city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.10.12
സംഘാടക സമിതി യോഗം

കാസര്‍കോട് മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്‌ടോബര്‍ 20ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്നതാണ്.

ഭൂമി ലേലം ചെയ്യും

ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ബല്ല വില്ലേജില്‍, കാഞ്ഞങ്ങാട്, അതിയാമ്പൂര്‍ മണ്ഡപത്തിലെ പേലിക്‌സ് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്നും വില്പന നികുതി കുടിശ്ശിക തുക ഈടാക്കുന്നതിലേക്കായി കുടിശ്ശികക്കാരന് അവകാശപ്പെട്ട ബല്ല വില്ലേജിലെ റീ.സ.നം.118/1ല്‍പ്പെട്ട 18.5 സെന്റ് സ്ഥലവും ഇതിലെ കെ.എം.സി 5/424 കോണ്‍ക്രീറ്റ് കെട്ടിടവും ഒക്‌ടോബര്‍ 22ന് രാവിലെ 11 മണിക്ക് ബല്ല വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നതാണ്. ലേലം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

മോട്ടോര്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പുന:സ്ഥാപിക്കണം

കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ പരിധിയില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി നിയമപ്രകാരം രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുള്ള മോട്ടോര്‍ സ്ഥാപനങ്ങള്‍ 2013 വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. ഒക്‌ടോബര്‍ 31നകം പിഴകൂടാതെ പുതുക്കാവുന്നതാണ്. അതുകഴിഞ്ഞാല്‍ അടയ്‌ക്കേണ്ട തുകയുടെ 25 ശതമാനം പിഴയും ഈടാക്കുമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

രേഖകള്‍ ഹാജരാക്കണം

ദേലംപാടി പഞ്ചായത്തില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൈപ്പറ്റുന്ന 80 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രവും വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റും അവസാനം കൈപ്പറ്റിയ പെന്‍ഷന്‍ മണിയോര്‍ഡര്‍ സ്ലിപ്പും ഒക്‌ടോബര്‍ 25നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia