city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16.10.12
ഖാദി ബോര്‍ഡ് ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കും

കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്നതും പഞ്ചായത്തുകളില്‍ നടപ്പിലാക്കാവുന്നതുമായ യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്ന മുറയ്ക്ക് ജനറല്‍, ഒ.ബി.സി., പട്ടികജാതി പട്ടിക വര്‍ഗ്ഗം എന്നിവര്‍ക്ക് യഥാക്രമം25,30,40 ശതമാനം വരെ സബ്‌സിഡി അനുവദിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ അപേക്ഷാ ഫോറത്തിനും കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467-2200585 അപേക്ഷകള്‍ ഒക്‌ടോബര്‍ 25 നകം ഓഫീസില്‍ എത്തിക്കേണ്ടതാണ്.

വ്യാജ അംഗത്വം എടുത്തവര്‍ പിരിഞ്ഞു പോകണം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ യഥാര്‍ത്ഥ നിര്‍മ്മാണ തൊഴിലാളികള്‍ അല്ലാത്ത വ്യാജ അംഗത്വം എടുത്തിട്ടള്ളവര്‍ സ്വയം പിരിഞ്ഞു പോകണമെന്ന് ക്ഷേമനിധി എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. യഥാര്‍ത്ഥ തൊഴിലാളികളല്ലാതെ രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയവരെ ബോര്‍ഡ് അംഗത്വത്തില്‍ നിന്നും ഒഴിവാക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ അല്ലാത്ത അംഗങ്ങള്‍ ഡിസംബര്‍ 31 നകം പിരിഞ്ഞു പോകണം. വ്യാജ അംഗങ്ങള്‍ സ്വയം പിരിഞ്ഞു പോകുന്നുവെങ്കില്‍ അവര്‍ അംശാദായമായി അടച്ച തുക മുഴുവന്‍ തിരിച്ചു നല്‍കുന്നതും തുടര്‍ നടപടികളില്‍ നിന്നും ഒഴിവാക്കുന്നതുമാണ്. ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വ്യാജ അംഗങ്ങളെ കണ്ടെത്തുന്ന പക്ഷം അവര്‍ അടച്ച തുക തിരിച്ചു നല്‍കുന്നതല്ല. കൂടാതെ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അംഗത്വം കരസ്ഥമാക്കിയതിനു കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്‍ 0467-2206737

ജില്ലാ - സംസ്ഥാനതല യൂത്ത് അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരംപുലര്‍ത്തുന്ന യുവജന സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും 2011-12 വര്‍ഷത്തെ സംസ്ഥാന - ജില്ലാതല യൂത്ത് അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. 15 നും 40 നും വയസിന് മധ്യേ പ്രയമുള്ള യുവതീ യുവാക്കള്‍ക്ക് വ്യക്തിഗത അവാര്‍ഡിനും മൂന്നു വര്‍ഷം യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകള്‍ക്ക് സഘടനയ്ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന തലത്തില്‍ ഒരു വ്യക്തിക്കും, ഒരു സംഘടനയ്ക്കും, ജില്ലാ തലകത്തില്‍ ഓരോ ജില്ലയിലും ഓരോ വ്യക്തിക്കും സംഘടനക്കും അവാര്‍ഡ് നല്‍കുന്നതാണ്. സംസ്ഥാന-ജില്ലാ തലങ്ങളില്‍ അപേക്ഷിക്കുന്നുവെങ്കില്‍ നിശ്ചിത മാതൃകയില്‍ വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. മാതൃക അപേക്ഷാ ഫോറത്തിനും കൂടുതവല്‍ വിവരങ്ങള്‍ക്കും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ തിരുവനന്തപുരത്തുള്ള മുഖ്യ ഓഫീസുമായോ അതാത് ജില്ലാ യുവജന കേന്ദ്രവുവുമായോ www.youthkerala.org എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്. അപേക്ഷകള്‍ ഒക്‌ടോബര്‍ 25 നകം ജില്ലാ യുവജന കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, റ്റി.സി.9/479, ജവഹര്‍ നഗര്‍-ജെ 1,
കവടിയാര്‍ പി.ഒ., തിരുവനന്തപുരം - 695003 ഫോണ്‍ 0471 2726002, 2724139 ഫാക്‌സ് 04712723002 എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

അധ്യാപക ഒഴിവ്

കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ എന്‍.വി.ടി. ഫിസിക്‌സ് ജൂനിയര്‍ ടീച്ചറുടെ ഒരൊഴിവുണ്ട്. കൂടിക്കാഴ്ച ഒക്‌ടോബര്‍ 18 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഫോണ്‍ 04994 262901

പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് കൃഷി പരിശീലനം

ഹോര്‍ട്ടിക്കള്‍ച്ചറല്‍ നഴ്‌സറികള്‍ സ്ഥാപിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് കൃഷി വകുപ്പ് ധനസഹായവും പരിശീലനവും നല്‍കും. ജില്ലയില്‍ 20 യുവാക്കള്‍ക്കാണ് ആനുകൂലും നല്‍കുക. നഴ്‌സറി തയ്യാറാക്കുന്നതിന് 5 സെന്റ് കൃഷി സ്ഥലം സ്വന്തമായുള്ള, 18 നും 40 നം മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 500 രൂപ സ്റ്റൈപ്പന്റോടു കൂടി തളിപ്പറമ്പ് ആര്‍.എ.ടി.ടി.സി യില്‍ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നഴ്‌സറിക്കാവശ്യാമായ സാധന സാമഗ്രികള്‍ വാങ്ങുന്നതിന് 50000 രൂപ സീഡ് മണിയും ജലസേചന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 20000 രൂപയുടെ ധനസഹായവും നല്‍കും. താല്‍പ്പര്യമുള്ളവര്‍ തൊട്ടടുത്ത കൃഷി ഭവനിലോ കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടേണ്ടതാണ്.

അസിസ്റ്റന്റ് കുക്ക് നിയമനം

പെരിയയിലുളള കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജിനോടനുബന്ധിച്ചുള്ള മെന്‍സ് ഹോസ്റ്റലില്‍ താല്‍ക്കാലികമായി 300 രൂപ ദിവസ വേതനടിസ്ഥാനത്തില്‍ അസി. കുക്കിനെ നിയമിക്കും. കൂടികാഴ്ച ഒക്‌ടോബര്‍ 17 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ നടത്തും. പാചകത്തില്‍ പരിചയവും താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരാം

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ചിയാക്ക് അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ എം.സതീശന്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെന്ന തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ ഹാജരാക്കി അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്‌ടോബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ 9496007114 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

വോട്ടര്‍ പട്ടിക പുതുക്കല്‍ : അപേക്ഷ സ്വീകരിക്കുന്നു

2013 ജനുവരി 1-ാം തീയതി കണക്കാക്കി വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസില്‍ നിന്നുള്ള സംഘം പഞ്ചായത്ത്-മുന്‍സിപ്പല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് ജനങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 11 ന് താഴെപറയുന്ന പ്രകാരമാണ് ക്യാമ്പ്. ഒക്‌ടോബര്‍ 17 ന് മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട് പഞ്ചായത്ത് ഓഫീസുകളിലും, 18 ന് വൊര്‍ക്കാടി, മധൂര്‍,മുളിയാര്‍ 19 ന് മീഞ്ച, ബദിയടുക്ക,ഉദുമ, 20 ന് പൈവളിഗെ,കുമ്പടാജെ,പള്ളിക്കര 22 ന് കുമ്പള, ബെള്ളൂര്‍, ബേഡഡുക്ക,25 ന് മംഗല്‍പ്പാടി, ചെങ്കള, കുറ്റിക്കോല്‍, 27 ന് പുത്തിഗെ, 29 ന് എന്‍മകജെ, കാറഡുക്ക 30 ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് കാസര്‍കോട് നഗരസഭ, 31 ന് ദേലംപാടി പഞ്ചായത്ത് ഓഫീസുകളിലുമാണ് സിറ്റിംഗ്.

ആര്‍.ടി. ഓഫീസില്‍ അദാലത്ത്

കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ സെപ്തംബര്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും തീര്‍പ്പാക്കാതെ കിടക്കുന്നതുമായ അപേക്ഷകളില്‍ (ആര്‍.സി., ലൈസന്‍സ് തുടങ്ങിയവ) തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഒക്‌ടോബര്‍ 20 ന് 10 മണിക്ക് അദാലത്ത് നടത്തും. ആര്‍.ടി. ഓഫീസില്‍ അപേക്ഷ സമര്‍പ്പിട്ടിട്ടുള്ളവര്‍ ഈ കാര്യം മുന്‍കൂട്ടി ഓഫീസില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍ 04994255290 അദാലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും മതിയായ രേഖകളും സഹിതം രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തിച്ചേരണം.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia