city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.02.2014

രണ്ട് വര്‍ഷത്തിനകം പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം: ഉമ്മന്‍ചാണ്ടി


കാസര്‍കോട്: രണ്ട് വര്‍ഷത്തിനകം സംസ്ഥാനം പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. കുമ്പള കോയിപ്പാടിയിലെ നായ്ക്കാപ്പില്‍ സ്ഥാപിക്കുന്ന റീജ്യണല്‍ ഡയറി ലബോറട്ടറിയുടേയും ഫീഡ് മില്ലിംഗ് യൂണിറ്റിന്റേയും ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇനിയും മൂന്നു ലക്ഷം ലിറ്റര്‍ പാല്‍ കൂടി സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.02.2014 ക്ഷീര കര്‍ഷകന്‍ വാങ്ങുന്ന കാലിത്തീറ്റ് ഉല്‍പ്പെടെ പശുവളര്‍ത്തലിനു ആവശ്യമായ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാലിന്റെ മാത്രം വില നിയന്ത്രിക്കുന്നത് ശരിയല്ല. പല കര്‍ഷകരും ഈ മേഖല വിട്ടുപോകുന്നതിനാല്‍ സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ പാലിനു ലിറ്ററിനു 10 രൂപാ വര്‍ദ്ധിപ്പിച്ചു. ഇതില്‍ 8.60 രൂപയും ക്ഷീര കര്‍ഷകനാണ് നല്‍കുന്നത്.ഇതോടെ കര്‍ഷകര്‍ കൃഷിയില്‍ ഉറച്ചു നില്‍ക്കുകയും സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം ലിറ്റര്‍ പാല്‍ അധികമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. ക്ഷീര കര്‍ഷകന്റെ പെന്‍ഷന്‍ 500 രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനിയും വര്‍ദ്ധിപ്പിക്കണമെന്നതാണ് സര്‍ക്കാറിന്റെ നിലപാട്.

ചടങ്ങില്‍ ക്ഷീര വികസനം-ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരത്തില്‍ ആക്ഷേപങ്ങള്‍ ഉണ്ട്. ലാബ് തുറക്കുന്നതോടെ അത്തരത്തിലുളള പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ കഴിയും. 3.13 കോടി രൂപാ ചെലവില്‍ നിര്‍മ്മിക്കുന്ന ലാബിനു 1.95 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. എക്‌സൈസ്-ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു, പി കരുണാകരന്‍ എം പി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, എം എഫ് സി എം പി യു ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പി എച്ച് റംല, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ ടി സരോജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ബി അബ്ദുള്‍റസാഖ് എം എല്‍ എ സ്വാഗതവും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.



എന്‍ഡോസള്‍ഫാന്‍ 11 കുടുംബങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു


കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 11 കുടുംബങ്ങള്‍ക്ക് കാനറാ ബാങ്ക് നിര്‍മ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം ബദിയഡുക്ക ഗുരുസദന സഭാ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ കുടംബാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ പത്‌നിയും മുന്‍ കനറാ ബാങ്ക് ജീവനക്കാരിയുമായ മറിയാമ്മ ഉമ്മന്‍, കനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി സുരേഷ് പൈ, കാനറാ ബാങ്ക് ഹെഡ് ഓഫീസ് ബാംഗ്ലൂര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി എസ് കൃഷ്ണകുമാര്‍, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുധാജയറാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തസ്ലീമ ഹാരീസ്, ബദിയഡുക്ക പഞ്ചായത്ത് മെമ്പര്‍ മഹേഷ് ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.


ജില്ലാ ആസൂത്രണ സമിതി കെട്ടിടവും അതിജീവനം പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കാസര്‍കോട്: വൈകല്യമുള്ളവരുടെ പുനരധിവാസത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അതിജീവനം മാതൃകാപരമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവും അതിജീവനം പദ്ധതിയിലൂടെ വികലാംഗര്‍ക്കുള്ള മുച്ചക്രവാഹനത്തിന്റെ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ജില്ലകളിലെ ആസൂത്രണസമുച്ചയങ്ങളെ അപേക്ഷിച്ച് ഏറ്റവും മനോഹരമായ സമുച്ചയമാണ് ജില്ലയുടേത് -മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പഞ്ചവത്സര പദ്ധതി ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. 2014-15 വര്‍ഷത്തിലെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ മാസത്തോടെ ആരംഭിക്കാന്‍ സാധിക്കും. പദ്ധതി പണത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ 52 ശതമാനം തുകയും വിനിയോഗിച്ചു കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ഗ്രാമവികസന ആസൂത്രണ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ജില്ലാ ആസൂത്രണസമിതി സമുച്ചയത്തിന്റെ താക്കോല്‍ദാനം റവന്യൂ-കയര്‍ വകുപ്പ് മന്തി അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ അനുവദിച്ച 24 മുച്ചക്ര വാഹനത്തിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി കെ.ഇ.ഇസ്മായിലിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ആസൂത്രണസമിതി സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ മുഖ്യപങ്കുവഹിച്ച സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പി.കരുണാകരന്‍ എം.പി.ഉപഹാരസമര്‍പ്പണം നടത്തി. ചടങ്ങില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍), കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജ്ജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ സംസ്ഥാനസമിതി അംഗങ്ങളായ മുംതാസ ഷുക്കൂര്‍, ടി.വി.ഗോവിന്ദന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.സി.കെ.ശ്രീധരന്‍, കെ.പി.സതീഷ് ചന്ദ്രന്‍, അഡ്വ. കെ.ശ്രീകാന്ത്, എം.സി.കമറുദ്ദീന്‍, വി.രാജന്‍, സജി.സെബാസ്റ്റ്യന്‍, എം.അനന്തന്‍ നമ്പ്യാര്‍, എ.കുഞ്ഞിരാമന്‍ നായര്‍, തോമസ് ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍, കെ.വി.രവീന്ദ്രന്‍, സി.എം.എ.ജലീല്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ കെ ബി മുഹമ്മദ്കുഞ്ഞി, കെ എസ് കുര്യാക്കോസ്, പി ജനാര്‍ദ്ദനന്‍, പി കുഞ്ഞിരാമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, എ അബ്ദുള്‍ റഹിമാന്‍, എം തിമ്മയ്യ, കെ സുജാത, സി ശ്യാമള, എ ജാസ്മിന്‍, ഫരീദ് സക്കീര്‍ അഹമ്മദ്, ഓമന രാമചന്ദ്രന്‍, നസീറ അഹമ്മദ്, രാജുകട്ടക്കയം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയ്കുമാര്‍ മീനോത്ത് നന്ദിയും പറഞ്ഞു.

ദേശീയ വികലാംഗ പുനരധിവാസ പദ്ധതി (എന്‍.പി.ആര്‍.പി.ഡി) യുടെ ഭാഗമായി ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കിയത് ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സിസ്റ്റെഡ് എന്ന സ്ഥാപനമാണ്.


ഭൂരഹിത കേരളം പദ്ധതി: പട്ടയമേള മാര്‍ച്ച് മൂന്നിലേക്ക് മാറ്റി


കാസര്‍കോട്: സീറോ ലാന്റ്‌ലസ് പദ്ധതിയനുസരിച്ച് ഭൂരഹിതര്‍ക്ക് ഭൂമിയും പട്ടയവും നല്‍കുന്നതിന് ഫെബ്രുവരി 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല പട്ടയമേള മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായി ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ അറിയിച്ചു.




യോഗം മാറ്റി വെച്ചു

കാസര്‍കോട്: ജില്ലയില്‍ എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി 22 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന യോഗം ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റി വെച്ചു.


തീരദേശത്ത് റോഡ് വികസനത്തിനു 300 കോടിയുടെ പദ്ധത


കാസര്‍കോട്: സംസ്ഥാനത്തിന്റെ തീരദേശ റോഡുകളുടെ വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപാ നീക്കിവെച്ചതായി ഫിഷറീസ്-ഹാര്‍ബര്‍ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു.

മഞ്ചേശ്വരം ഫിഷറീസ് ഹാര്‍ബറിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാര്‍ബറിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. പദ്ധതിയനുസരിച്ചു ജില്ലയിലെ 47 തീരദേശ റോഡുകള്‍ വികസിപ്പിക്കും. ഇതിനു 18.9 കോടി രൂപാ നീക്കിവെച്ചിട്ടുണ്ട്. മഞ്ചേശ്വരം ബ്ലോക്കില്‍ 6.49 കോടി രൂപാ ചെലവില്‍ 14 റോഡുകള്‍ നിര്‍മ്മിക്കും.


ഉറുദു അക്കാദമി പ്രഖ്യാപിച്ചു


കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉറുദു അക്കാദമി സ്ഥാപിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഫിഷറീസ് ഹാര്‍ബര്‍ ശിലാസ്ഥാ

പന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമി രൂപീകരണം ഈ വര്‍ഷം തന്നെ നടത്തും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അക്കാദമി സ്ഥാപിക്കുന്നത്.


വടക്കന്‍ പെരുമ ഇന്ന് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും


കാസര്‍കോട്: കേരള സാഹിത്യ അക്കാദമി കാസര്‍കോട് സാഹിത്യവേദിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടക്കന്‍ പെരുമ ഇന്ന് (ഫെബ്രുവരി 22) രാവിലെ 10 ന് മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ നഗറില്‍ (കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയം) എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ പെരുമ്പടം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വടക്കേ മലബാറില്‍ നിന്ന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലികളുടെ ജീവിതത്തേയും കൃതികളേയും ആസ്പദമാക്കി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്നുഘട്ടങ്ങളിലായി കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ തുടക്കം കുറിച്ചാണ് വടക്കന്‍ പെരുമ ഒന്നാംഘട്ട സെമിനാര്‍ കാസര്‍കോട് നടത്തുന്നത്.

മഹാകവി കുട്ടമത്ത്, ഉബൈദ്, വിദ്യാന്‍ പി കേളുനായര്‍, ടി എസ് തിരുമുമ്പ്, സി രാഘവന്‍, ബാലകൃഷ്ണന്‍ മാങ്ങാട്, കെ എം അഹമ്മദ് എന്നിവരെ അനുസ്മരിച്ച് ഇന്ന് സെമിനാറില്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്ബര്‍ കക്കട്ടില്‍, ജോസ് പനച്ചിപ്പുറം, വി എസ് അനില്‍കുമാര്‍, പി കെ പാറക്കടവ്, എന്‍ ശശിധരന്‍, എം എ റഹ്മാന്‍, ഇബ്രാഹിം ബേവിഞ്ച, പി കെ രാജശേഖരന്‍, ഇ പി രാജഗോപാലന്‍, നാരായണന്‍ പേരിയ, മാങ്ങാട് രത്‌നാകരന്‍, അംബികാസുതന്‍ മാങ്ങാട്, ഡോ. പി കെ തിലക്, വി വി പ്രഭാകരന്‍, ആര്‍ ഗോപാലകൃഷ്ണന്‍, റഹ്മാന്‍ തായലങ്ങാടി എന്നിവര്‍ സംസാരിക്കും.

നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരെ നിയമിക്കുന്നു

കാസര്‍കോട്: നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് കോര്‍ വളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് ഇന്ന് (ഫെബ്രുവരി 22) വരെ അപേക്ഷിക്കാമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു. സാമൂഹ്യ സേവന സന്നദ്ധ തല്‍പരരായ 18 നും 25 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സിയാണ് യോഗ്യത. പ്രതിമാസം 2500 രൂപ ഹോണണേറിയം നല്‍കും. ബ്ലോക്കടിസ്ഥാനത്തില്‍ രണ്ട് വീതം ഒഴിവുകളാണുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുളള നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം ഫോണ്‍ 04994-256812, 255144.


അസാപ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തി വരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഉദ്ഘാടനം ഹൊസ്ദുര്‍ഗ്ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ വാഴുന്നോറടി അധ്യക്ഷത വഹിച്ചു. സ്‌ക്കൂളില്‍ നിന്നും കലാകായിക മേഖലയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജയ്‌സണ്‍ ജെയിംസ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി ജാനകിക്കുട്ടി, കൗണ്‍സിലര്‍ ടി വി ശൈലജ, കെ അബ്ദുള്‍ സത്താര്‍, പി സുധാകരന്‍, പി രാജേന്ദ്രന്‍, എ വി സുരേഷ്ബാബു, കെ ആര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കുഞ്ഞമ്പു മാസ്റ്റര്‍ സ്വാഗതവും അസാപ് കോര്‍ഡിനേറ്റര്‍ സി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

കൊടങ്കൈ തടയണയുടേയും പാണ്ടിക്കണ്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റേയും ശിലാസ്ഥാപനം ഇന്ന്

കാസര്‍കോട്: മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍ ഉപ്പള ശുദ്ധതജല വിതരണ പദ്ധതിക്ക് കൊടങ്കൈയില്‍ നിര്‍മ്മിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22) 10 മണിക്ക് ഉപ്പള സോങ്കാല്‍ ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ സി ജോസഫ് നിര്‍വ്വഹിക്കും. ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. 6.05 കോടി രൂപ ചെലവിലാണ് തടയണ നിര്‍മ്മിക്കുന്നത്. 5000 കുടുംബങ്ങള്‍ക്ക് കുടിവെളളം നല്‍കുന്ന പദ്ധതിയാണിത്.

പയസ്വിനി പുഴയ്ക്ക് 20.80 കോടി രൂപ ചെലവില്‍ പാണ്ടിക്കണ്ടത്ത് നിര്‍മ്മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപനം മന്ത്രി കെ സി ജോസഫ് ഇന്ന് 11 മണിക്ക് പാണ്ടിക്കണ്ടത്ത് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) അധ്യക്ഷത വഹിക്കും. 104.75 മീറ്റര്‍ നീളത്തിലാണ് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്. 4.27 മീറ്റര്‍ വീതിയില്‍ പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി. കാര്‍ഷിക ആവശ്യത്തിനും കുടിവെളളത്തിനുമായി പയശ്വിനി പുഴയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ റെഗുലേറ്റര്‍ കം ബ്രിഡ്ജാണിത്.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Keywords: Kasaragod, Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia