city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.10.12
നവോദയ സ്‌കൂള്‍ ആറാം ക്ലാസ് പ്രവേശനം

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2013-2014 അദ്ധ്യയന വര്‍ഷം ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ 2013 ഫെബ്രുവരി 10ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വഴി ബന്ധപ്പെട്ട എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്‌ടോബര്‍ 31 ആണ്.

സ്‌കൂള്‍ കിറ്റിന് ടെണ്ടര്‍

കാസര്‍കോട് ഐ.സി.ഡി.എസ് അഡീഷണല്‍ പ്രൊജക്ടിലെ 144 അംഗന്‍വാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 400 രൂപയാണ് ടെണ്ടര്‍ ഫോറത്തിന്റെ വില. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 23 ഉച്ചയ്ക്ക് രണ്ട് മണി. ടെണ്ടര്‍ ഫോറത്തോടൊപ്പം കാസര്‍കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ പേരില്‍ എടുത്ത 1440 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും നൂറ് രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ എഗ്രിമെന്റും സാമ്പിളുകളും ഹാജരാക്കേണ്ടതാണ്. ഫോണ്‍: 9495743470.

മത്സ്യത്തൊഴിലാളികള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിന് ധനസഹായം

മത്സ്യത്തൊഴിലാളികള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. സ്വന്തമായി വീടുളളവരും കക്കൂസ് ഇല്ലാത്തവരുമായ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സജീവ മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകര്‍. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കുവാന്‍ ആര്‍ഹതയുള്ളൂ. നേരത്തെ ഏതെങ്കിലും ഏജന്‍സിയില്‍ നിന്നും കക്കൂസ് നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റിയവരെ പരിഗണിക്കുന്നതല്ല.

അപേക്ഷാ ഫോറങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും തൃക്കരിപ്പൂര്‍, കാസര്‍കോട്, കുമ്പള എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ 15നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

മുദ്രഫെസ്റ്റ് 2012 - അപേക്ഷ ക്ഷണിച്ചു

സാസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നവംബര്‍ 21 മുതല്‍ 26 വരെ നടക്കുന്ന മുദ്ര ഫെസ്റ്റിന്റെ ഭാഗമായി ക്ലാസിക്കല്‍ ഡാന്‍സിനെ സംബന്ധിച്ച ദേശീയ സെമിനാറും ശില്പശാലയും അവതരണവും സംഘടിപ്പിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, ഒഡിസി, കുച്ചിപ്പുടി, മണിപ്പൂരി എന്നീ മേഖലകളിലെ പ്രശസ്ത നര്‍ത്തകരും വിദഗ്ദ്ധരും ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപയാണ്. ഭക്ഷണവും തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്ക് താമസവും സൗജന്യമായിരിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ള 15 വയസ്സിനു മുകളില്‍ പ്രായവും നൃത്താഭിരുചിയുമുള്ളവര്‍ ബയോഡാറ്റ സഹിതം നവംബര്‍ 10നകം മെമ്പര്‍ സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ, നന്തന്‍കോട്, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471-2311842. ഇ-മെയില്‍: directormpcc@gmail.com

പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കണം

കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 80 ശതമാനത്തിലധികം വികലാംഗത്വമുള്ള ഗുണഭോക്താക്കളും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന 80 വയസ്സ് കഴിഞ്ഞവരും രേഖകളുടെ ഒറിജിനലും പകര്‍പ്പും മൂന്നുദിവസത്തിനകം പഞ്ചായത്തില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
സമ്പാദ്യ ആശ്വാസപദ്ധതി - സമയം നീട്ടി

ജില്ലയിലെ കടല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ ആശ്വാസ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഒക്‌ടോബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഇനിയും പദ്ധതിയില്‍ ചേരാത്ത, അര്‍ഹതയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി പദ്ധതിയില്‍ ചേരാവുന്നതാണ്. ഫോണ്‍ നമ്പര്‍: 04672-202537.

കളക്ടറേറ്റില്‍ ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് കളക്ടറേറ്റിലെ യു.പി.എസ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ 20 ബാറ്ററികള്‍ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും അംഗീകൃത ഡീലര്‍മാരില്‍ നിന്നും സീല്‍ ചെയ്ത ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകള്‍ നവംബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണിവരെ സ്വീകരിക്കും.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കര്‍ഷകത്തൊഴിലാളി ക്ഷേമ പദ്ധതിയനുസരിച്ച് അംഗങ്ങളില്‍ നിന്നും തുടര്‍ന്നുള്ള അംശാദായം സ്വീകരിക്കുന്നതിന് വേണ്ടി നടത്തുന്ന സിറ്റിംഗിന്റെ സമയക്രമം നിശ്ചയിച്ചു. നവംബര്‍ മൂന്ന്: ബാഡൂര്‍ വില്ലേജ് - പുത്തിഗെ പഞ്ചായത്ത്, നവംബര്‍ ആറ്: ബളാല്‍ വില്ലേജ് - ബളാല്‍ ഗ്രാമ പഞ്ചായത്ത്, നവംബര്‍ 17: മാലോം വില്ലേജ് - സാംസ്‌കാരിക നിലയം മാലോം പഞ്ചായത്ത്, നവംബര്‍ 20: പനത്തടി വില്ലേജ് - ബളാന്തോട് എസ് ടി ഓഫീസ്, നവംബര്‍ 23: കരിവേടകം, ബന്തടുക്ക വില്ലേജ് - ആനക്കല്ല് വില്ലേജ് ഓഫീസ്, നവംബര്‍ 27: ബേളൂര്‍ വില്ലേജ് - തട്ടുമ്മല്‍ വില്ലേജ് ഓഫീസ്.

സി-ഡിറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് ജില്ലാ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന അംഗീകൃത ഡിസിഎ, ഡിടിപി, ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് എസ് എസ് എല്‍ സി അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരത്തിനും സി-ഡിറ്റ് സിഇവി, ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9747001588.
റവന്യൂ വകുപ്പില്‍ ലെയ്‌സണ്‍ ഓഫീസറെ നിയോഗിക്കും

ലാന്റ് റവന്യൂ വകുപ്പില്‍ കൈകാര്യം ചെയ്തുവരുന്ന വിഷയങ്ങളില്‍ കണ്‍സള്‍ട്ടന്റായും, ക്ലാസെടുക്കുന്നതിനും ലെയ്‌സണ്‍ ഓഫീസറായി പ്രോജക്ട് ആഫീസുകളില്‍ ജോലി നോക്കുന്നതിനും താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍വ്വീസില്‍ നിന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരമിച്ചിട്ടുള്ള തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി കളക്ടര്‍മാരും അര്‍ഹരാണ്. താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 27നകം ജില്ലാ കളക്ടരുടെ കാര്യാലയത്തിലെ എ സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.

ആരോഗ്യ ഇന്‍ഷൂറന്‍സില്‍ മുഴുവന്‍ പട്ടികജാതിക്കാരെയും രജിസ്റ്റര്‍ ചെയ്യും

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. തികച്ചും സൗജന്യമായി ജില്ലയിലെ 10109 പട്ടികജാതി കുടുംബങ്ങളെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പദ്ധതിയുടെ സന്ദേശവുമായി ജില്ലയിലെ 45 പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ആഭിമുഖ്യത്തില്‍ ഗൃഹസന്ദര്‍ശനം നടത്താന്‍ കളക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു.

യോഗം ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ഇതിനകം കൂടുതല്‍ പേരെ രജിസ്റ്റര്‍ ചെയ്ത പഞ്ചായത്തുകളിലെ രജീഷാ ഗാന്ധി (ചെറുവത്തൂര്‍), സതീശന്‍ (മുളിയാര്‍), രമ്യ (ഈസ്റ്റ് എളേരി), ഷൈജാ രാഘവന്‍ (വെസ്റ്റ് എളേരി), കുമാരന്‍ (പനത്തടി) എന്നീ പ്രൊമോട്ടര്‍മാരെ യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലാ പട്ടികജാതി വികസന ആഫീസര്‍ കെ.കെ.കിഷോര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ കെ.ദയാനന്ദ നന്ദിയും രേഖപ്പെടുത്തി.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് വര്‍ഷത്തില്‍ 30,000 രൂപ വരെ സൗജന്യ ചികിത്സയും മാരകരോഗങ്ങള്‍ക്ക് 70,000 രൂപ വരെ അധിക സഹായവും സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ലഭിക്കും. കുടുംബനാഥന് അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ഈ മാസം 25 ആണ്. റേഷന്‍ കാര്‍ഡ്, കുടുംബത്തിലെ ഒരംഗത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിശദവിവരങ്ങള്‍ക്ക് 9496007114, 04994256162 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

Keywords: Announcements, Kasaragod, Kerala, Malayalam news


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia