city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.10.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.10.2012
അക്ഷയ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍

അക്ഷയ പ്രോജക്ട് അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി കരീം കോയക്കില്‍ ചുമതലയേറ്റു. ഹയര്‍സെക്കന്ററി ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് ജില്ലാ കോര്‍ഡിനേറ്ററുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇ.കെ.നായനാര്‍ സ്മാരക കോളേജില്‍ ദേശീയ സെമിനാര്‍
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫേയര്‍സ് ഗവര്‍മെന്റ് ഓഫ് കേരളയും ചേര്‍ന്ന് നവംബര്‍ രണ്ടിന് ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. സദ്ഭരണത്തില്‍ നിയമനിര്‍മ്മാണ സഭകളുടെ പങ്ക് എന്നതാണ് വിഷയം. രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എം.ഗോപാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങള്‍ പ്രൊ.ജോബി വറുഗീസിന് jobyverghese@gmail.com എന്ന ഇ.മെയില്‍ അഡ്രസ്സില്‍ ഒക്‌ടോബര്‍ 25നകം സമര്‍പ്പിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 09495756481, 04672241345.

പ്രീമെട്രിക് ഹോസ്റ്റലില്‍ ലേലം

കാറഡുക്ക ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ നവംബര്‍ ആറിന് മൂന്ന് മണിക്ക് പ്രീമെട്രിക് ഹോസ്റ്റലില്‍ 44618 (നാല്‍പത്തി നാലായിരത്തി അറുനൂറ്റി പതിനെട്ട്) രൂപയില്‍ കുറയാത്ത തുകയ്ക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 04994-260249 നമ്പരിലോ ബന്ധപ്പെടാം.

ഗവ.പോളിടെക്‌നിക്ക് ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ഗവ.പോളിടെക്‌നിക്ക് ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പിലേക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 420 രൂപ അടച്ച് ടെണ്ടര്‍ ഫോം, പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളില്‍ നിന്ന് വാങ്ങാവുന്നതാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 27.

കാരുണ്യ ബെനവലന്റ് ഫണ്ട്: 26 ലക്ഷത്തിന്റെ ധനസഹായം

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ നിന്നും 21 രോഗികള്‍ക്ക് 26 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സമിതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സമിതിയോഗം തീരുമാനിച്ചു. കാന്‍സര്‍, വൃക്ക, ഹൃദയ, ഹീമോഫീലിയ രോഗികള്‍ക്കാണ് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം ചികിത്സാധനസഹായം നല്‍കുക. ജില്ലാ സമിതിയോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വിമല്‍രാജ,് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായിക്ക്, ചിയാക് ജില്ലാ അസി.കോര്‍ഡിനേറ്റര്‍ എം.സതീശന്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എച്ച്.അബ്ദുള്‍ കരീം എന്നിവര്‍ സംബന്ധിച്ചു.

മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മത്സ്യകര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്യും. ഒക്‌ടോബര്‍ 18ന് ഉദുമ, പള്ളിക്കര, ചെമ്മനാട് രാവിലെ 9.30, കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍ രാവിലെ 10.15, മൊഗ്രാല്‍ പൂത്തൂര്‍ 10.30, കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം പഞ്ചായത്തുകള്‍ക്ക് മംഗല്‍പ്പാടി 11.30നും പുത്തിഗെ 11.45നും പൈവളിഗെ 12.30, എണ്‍മകജെ ഒരുമണി, വോര്‍ക്കാടി 1.30.

20ന് പനത്തടി 10 മണി, ചെങ്കള, മുളിയാര്‍ പഞ്ചായത്തുകള്‍ക്കായി മുളിയാര്‍-ബോവിക്കാനം, കള്ളാര്‍ 10.30നും കുറ്റിക്കോല്‍, കാറഡുക്ക 11.30നും, ബേഡഡുക്ക, ബെള്ളൂര്‍ 12.15നും, പുല്ലൂര്‍-പെരിയ, ദേലമ്പാടി ഒരുമണി.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മത്സ്യസമൃദ്ധി കോര്‍ഡിനേറ്റര്‍മാര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ മത്സ്യകര്‍ഷകരും അതാത് വിതരണ കേന്ദ്രങ്ങളിലെത്തി മത്സ്യക്കുഞ്ഞുങ്ങളെ കൈപ്പറ്റണം.


പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കണം

ഉദുമ ഗ്രാമ പഞ്ചായത്തില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൈപ്പറ്റുന്ന എണ്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള ഗുണഭോക്താക്കളും വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ഗുണഭോക്താക്കളും യഥാക്രമം അവരുടെ പ്രായം തെളിയിക്കുന്ന രേഖ, വൈകല്യം തെളിയിക്കുന്ന രേഖയും റേഷന്‍ കാര്‍ഡും പകര്‍പ്പും, പെന്‍ഷന്‍ കൈപ്പറ്റിയ രസീതി എന്നിവ സഹിതം ഒക്‌ടോബര്‍ 25നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

പന്ത്രണ്ടാം പദ്ധതി: കില ഹെല്‍പ്പ് ഡെസ്‌ക്

തദ്ദേശ സ്ഥാപനങ്ങളുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അംഗീകാര, നിര്‍വ്വഹണ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം വിപുലപ്പെടുത്തി. ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: കില ഹെല്‍പ്പ് ഡെസ്‌ക് - 04872204097, 9446059306, 9495434811, 9544582687.

വ്യാജമദ്യം: ജനകീയസമിതി യോഗം

വ്യാജചാരായം ഉല്പാദനം, വിപണനം, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഒക്‌ടോബര്‍ 31ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാഹന ലേലം

കാസര്‍കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ഏഴ് ഓട്ടോറിക്ഷ, ആറുകാറുകള്‍, രണ്ട് മോട്ടോര്‍സൈക്കിള്‍, രണ്ട് സ്‌കൂട്ടര്‍, ഒരു സ്‌കോര്‍പ്പിയോ, ഒരു സുമോ വിക്ട, ഒരു ക്വാളിസ് (ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം) എന്നീ 20 വഹാനങ്ങള്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ഓക്‌ടോബര്‍ 27ന് രാവിലെ 10 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും വ്യവസ്ഥകളും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

ജില്ലാ വികസനസമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഒക്‌ടോബര്‍ 31ന് വൈകുന്നേരം മൂന്നു മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കെല്‍ട്രോണ്‍ - ടെലിവിഷന്‍ ജേര്‍ണലിസം

കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷാ ഫോറം ഒക്‌ടോബര്‍ 30 വരെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ബിരുദമാണ് യോഗ്യത. ക്ലാസ്സുകള്‍ നവംബറില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947131358, 9567161672, 9995784260 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Keywords: Government, Announcements, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia