരഞ്ഞെടുപ്പ്

കോട്ടയത്ത് ഏപ്രില്‍ 25 മുതല്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള ജില്ലാ ടീമിനെ ഏപ്രില്‍ 23 ന് വൈകുന്നേരം മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഗ്രൗണ്ടില്‍ തിരഞ്ഞെടുക്കുന്നതാണ്. 1998 ജനുവരി ഒന്നിനു ശേഷം ജനിച്ച കുട്ടികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എത്തിച്ചേരണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ നമ്പര്‍ 9847001639.

നീന്തല്‍ മത്സരം

കേരള സ്റ്റേറ്റ് സബ് ജൂനിയര്‍, ജൂനിയര്‍ നീന്തല്‍ മത്സരം മെയ് 10, 11, 12, തീയതികളില്‍ തിരുവനന്തപുരം ഡോ: ബി. ആര്‍. അബേദ്ക്കര്‍ ഇന്റര്‍ നാഷണല്‍ അക്ക്വാറ്റിക് കോംപ്‌ളക്‌സില്‍ നടത്തും. എട്ടു മുതല്‍ 17 വരെ വയസുളള കുട്ടികള്‍ക്കായി അഞ്ചു വിഭാഗങ്ങളായി തിരിച്ച് നീന്തല്‍ മത്സരവും, വാട്ടര്‍ പോളോ മത്സരവും ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ ഏപ്രില്‍ 24 ന് രാവിലെ 10-മണിക്ക് പാലാവയല്‍ ഓടപളളി നീന്തല്‍ കുളത്തില്‍ വയസ്‌തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഫോട്ടോയുഠ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 9496091159-ഫോണില്‍ ലഭിക്കും.

നോര്‍ക്ക പഠന ക്വാമ്പ് 27 ന്

വിദേശ തൊഴില്‍ അനേ്വഷകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഒരു ദിവസത്തെ പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രില്‍ 27 ന് കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടത്തുന്നു. വിസ പ്രശ്‌നങ്ങള്‍, തൊഴില്‍ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യുവിന് പങ്കെടുക്കുവാന്‍ ഉദേ്യാഗാര്‍ഥികളെ പ്രാപ്തരാകുന്ന ക്‌ളാസുകള്‍, തൊഴില്‍ നിയമങ്ങള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍ എന്നിവയെക്കുറിച്ച് ക്വാമ്പില്‍ ക്‌ളാസെടുക്കും. താല്‍പ്പര്യമുളളവര്‍ 100 രൂപ ഫീസ് അടച്ച് പേര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04972765310, 9747001588, 9447649044.പി.എന്‍.കെ 1093/13

ജാവ പ്രോഗ്രാമിങ്ങ് കോഴ്‌സ്

സി-ഡിറ്റിന്റെ കാസര്‍കോട് ജില്ലാ പഠന കേന്ദ്രത്തില്‍ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന പ്‌ളസ്ടു വിദ്യാര്‍ഥികള്‍ക്കായി സി, സി. പി. പി, ജാവ പ്രോഗ്രാമിങ്ങ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. കൂടാതെ എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് ഡി.ടി.പി, ഡി.സി.എ, ഡാറ്റ എന്‍ട്രി വെബ് ഡിസൈന്‍ കോഴ്‌സുകള്‍ക്കും ഇപ്പോള്‍ പ്രവേശനം ലഭിക്കും അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും സി-ഡിറ്റ് പഠന കേന്ദ്രം, ഇന്‍ഡ്യന്‍ കോഫീ ഹൗസിന് എതിര്‍വശം പുതിയ ബസ് സ്റ്റാന്‍ഡ് കാസര്‍കോട് ഫോണ്‍ 9747001588 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. അപേക്ഷ ഏപ്രില്‍ 26 വരെ സ്വീകരിക്കും.

പലിശ ഇളവ് കാലാവധി നീട്ടി
സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.04.2013

ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി.പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയവര്‍ക്ക് പിഴപലിശ ഇളവ് ചെയ്യുന്നതിനുളള കാലാവധി 2013 ജൂണ്‍ 30 വരെ നീട്ടി. ഗുണഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക തീര്‍ക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0467-2200585.

ഒന്‍പത് റൂട്ടുകളിലെ ബസ് സമയം നിര്‍ണയിക്കാന്‍ യോഗം ചേരുന്നു

ജില്ലയിലെ ഒന്‍പത് ബസ് റൂട്ടുകളിലെ സമയ നിര്‍ണയിക്കുന്നതിനുളള ആര്‍.ടി.എ. യോഗം ഏപ്രില്‍ 23 നുഠ 25 നുഠ ആര്‍.ട.ി.ഒ. ഓഫീസില്‍ ചേരുന്നതാണ്. കാഞ്ഞങ്ങാട് മേഖലയിലെ പുറത്തെ മാട് - പടന്ന കടപ്പുറം- ചെറുവത്തൂര്‍(വഴി) കിഴക്കേമുറി-കാരി, പളളിക്കണ്ടഠ, കാടങ്കോട് മടക്കര റൂട്ടില്‍ കെ. എല്‍. 11 ഡബ്ല്യു 5499 നമ്പര്‍ ബസ്, ചിമേനി-ഇടയിലക്കാട്-അച്ചാംതുരുത്തി- പടന്ന കടപ്പുറം റൂട്ടില്‍ കെ.എല്‍.10-ക്യു-4383 നമ്പര്‍ ബസ്, നീലേശ്വരം-ചെറുവത്തൂര്‍(വഴി) ഞണ്ടാടി--ബങ്കളം-കയ്യൂര്‍-ചിമേനി-വലിയപൊയില്‍-ചെമ്പ്രകാനം റൂട്ടില്‍ കെ.എല്‍. 14-സി-8784 നമ്പര്‍ ബസ്, കുണ്ട്യം - പടന്ന കടപ്പുറം-പൊതാവൂര്‍(വഴി) അത്തൂട്ടി, പെട്ടികുണ്ട്, പളളിപ്പാറ, ചിമേനി, ചെറുവത്തൂര്‍ റൂട്ടില്‍ കെ.എല്‍-14, എഫ് 4797 നമ്പര്‍ ബസ്, പൂക്കയം-കാഞ്ഞങ്ങാട്-നീലേശ്വരം(വഴി) മാവുങ്കാല്‍, രാജപുരം, പടന്നക്കാട്-ബന്തടുക്ക റൂട്ടില്‍ കെ.എല്‍ 60.എ 552 നമ്പര്‍ ബസ് കാലിച്ചാനടുക്കം-നീലേശ്വരം-കാഞ്ഞങ്ങാട്(വഴി) തായന്നൂര്‍, എണ്ണപ്പാറ, ചൊയ്യോംകോട്, ഏഴാംമൈല്‍, എരിയ, മാവുങ്കാല്‍, ജില്ലാ ആശുപ്പത്രി-ആറങ്ങാടി-ആലാമിപ്പള്ളി റൂട്ടില്‍ കെ.എല്‍. 60-സി 8865 നമ്പര്‍ ബസ് എന്നീ റൂട്ടുകളിലൂടെ ഓടുന്ന ബസ് സര്‍വീസ് സമയം നിര്‍ണയിക്കുന്ന യോഗം 23 നു 11 മണിക്കും.

ചട്ടഞ്ചാല്‍-നീലേശ്വരം(വഴി) ശവപറമ്പ്, കാഞ്ഞങ്ങാട്, ഉദുമ മുല്ലച്ചേറി, പൊയ്‌നാച്ചി ബങ്കളം, ബാവിക്കര ഡാം-റൂട്ടില്‍ കെ. എല്‍-13 കെ. 290 നമ്പര്‍, ബസ്, മിയ്യപ്പതവു-തലപ്പാടി- ആനക്കല്ല്(വഴി) ഹൊസങ്കടി, മഞ്ചേശ്വര്‍ പോലീസ് സ്റ്റേഷന്‍ റൂട്ടില്‍ കെ.എല്‍. 55-എ-3434 നമ്പര്‍ ബസ്, പാടി-കാസര്‍കോട്-സിവില്‍ സ്റ്റേഷന്‍-കോപ്പ-കല്ലകട്ട-തളങ്കര(വഴി) ചെര്‍ക്കള റൂട്ടില്‍ കെ.എല്‍. 18 എ 416 നമ്പര്‍ ബസ് എന്നിവയുടെ സമയ നിര്‍ണയ യോഗം ഏപ്രില്‍ 24 ന് 11 മണിക്ക് നടക്കുന്നതാണ്.

അസല്‍ പ്രമാണ പരിശോധന

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്‌ളാര്‍ക്ക് (പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കായുളള പ്രതേ്യക നിയമനം) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പെട്ട ഉദേ്യാഗാര്‍ഥികളുടെ അസല്‍ പ്രമാണ പരിശോധന ഏപ്രില്‍ 30 ന് രാവിലെ 9.30 മണിക്ക് പി.എസ്. സി. ജില്ലാ ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ഥികള്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാത്ത ഉദേ്യാഗാര്‍ഥികളെ തെരഞ്ഞെടുപ്പിന് പരിഗണിക്കുന്നതല്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജീവാണു വളം വില്‍പനയ്ക്ക്

കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പാരസൈറ്റ് ബ്രീഡിംഗ്് സ്റ്റേഷനില്‍ ജീവാണുവളങ്ങളായ അഡോസ്‌പോറില്ലം, വാം എന്നിവ കിലോഗ്രാമിന് 45 രൂപ നിരക്കില്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. കര്‍ഷകര്‍ പ്രവ്യത്തിദിവസങ്ങളില്‍ 11 നും നാലിനും ഇടയില്‍ പാരസൈബ്രിഡിംഗ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.സ്റ്റേറ്റ് സീഡ് ഫാമില്‍ ഉത്പാദിപ്പിച്ച വെണ്ട, പയര്‍, ചീര, പടവലം വിത്തുകളും വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്.

മെയ്ദിന കായികമേള നെഹ്‌റു കോളേജ് ഗ്രൗണ്ടില്‍

മെയ്ദിന കായികമേള മെയ് ഒന്നിന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മൈതാനിയില്‍ നടത്തും. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, ലോങ്ങ്ജംപ്, ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ, കമ്പവലി എന്നീ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മത്സരഠ ഉണ്ടാകും താത്പര്യമുളളവര്‍ തൊഴിലാളി തിരിച്ചറിയല്‍ കാര്‍ഡുമായി രാവിലെ ഒമ്പത് മണിക്ക് പടന്നക്കാട് നെഹ്‌റു കോളേജ് ഗ്രൗണ്ടിലെത്തണം കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായോ ജില്ലാ ലേബര്‍ ഓഫീസുമായോ ബന്ധപ്പെടണം.ഫോണ്‍:-04994-255521.


ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി(എന്‍.പി.ആര്‍.പി.ഡി) ആവശ്യത്തിലേക്ക് മാസവാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിലേക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 30 രാവിലെ 11 മണിക്കകം സമര്‍പിക്കണം. ഫോണ്‍ 04994-257140.

തടി ലേലം 29 ന് 

വനം വകുപ്പ് തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച തേക്കും പലജാതി ഇനത്തില്‍ പെട്ട തടികളും വിറകുകളും വാണിജ്യ- ഗാര്‍ഹീക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും അനുയോജ്യമായ ലോട്ടുകളാക്കി പരപ്പ തടി ഡിപ്പോയില്‍ ഏപ്രില്‍ 29 ന് പകല്‍ പത്ത് മണിക്ക് ലേലം ചെയ്ത് വില്‍ക്കുന്നതാണ്. തേക്ക് (72.837 ക്യൂബിക്ക് മീറ്റര്‍), പലജാതി ഇനങ്ങള്‍ (178.092ക്യൂബിക്ക് മീറ്റര്‍, തേക്ക് വിറക് 30 മീറ്റര്‍ ആണ് ലേലം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862,8547602863.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia