city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.01.2014

ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

മലയാള ചലച്ചിത്രങ്ങള്‍ക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ നിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2013 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാപാത്രങ്ങള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കുളള ചിത്രങ്ങള്‍, ഹ്രസ്വകഥാ ചിത്രങ്ങള്‍ 2013 ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ  ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുക.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.01.2014അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷ ഫോറവും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷ ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭ്യമാണ്.  അപേക്ഷകള്‍ ജനുവരി 31 നകം അക്കാദമി ഓഫീസില്‍ ലഭിക്കണം.

പട്ടികവര്‍ഗ, മറാഠി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യ വിതരണം

ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന പട്ടികവര്‍ഗ, മറാഠി വിദ്യാര്‍ത്ഥികളുടെ 2013 നവംബര്‍ മുതല്‍ 2014 മാര്‍ച്ച് വരെയുളള പ്രതിമാസ സ്റ്റൈപന്റ് കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും  വിതരണം ചെയ്തു തുടങ്ങി.  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പേരു വിവരം നിര്‍ദിഷ്ട ഫോറത്തില്‍ രേഖപ്പെടുത്തി കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

ജനുവരി 21 നു പരപ്പ ജി.എച്ച്.എസ്.എസില്‍ പ്രതിമാസ സ്റ്റൈപന്റ് വിതരണം ചെയ്യും. 2013-2014 ലെ ഒന്നാം ഗഡു വിദ്യാഭ്യാസ ആനുകൂല്യം കൈപ്പറ്റി അക്വിറ്റന്‍സ് ലഭ്യമാക്കാത്ത  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതല്ല.

പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ ഫോറം

2014 ലെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന  പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനു വേണ്ടി 40,000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുളള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഫോറം  വിതരണം ചെയ്യും.

അപേക്ഷ ഫോറം  ലഭിക്കുന്നതിന് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ് അടങ്ങിയ അപേക്ഷ സിവില്‍ സ്റ്റേഷനില്‍ ബി. ബ്ലോക്കിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-255466.

കരിയര്‍ ഗൈഡന്‍സ് ക്ലാസ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍

ജില്ലയിലെ ന്യൂനപക്ഷ വിഭാഗം സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ജനുവരി 18 ന് രാജപുരം സെന്റ് പയസ് കോളജില്‍ നടക്കും. വിവിധ കോഴ്‌സുകളേയും പഠന മേഖലകളേയും സംബന്ധിച്ച് കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിലുളള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  സംശയ നിവാരണത്തിനുളള അവസരമുണ്ടാകും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലേയും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് ക്ലാസ്. ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളള പത്താം ക്ലാസ്, പ്ലസ്ടു, വി.എച്ച്.എസ്.സി വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30 നും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 1.30 നും എത്തി രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446667542, 9961543661.


കുട്ടികളെ ദത്ത് നല്‍കുന്നതിനുളള നടപടി തുടങ്ങി

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.01.2014
ഗംഗ
മൂന്നര വയസ്സുളള ഗംഗ, രണ്ടു വയസ്സുളള ചിന്നു എന്നീ കുട്ടികള്‍  2013 ഏപ്രില്‍ ഒന്നു മുതല്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചുമതലയില്‍ പട്ടുവം സ്‌നേഹ നികേതന്‍ ഫൗണ്ട്‌ലിങ്ങ് ഹോമില്‍ കഴിഞ്ഞു വരുന്നു. ഈ പെണ്‍കുട്ടികളെ അര്‍ഹരായ ദമ്പതികള്‍ക്ക് ദത്ത് നല്‍കുന്നതിന് മുന്നോടിയായി നിയമപരമായി ഉത്തരവാദിത്തപ്പെട്ട ആരുമില്ലാത്ത കുട്ടികളായി പ്രഖ്യാപിക്കാനുളള നടപടി സ്വീകരിച്ചു വരികയാണ്.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.01.2014
ചിന്നു
ഇത് സംബന്ധിച്ച് ഈ കുട്ടികളുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്  ബോധിപ്പിക്കാനുണ്ടെങ്കില്‍ 60 ദിവസത്തിനുളളില്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെയോ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനേയോ അറിയിക്കണം. ഫോണ്‍ 04994-238490.


600 വിദ്യാര്‍ത്ഥികള്‍ എല്‍.ബി.എസില്‍ ഗേറ്റ് പരീക്ഷയെഴുതും

ഈ വര്‍ഷത്തെ ഗേറ്റ് ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 2, 16, മാര്‍ച്ച് 2 തീയതികളില്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ നടക്കും. വിവിധ വിഷയങ്ങളിലായി 600ല്‍ പരം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. ജില്ലയില്‍ ഗേറ്റ്  ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്ന ഏക പരീക്ഷാകേന്ദ്രമാണ് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജ്.

രാജ്യത്തെ പ്രമുഖ ഐ.ഐ.ടികള്‍ സംയുക്തമായി നടത്തുന്ന ഗേറ്റ് പരീക്ഷ ഇതാദ്യമായാണ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടക്കുന്നത്. എഞ്ചിനീയറിംഗ് മേഖലയില്‍ സ്‌കോളര്‍ഷിപ്പോടു കൂടിയ ഉപരിപഠനത്തിനും അനേകം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടുന്നതിനും ഗേറ്റ് പരീക്ഷയിലെ വിജയം അനിവാര്യമാണ്.

സംരംഭകത്വ പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്കായി 10 ദിവസം നീണ്ടുനില്‍ക്കുന്ന വ്യവസായ സംരംഭകത്വ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ മേല്‍വിലാസം രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 22 നകം വിദ്യാനഗറിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255749, 9446426283.


ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നിന്നും റവന്യൂ റിക്കവറി നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള കുടിശ്ശിക കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ റവന്യൂ റിക്കവറി ഇനത്തില്‍ അടയ്ക്കാനുള്ള തുകയ്ക്ക് പിഴപ്പലിശ 18 ശതമാനത്തില്‍ നിന്ന് 14 ശതമാനവും കളക്ഷന്‍ ചാര്‍ജ് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനവും ഉള്‍പ്പെടെ 15 ശതമാനമായി കുറച്ചിട്ടുണ്ട്. ഒറ്റത്തവണ പദ്ധതി ഫെബ്രുവരി 28 വരെ ഉണ്ടാകും.  കുടിശ്ശികയുള്ളവര്‍ അതാത് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ബന്ധപ്പെടണം. ഫെബ്രുവരി 28 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക്  അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂള്‍, ഐ.സി.എസ്.സി, സി.ബി.എസ്.ഇ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും കേരളത്തിലെ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍ കോളേജ്, റഗുലര്‍ കോളേജ്, സ്വാശ്രയ വിദ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഐ.ഐ.എം, ഐ.ഐ.ടി, എന്‍.ഐ.ടി, എ.ഐ.ടി, എ.ഐ.എം.എസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഓഫീസില്‍ ഫെബ്രുവരി 15 നകം നല്‍കണം.


സ്‌പോര്‍ട്‌സ് കിറ്റ് വിതരണം

ദേശീയ യുവജനവാരാചരണത്തിന്റെ ഭാഗമായി സെമിനാറും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ജനുവരി 18ന് ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ എന്‍.വൈ.കെ മേഖല ഡയറക്ടര്‍ എം.സദാചാരവേല്‍ നിര്‍വ്വഹിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, സുകുമാര്‍ കുതിരപ്പാടി, എം.ആര്‍.സദാശിവന്‍ നായര്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ സംബന്ധിക്കും.

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നീ ഇനങ്ങളില്‍ പഞ്ചായത്തില്‍ 2013 ഡിസംബര്‍ 20 നു ശേഷം അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ഗുണഭോക്താക്കളും ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനുവരി 20ന് രാവിലെ 11 മണിക്ക് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രത്യേക ഗ്രാമസഭ

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ വിഭിന്ന ശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പ്രത്യേക ഗ്രാമസഭ ജനുവരി 28 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും.

വികസന സെമിനാര്‍

കയ്യൂര്‍-ചീമേനി പഞ്ചായത്തിന്റെ 2014-15, 15-16 വര്‍ഷങ്ങളിലേക്ക് തയ്യാറാക്കിയ കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതിലേക്കായി ജനുവരി 30 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന വികസന സെമിനാറില്‍ മുഴുവന്‍ വര്‍ക്കിംഗ് ഗ്രൂപ്പംഗങ്ങളും ഗ്രാമസഭാ പ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണം.

തെരുവ് വിളക്ക് യോഗം

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ 2014-15 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വിവിധ റോഡുകളില്‍ സൗരോര്‍ജ്ജ തെരുവ് വിളക്ക് സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടു കൂടി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജനുവരി 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കയ്യൂര്‍-ചീമേനി ഹാളില്‍ യോഗം ചേരും.

പട്ടികവര്‍ഗ്ഗ വികസന സെമിനാര്‍

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 2014-15, 15-16 വര്‍ഷങ്ങളിലെ കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 31 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളില്‍ ചേരുന്ന പട്ടികവര്‍ഗ്ഗ വികസന സെമിനാറില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരും ഊരുകൂട്ട മൂപ്പന്‍മാരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ജില്ലയില്‍ സധൈര്യത്തിന് തുടക്കമാകുന്നു

കുടുംബശ്രീ മിഷനും, ബാലസഭയും ചൈല്‍ഡ്‌ലൈനും സംയുക്തമായി ജില്ലയില്‍ 'സധൈര്യം' പരിപാടി തുടങ്ങുന്നു. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കുകവ്യക്തിത്വ വികസനം, ലീഡര്‍ഷിപ്പ് ക്യാമ്പെയിന്‍, പരീക്ഷ പേടി മാറ്റുക തുടങ്ങിയവയാണ് സധൈര്യം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സധൈര്യത്തിന്റെ ജില്ലാതല ഉദ്ഘാടനം 19 ന് നീലേശ്വരം സി.ഡി.എസ് ഹാളില്‍ നടക്കും. പരിപാടിയുടെ ആലോചനായോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. എ.ഡി.എം.സി മുഹമ്മദ് കുഞ്ഞി, ചൈല്‍ഡ്‌ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ നിധീഷ് എം ജോര്‍ജ്ജ്, ബാലസഭ കണ്‍സള്‍ട്ടന്റ് സുധീഷ് കുമാര്‍, ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഉദയകുമാര്‍, ലിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.



സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ ജനുവരി 31ന്

നീലേശ്വരത്ത് നടന്ന ജില്ലാ തല സ്‌കൂള്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുത്ത് 50 ശതമാനം മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ച എല്ലാ കായിക താരങ്ങളും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന തീയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ കോപ്പി സഹിതം ജനുവരി 31 ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രണ്ടില്‍ എത്തിച്ചേരേണ്ടതാണ്.


കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു

കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ പി.പി.പി പദ്ധതി പ്രകാരം ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിനായി ബില്‍ഡിംഗ് നിര്‍മിക്കുന്നതിന് കണ്‍സല്‍ട്ടന്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജനുവരി 22 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 230980 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു

പീലിക്കോട് പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സബ്‌സിഡി നിരക്കില്‍ തെങ്ങുകയറ്റ യന്ത്രവും നല്‍കും. ജനുവരി 20,21 തിയ്യതികളിലായി പിലിക്കോട് കൃഷിഭവനില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ജനുവരി 20ന് രാവിലെ 10 മണിക്ക് കൃഷി ഭവനില്‍ എത്തിച്ചേരണം. തെങ്ങ്കയറ്റ യന്ത്രം സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതിന് 500 രൂപ അടക്കേണ്ടതാണ്.

ബസ് സമയ യോഗം മാറ്റി

ആര്‍.ടി.ഒ ഓഫീസില്‍ ജനുവരി 21, 22 തീയ്യതികളില്‍ നടത്താനിരുന്ന ബസ് സമയ നിര്‍ണയ യോഗം യഥാക്രമം 30, 31 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Government,  National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia