city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 20.09.2013

എന്‍ഡോസള്‍ഫാന്‍  സെല്‍ യോഗം മാറ്റി

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍  ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും അവലോകനം ചെയ്യുന്നതിനുമായുളള ജില്ലാതല സമിതിയുടെ  സെപ്തംബര്‍ 23 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റില്‍  ചേരാന്‍ തീരുമാനിച്ചിരുന്ന യോഗം 28 ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി ജില്ലാകലക്ടര്‍ അറിയിച്ചു.  

ദേശീയ ഫോക്‌ലോര്‍ കലോത്സവം 23, 24 തീയതികളില്‍

സെപ്റ്റംബര്‍ 23, 24 തീയതികളില്‍  വൊര്‍ക്കാടിയില്‍ നടക്കുന്ന ദേശീയ ഫോക്‌ലോര്‍ കലോത്സവത്തിന്റെ   ക്ഷണക്കത്ത് പ്രകാശനം പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വൊര്‍ക്കാടി, സംഘാടക സമിതി കണ്‍വീനര്‍ ഡോ. ജയപ്രകാശ് നാരായണന്‍, സമിതി അംഗങ്ങളായ പി. സോമപ്പ, എ. പ്രകാശ് നായക്, ശ്രീകാന്ത് ഹൊളള, ശശിധര നായക്, ഗുരുവപ്പ, ഇബ്രാഹിം ഖലീല്‍, അബ്ദുര്‍ റഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുംതാസ് സമീറ, സഫിയ ഉമ്പു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരഷെട്ടി, തെരെസാ പിന്റോ, എന്‍.കെ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ചറല്‍ സെന്റര്‍, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൊര്‍ക്കാടി കളിയൂര്‍ സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന ഫോക്‌ലോര്‍ മേളയില്‍ വിവിധ സംസ്ഥാനങ്ങളിലെ 150 കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.

സെപ്തംബര്‍  24 നു പ്ലോട്ടുകള്‍ തെരഞ്ഞെടുക്കും

സര്‍ക്കാര്‍ അറിയിപ്പുകള്‍ 20.09.2013ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന  പ്ലോട്ടുകളുടെ തെരഞ്ഞെടുപ്പ് സെപ്തംബര്‍ 24 നു നടക്കും. രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍  നടക്കുന്ന ചടങ്ങില്‍ എം.പി,  എം.എല്‍.എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓരുജല ചെമ്മീന്‍ കൃഷി അപേക്ഷ ക്ഷണിച്ചു

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന്റെ ഓരുജല ചെമ്മീന്‍കൃഷി ചെയ്യുന്നതിന് താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷയും സ്ഥലത്തിന്റെ കൈവശരേഖ, നികുതിയടച്ച രശീത് സഹിതം ഒക്‌ടോബര്‍ 10 നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04672- 202537.

ജില്ലയിലെ കുളങ്ങളുടെ വിവരം ശേഖരിക്കുന്നു

ജില്ലയിലെ എല്ലാ കുളങ്ങളും നവീകരിക്കുന്നതിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നു. റിവര്‍ ബേസിന്‍ അടിസ്ഥാനത്തില്‍  കേന്ദ്രാവിഷ്‌കൃത പരിപാടിയില്‍ ഉള്‍പെടുത്തിയാണ് നവീകരണം. ആദ്യഘട്ടത്തില്‍  കുളങ്ങളുടെ പുനരുദ്ധാരണ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ നടത്തും.

രണ്ടാംഘട്ടത്തില്‍ കനാല്‍ പുനരുദ്ധാരണത്തിലൂടെ കൃഷിക്കുപയുക്തമായ കുളമുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും കുടിവെളള പദ്ധതികള്‍ ഉപയുക്തമാക്കുന്നതിനും എല്ലാ പഞ്ചായത്തിലേയും മുഴുവന്‍ കുളങ്ങളുടെ ലിസ്റ്റ് ലൊക്കേഷന്‍ മാപ്പ് സഹിതം സെപ്തംബര്‍ 30 നകം സമര്‍പിക്കണമെന്ന് ചെറുകിട ജലസേചന വിഭാഗം എഞ്ചിനീയര്‍ അറിയിച്ചു.

യോഗം മാറ്റി

ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി  ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗം സെപ്തംബര്‍ 24 ല്‍ നിന്നും 26-ാം തീയതി രാവിലെ 11 മണിയിലേക്ക് മാറ്റിവെച്ചതായി കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ശില്‍പശാല സംഘാടക സമിതി

വ്യവസായ വാണിജ്യ വകുപ്പിന്റെ  വ്യവസായവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ചെറുകിട വ്യാപാര കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ശില്‍പശാല നടത്തുന്നു.  ശില്‍പശാല സംഘാടക സമിതി യോഗം സെപ്തംബര്‍ 24 ന് രണ്ട് മണിക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ചേരുന്നതാണ്.

ജോലി ഒഴിവ്

ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍ പരപ്പ ബ്ലോക്കില്‍ നിലവില്‍  ഒഴിവുളള മള്‍ട്ടി റിഹാബിലിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു സെപ്തംബര്‍ 24 നു നടത്താനിരുന്ന ഇന്റര്‍വ്യൂ 26ലേക്ക് മാറ്റിവെച്ചു.

അടിസ്ഥാന യോഗ്യത ബിരുദമാണ്.  സയന്‍സ് വിഷയം പഠിച്ചവര്‍ക്കും പരപ്പ ബ്ലോക്ക് പരിധിയില്‍ ഉളളവര്‍ക്കും മുന്‍ഗണന നല്‍കും. 40 വയസ് കവിയാന്‍ പാടില്ല. കമ്പ്യൂട്ടര്‍ പരിഞ്ജാനം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ 26 നു രാവിലെ 10 മണിക്ക് എന്‍.പി.ആര്‍.പി.ഡി ജില്ലാ ഓഫീസില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഹാജരാകണം.

വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-257140.

ഉപദേശക സമിതി യോഗം 26 ന്

നെഹ്‌റുയുവ കേന്ദ്രയുടെ യൂത്ത് പ്രോഗ്രാം ഉപദേശക സമിതി യോഗം സെപ്തംബര്‍ 26 ന് 3.30 ന് കലക്ടറേറ്റില്‍ ചേരും.

മത്സ്യത്തൊഴിലാളികള്‍ക്കുളള മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍  കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ വടക്കു പടിഞ്ഞാറന്‍  ദിശയില്‍ നിന്നും 45-55 കി.മീ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അധ്യാപക സംഘടനാ പ്രതിനിധി യോഗം

ബേക്കല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ അംഗീക്യത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ  യോഗം സെപ്തംബര്‍ 24 ന് രാവിലെ 10.30  മണിക്ക് ബേക്കല്‍ ബി.ആര്‍.സി യില്‍ ചേരുന്നതാണ്. യോഗത്തില്‍ ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എത്തിച്ചേരണമെന്ന് എ.ഇ.ഒ അറിയിച്ചു.

അധ്യാപക ഒഴിവ്

വിദ്യാനഗര്‍ തന്‍ബീഹുല്‍  ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവിലേക്ക് സെപ്തംബര്‍ 23 നു 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുളളവര്‍ ഹാജരാകണം.


ആര്‍.ടി.എ യോഗം മാറ്റിവെച്ചു

കാസര്‍കോട് റീജിയണല്‍  ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സെപ്തംബര്‍ 25 നു രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം ഒക്‌ടോബര്‍  നാലിലേക്ക് മാറ്റിവെച്ചതായി ആര്‍ ടി ഒ അറിയിച്ചു.

ഡ്രൈവര്‍ സീറ്റില്‍ യാത്ര ചെയ്താല്‍ കര്‍ശന നടപടി

ഓട്ടോറിക്ഷകളിലെ ഡ്രൈവര്‍  സീറ്റില്‍ ഡ്രൈവര്‍ അല്ലാതെ സഹായിയോ, മറ്റുളളവരോ യാത്ര ചെയ്യരുതെന്ന് ആര്‍ ടി ഒ അറിയിച്ചു. നിയമം ലംഘിച്ചും ഡ്രൈവര്‍ അല്ലാതെ മറ്റുളളവര്‍  ഓട്ടോ സീറ്റില്‍ യാത്ര ചെയ്താല്‍ ഓട്ടോയുടെ പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ റദ്ദാക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

തൗടുഗൊളി-മൈലാട്ടി 110 കെ വി ലൈന്‍ 43 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു

ജില്ലയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വൈദ്യുതി ബോര്‍ഡ് 43 കോടി രൂപയുടെ വികസന പദ്ധതിക്ക് നിര്‍ദ്ദേശം സമര്‍പിച്ചു. പി. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുത്തി തൗടുഗോളി-കുബന്നൂര്‍-മൈലാട്ടി 110 കെ വി ഫീഡര്‍ ലൈന്‍ ഇരട്ടിപ്പിക്കുന്നതിനുളള പദ്ധതിയാണ് സമര്‍പിച്ചത്.

നിലവിലുളള കുബന്നൂര്‍-മൈലാട്ടി സിംഗിള്‍ ലൈന്‍ മാറ്റി ഇരട്ടിപ്പിക്കുന്നതിനും 23 കോടി രൂപയുടെ നിര്‍ദേശം സമര്‍പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28 ന് കലക്ടറേറ്റില്‍ നടക്കുന്ന യോഗം വിവിധ പദ്ധതികളുടെ  മുന്‍ഗണനാ നിര്‍ണയം നടത്തും. തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനും ജില്ലയുടെ സമഗ്ര വികസനത്തിനും സഹായകമായ  പദ്ധതിയാണ് ഊര്‍ജ വിഭാഗം സമര്‍പിച്ചിട്ടുളളത്.

തൊഴില്‍ രഹിത വേതന വിതരണം

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം സെപ്തംമ്പര്‍ 24,25,26 തീയ്യതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ ദിവസങ്ങളില്‍ വേതനം കൈപ്പറ്റണം.

വാര്‍ത്താ വായനാ മത്സരം 25 ന്

ഈ വര്‍ഷത്തെ ജില്ലാതല വാര്‍ത്താ വായനാ മത്സരം സെപ്തംബര്‍  25 ന് രാവിലെ 10 മണിക്ക് പുതിയകണ്ടം ജി യു പി സ്‌ക്കൂളില്‍ നടക്കും. ഉപജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഓണം വാരാഘോഷം സമാപിച്ചു

ജില്ലാ ടൂറിസം പ്രൊമോഷന്‍  കൗണ്‍സിലിന്റെ ഓണം വാരാഘോഷം സമാപിച്ചു. മടിക്കൈ പുതിയകണ്ടം പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമാപന പരിപാടി  വിവിധയിനം കലാകായിക മത്സരം, ഘോഷയാത്ര, ഓണസദ്യ എന്നിവയോടെ

സമാപിച്ചു. സമാപന പരിപാടി  സബ്കളക്ടര്‍ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി സത്യ, ഡി ടി പി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ജയന്‍, പൂരക്കളി പണിക്കര്‍ രമേശ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ പി കെ ഗംഗാധരന്‍ സ്വാഗതവും പി കെ മോഹനന്‍ നന്ദിയും പറഞ്ഞു.


Keywords : Kasaragod, Kerala, Government Announcement, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia