സര്‍ക്കാര്‍ അറിയിപ്പുകള്‍ 16-08-2013
Aug 16, 2013, 15:54 IST
റോഡുകളുടെ അറ്റകുറ്റപണി മന്ത്രിയുടെ അവലോകന യോഗം 23 ന്
കാലവര്‍ഷക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും മൂലം ജില്ലയില്‍ തകര്‍ന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ കുഴിയടക്കുന്നതുള്‍പ്പെടെയുളള അറ്റകുറ്റപണികള്‍, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പുരോഗതി പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അവലോകനം ചെയ്യും. ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം നടക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എന്നിവരും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ഡി.എല്‍.ആര്‍.സി. യോഗം മാറ്റി
ശനിയാഴ്ച നടക്കേണ്ടിയിരുന്ന ജില്ലാതല റിസോഴ്‌സ് കമ്മിറ്റി മീറ്റിങ്ങും ജില്ലാതല റവന്യൂ റിക്കവറി അവലോകന യോഗവും ആഗസ്റ്റ് 20 ന് മൂന്ന് മണിക്കും 3.30 നും കളക്ടറേറ്റില്‍ നടക്കും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തിച്ചേരണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
അധ്യാപക നിയമനം
പരവനടുക്കം പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എച്ച് എസ് എ സോഷ്യല്‍ സയന്‍സ്, എച്ച് എസ് എസ് എസ് ടി കെമിസ്ട്രി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. അപേക്ഷകള്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഈ മാസം 24 നകം ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു കൂടി നല്‍കണം. ഫോണ്‍ 04994-255466.
ആവേശമുണര്‍ത്തി സ്വാതന്ത്ര്യദിന ഘോഷയാത്ര
കുമ്പഡാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌ക്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കര്‍വത്തടുക്കയില്‍ നിന്നും മാര്‍പ്പനടുക്കവരെ സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി. ദിനാഘോഷ പരിപാടി പി.ടി.എ. പ്രസിഡണ്ട് എം.ഇ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഖദീജ ദേശീയ പതാക ഉയര്‍ത്തി. സത്യനാരായണ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ. പ്രിയേഷ്, ഗീതാജ്ഞലി ടീച്ചര്‍, ഗണപതിഭട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ യു സുവര്‍ണ്ണ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മഹാലിംഗ പ്രകാശ് നന്ദിയും പറഞ്ഞു.
കാസര്‍കോട് ബ്ലോക്ക്തല പൈക്ക മത്സരങ്ങള്‍ 19 ന് തുടങ്ങും
കാസര്‍കോട് ബ്ലോക്ക്തല സ്വാമി വിവേകാനന്ദ പൈക്ക കായിക മത്സരങ്ങള്‍ ആഗസ്റ്റ് 19, 20 തീയതികളില്‍ നടക്കും. ഗെയിംസ് ഇനങ്ങള്‍, കബഡി, ഖൊ-ഖൊ,വോളിബോള്‍ എന്നിവ 19 ന് കാസര്‍കോട് ഉദയഗിരിയിലുളള സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടക്കും. ഫുട്‌ബോള്‍, കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും രാവിലെ 10 മണിക്ക് ആരംഭിക്കും. 20 ന് രാവിലെ 10 ന് അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം നടക്കും. ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ ടീമുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടക്കുക.
മഞ്ചേശ്വരം ബ്ലോക്ക് പൈക്ക മത്സരം മംഗല്‍പാടി ചാമ്പ്യന്‍മാര്‍
മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മണ്ണംകുഴി സ്റ്റേഡിയത്തില്‍ നടന്ന സ്വാമിവിവേകാനന്ദ പൈക്ക മഞ്ചേശ്വരം ബ്ലോക്ക്തല മത്സരങ്ങള്‍ സമാപിച്ചു. മത്സരത്തില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് 89 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 78 പോയിന്റ് നേടി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും 63 പോയിന്റ് നേടി പൈവളിഗെ ഗ്രാമപഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി.അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 70 പോയിന്റ് നേടി മംഗല്‍പാടി ഒന്നാം സ്ഥാനവും 68 പോയിന്റ് നേടി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരളീധരന്‍ പാലാട്ട് നന്ദിയും പറഞ്ഞു.
കബഡി (ആണ്‍കുട്ടികള്‍) വോളിബോള്‍ (പെണ്‍കുട്ടികള്‍) എന്നിവയില്‍ മംഗല്‍പാടിയും വോളിബോള്‍ (ആണ്‍കുട്ടികള്‍), ഫുട്‌ബോള്‍ (ആണ്‍കുട്ടികള്‍) ഖൊ-ഖൊ (പെണ്‍കുട്ടികള്‍) എന്നിവയില്‍ മഞ്ചേശ്വരവും കബഡി (പെണ്‍കുട്ടികള്‍) ഖൊ-ഖൊ (ആണ്‍കുട്ടികള്‍) എന്നീ ഇനങ്ങളില്‍ പൈവളിഗെ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. പൈവളിഗെ പഞ്ചായത്ത് കബഡി (ആണ്‍കുട്ടികള്‍), ഖൊ-ഖൊ (ആണ്‍കുട്ടികള്‍) എന്നീ ഇനങ്ങളില്‍ രണ്ടും വോളിബോള്‍ (പെണ്‍കുട്ടികള്‍) മൂന്നും സ്ഥാനങ്ങള്‍ നേടി. കബഡി ആണ്‍കുട്ടികളില്‍ മീഞ്ചയ്ക്കാണ് മൂന്നാം സ്ഥാനം, പെണ്‍കുട്ടികളുടെ കബഡിയില്‍ പുത്തിഗെ രണ്ടും മംഗല്‍പാടി മൂന്നും സ്ഥാനങ്ങള്‍ നേടി.
പുരുഷ വിഭാഗം വോളിബോളില്‍ മംഗല്‍പാടി രണ്ടാംസ്ഥാനം നേടി. വോളിബോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീഞ്ചയ്ക്കാണ് മൂന്നാംസ്ഥാനം, ആണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ മംഗല്‍പാടി രണ്ടാംസ്ഥാനം നേടി. ഖൊ-ഖൊ (ആണ്‍കുട്ടികള്‍) പുത്തിഗെ രണ്ടും സ്ഥാനം നേടി. ഈ ഇനത്തിലും ഖൊ-ഖൊ (പെണ്‍കുട്ടികള്‍) മത്സരത്തിലും മംഗല്‍പാടി മൂന്നാം സ്ഥാനം നേടി.
ശുചിത്വ കൂട്ടായ്മ 19 ന്
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിനെ പകര്‍ച്ച വ്യാധി മുക്ത ഗ്രാമപഞ്ചയത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 19 ന് ശുചിത്വ കൂട്ടായ്മ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഗവണ്‍മെന്റ് കോളേജില്‍ കളരിപ്പയറ്റ് പഠന പ്രദര്‍ശനം 20 ന്
സംസ്ഥാന യുവജനബോര്‍ഡിന്റെ സഹകരണത്തോടെ ട്രാവന്‍കൂര്‍ സ്‌കൂള്‍ ഓഫ് കളരിപ്പയറ്റ് ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 1.30 ന് കാസര്‍കോട് ഗവ. കോളേജില്‍ കളരിപ്പയറ്റ് പഠന പ്രദര്‍ശനം സംഘടിപ്പിക്കും. പ്രാചീന ആയോധന കലയായ കളരിപ്പയറ്റിന്റെ പ്രസക്തി വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പ്രദര്‍ശനം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ കെ പി അജയകുമാര്‍ അധ്യക്ഷത വഹിക്കും. കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ വി അബ്ദുള്‍ ഖാദര്‍ ഗുരുക്കള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് ചരിത്ര വിഭാഗം തലവന്‍ പ്രൊഫസര്‍ ടി കെ പ്രവീണ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കളരിയിലെ മെയ്പ്പയറ്റ് മുതലുളള പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളെ ലളിതമായി പഠിപ്പിക്കുന്ന വിധത്തിലുളള പ്രദര്‍ശനമാണ് ഒരുക്കുന്നത്. ഇപ്പോള്‍ കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രദര്‍ശനത്തില്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്.
മെയ്പ്പയറ്റ്,വെറുംകൈ, കോല്‍ത്താരി, അങ്കത്താരി വിഭാഗങ്ങളിലെ വന്ദന ചുവട്, പൂത്തറ വന്ദനം, കൈപ്പോര്, കുറുവടി,നെടുവടി, കൂട്ടപ്പയറ്റ്, കഠാരപ്പയറ്റ്,ചെറുമം, കണ്ഠകോടാലി പയറ്റ്, ചവിട്ടിപ്പൊങ്ങല്‍, വാളും വാളും, വാളും പരിചയവും, ഉറുമിയും പരിചയും ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ട്രാവന്‍കൂര്‍ സ്‌ക്കൂള്‍ ഓഫ് കളരിപ്പയറ്റ് സംസ്ഥാനത്തെ 27 സ്‌ക്കൂളുകളില്‍ കളരിപ്പയറ്റ് പഠന പ്രദര്‍ശനം നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു കോളേജില്‍ വീതം പ്രദര്‍ശനം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് കാസര്‍കോട് കോളേജില്‍ പ്രദര്‍ശനം നടക്കുന്നത്.
സീറ്റ് ഒഴിവ്
എളേരിത്തട്ട് ഇ.കെ. നായനാര്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എ. അപ്ലൈഡ് ഇക്കണോമിക്‌സ് കോഴ്‌സിലേക്ക് പട്ടികജാതി, മുസ്ലീം വിഭാഗങ്ങല്‍ക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19 ന് രാവിലെ 10 ന്് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0467-2241345.
അഭിമുഖം ശനിയാഴ്ച
ചെറുവത്തൂര്‍ ഗവഃ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (എം.ഒ.എം.ഇ) തസ്തികയില്‍ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ആഗസ്റ്റ് 17) രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മണ്ണെണ്ണ ലഭിക്കും
ആഗസ്റ്റില്‍ ജില്ലയിലെ വൈദ്യുതീകരിച്ച റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു ലിറ്റര്‍ വീതം മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് പതിനാറ് രൂപ തോതില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
നിതാഖാത് നിയമം നിയമസഭാ സമിതി തെളിവെടുക്കും
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ആഗസ്റ്റ് 20 ന് രാവിലെ 10.30 നു കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. നിതാഖാത് നിയമം മൂലം മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തും.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളും നിതാഖാത് നിയമം മൂലം മടങ്ങിയെത്തിയ വ്യക്തികള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
ഒക്‌ടോബറില്‍ നടത്തുന്ന 99-ാമത് അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 15 വരെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ 50 രൂപയും മുന്‍പ് പരീക്ഷ എഴുതി തോറ്റവര്‍ 75 രൂപയും ഫീസ് ഒടുക്കണം. അപേക്ഷ ഓഗസ്റ്റ് 30 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ഐ.ടി.ഐ. ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04994- 255990.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിച്ചു
കാസര്‍കോട് നുളളിപ്പാടിയിലെ നോര്‍ജെ കളേര്‍സ് എന്ന സ്ഥാപന ഉടമയെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിച്ചു. കേരള ഷോപ്‌സ് ആന്റ് കമേഴ്‌സിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് പ്രകാരമുളള രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കാത്തതിനും മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരമുളള രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കാത്തതിനും മിനിമംവേതന നിയമ ലംഘനത്തിനുമുളള മൂന്ന് കേസുകളിലും കൂടിയാണ് ശിക്ഷ. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 4300 രൂപ പിഴ ശിക്ഷ വിധിച്ചു. കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രാജേശ്വര്‍ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
3600 വീടുകളില്‍ ഫലവൃക്ഷത്തൈ വിതരണം 21 ന് കുണ്ടംകുഴിയില്‍
കാറഡുക്ക ബ്ലോക്ക്് പഞ്ചായത്തില്‍ അനുവദിച്ച സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി പ്രാരംഭ പ്രവൃത്തികളുടെ ഉദ്ഘാടനം ആഗസ്റ്റ് 21 ന് 11 മണിക്ക് കുണ്ടംകുഴിയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി മുഖ്യാതിഥിയാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ സി. കാര്‍ത്യായനി, വി. ഭവാനി, തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും. 6.84 കോടി രൂപയുടെ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ 14 നീര്‍ത്തടങ്ങളിലും മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു നീര്‍ത്തടത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും ഫലവൃക്ഷതൈ, പച്ചക്കറി വിത്ത് എന്നിവയുടെ വിതരണമാണ് നടക്കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി അഭിമുഖം വിക്‌ടേഴ്‌സ് ചാനല്‍ പരമ്പര തുടങ്ങും
കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കേരള പ്രസ് അക്കാദമി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിക്‌ടേഴ്‌സ് ചാനലിന്റെ സഹകരണത്തോടെ തയ്യാറാക്കിയ അഭിമുഖ പരമ്പര ഫോര്‍ത്ത് എസ്റ്റേറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കുന്നു.പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായ പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അഭിമുഖത്തോടെയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് പരമ്പര തുടങ്ങുക. അഭിമുഖത്തിന്റെ ആദ്യഭാഗം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വിക്‌ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യും. അന്ന് വൈകീട്ട് 5.30നും ആഗസ്റ്റ് 20 (ചൊവ്വ) വൈകീട്ട് നാലിനും 21 ബുധനാഴ്ച രാവിലെ 7.30നും പുന:സംപ്രേഷണം ഉണ്ടാകും. രണ്ടാം ഭാഗം ആഗസ്റ്റ് 25 രാവിലെ ഒമ്പത് മണിക്ക് സംപ്രേഷണം ചെയ്യും.
കേരളോത്സവം സംഘാടക സമിതി
അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2013 സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (ആഗസ്റ്റ് 17) മൂന്നു മണിക്ക് പഞ്ചായത്ത് ഹാളില്‍ ചേരും.
തൊഴില്‍ വൈദഗ്ധ്യ പരിശീലനം ഇന്ന് ഹാജരാകണം
നോര്‍ക്ക റൂട്ട്‌സ് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നല്‍കുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഐ ഇ എല്‍ ടി എസ് (ഈവനിംഗ് ബാച്ച്) ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ് എന്നിവയില്‍ മൂന്ന് മാസമാണ് പരിശീലനം. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലന്വേഷകര്‍ക്ക് ഐ ഇ എല്‍ ടി എസ് യോഗ്യത അത്യന്താപേക്ഷിതമാണ്. ഈ പരിശീലനം മുഖേന സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസനം മേഖലകളിലും പ്രാവീണ്യം നേടാനാകും. കോഴ്‌സുകളുടെ ഫീസിന്റെ 80 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും. 20 ശതമാനം മാത്രം പഠിതാവ് നല്‍കിയാല്‍ മത്. ഐ ഇ എല്‍ ടി എസിന് 1600 രൂപയും ഗ്രാഫിക് ഡിസൈനിംഗിനും, വെബ് ഡിസൈനിംഗിനും 1000 രൂപ വീതം പഠിതാവ് നല്‍കണം. പട്ടികജാതി, വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ദാരിദ്രേ്യരഖയ്ക്ക് താഴെയുളളവര്‍ക്ക് പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. താല്‍പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളും നിശ്ചിത ഫീസും സഹിതം ബുധനാഴ്ച രാവിലെ 10 ന് പോളിടെക്‌നിക്കില്‍ ഹാജരാകണം.
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ബോധവല്‍ക്കരണ ശില്‍പശാല ശനിയാഴ്ച
വിദഗ്ധ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ശനിയാഴ്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കും.
കനത്ത കാലവര്‍ഷത്തില്‍ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ തെങ്ങുകളെ ബാധിക്കുന്ന കൂമ്പുചീയല്‍ രോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ശില്‍പശാല. തെങ്ങുകളില്‍ രോഗം തടയുന്നതി തെങ്ങുകയറ്റക്കാരുടെ കുറവ് തടസ്സമാവുകയാണ്. ഫംഗസ്ബാധ കാണപ്പെടുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന പ്രയോഗിച്ചാല്‍ മാത്രമേ കൂമ്പുചീയല്‍ പൂര്‍ണ്ണമായും തടയാന്‍ കഴിയൂ. വിദഗ്ധ തെങ്ങുകയറ്റക്കാരെ ഉപയോഗിച്ചുളള രോഗനിയന്ത്രണത്തിനാണ് സി പി സി ആര്‍ ഐ നടപടി സ്വീകരിക്കുന്നത്.
പാസ്‌വേഡ് ക്യാമ്പ് ശനിയാഴ്ച
ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് 'പാസ് വേഡ് ' ആഗസ്റ്റ് 17, 18 തീയതികളില്‍ മായിപ്പാടി ഡയറ്റില്‍ നടക്കും. ശനിയാഴ്ച രാവിലെ 10 ന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
പാസ് വേഡ് എന്ന പേരില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പ സംഘടിപ്പിക്കുന്നത്. എ ഡി എം എച്ച് ദിനേശന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍ പി എം മഹമൂദ് എന്നിവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.
ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത സെപ്തംബര്‍ മൂന്നിന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സെപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ്ഹാളിലും ക്യാമ്പ് സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുളള പുതിയ പരാതികള്‍ സ്വീകരിക്കും.
പുതുതലമുറയുടെ കര്‍ഷകന്‍ ശ്രീരാഗിനെ ശനിയാഴ്ച ആദരിക്കും
കൃഷിക്ക് നേരെ മുഖം തിരിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ വടക്കേ പുലിയന്നൂരിലെ 27 ക്കാരനായ ശ്രീരാഗ്. നെല്ല്, പച്ചക്കറി, വാഴകൃഷികള്‍, മുയല്‍, പശു, കോഴി, പ്രാവ്, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കൃഷികൊണ്ട് സമ്പന്നമാണ് ശ്രീരാഗിന്റെ വീട്ടുവളപ്പ്.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയം കൃഷിക്കാരനായി മാറുകയായിരുന്നു ശ്രീരാഗ്. കര്‍ഷക ദമ്പതിമാരായ ശ്രീധരന്റെയും രാധയുടെയും മകനായ ശ്രീരാഗിന് ചെറുപ്പം മുതലേ കൃഷിയോട് അതീവ താത്പര്യമായിരുന്നു. നാലേക്കര്‍ കൃഷിഭൂമിയില്‍ ഒരേക്കര്‍ നെല്‍കൃഷിയാണ്. ട്രില്ലര്‍ ഉപയോഗിച്ച് സ്വന്തമായി ഉഴുതാണ് നെല്‍കൃഷിചെയ്യുന്നത്. അത്യാവശ്യ കൃഷി പണിക്ക് മാത്രമേ തൊഴിലാളികളുടെ സഹായം തേടും. വെളളരി, പടവലം, പാവല്‍, മധുരകിഴങ്ങ്, എന്നിവയും ശ്രീരാഗ് കൃഷിഭൂമിയില്‍ സമൃദ്ധമായി വിളയുന്നു. വീട്ടിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറിയും മറ്റുജൈവ വളവുമാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. വീട്ടാവശ്യത്തിനുളള പച്ചക്കറികള്‍ മാറ്റിവെച്ച് ബാക്കി മുഴുവനും മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍പ്പന.
കൃഷിക്ക് പുറമേ പക്ഷി-മൃഗപരിപാലത്തിനും അതീവ തല്‍പ്പരനാണ് ശ്രീരാഗ്. വീട്ടില്‍ വളര്‍ത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുളള പ്രാവിനെ തേടി നിരവധിപേരാണ് ശ്രീരാഗിനെ സമീപിക്കുന്നത്. അപൂര്‍വ്വ ഇനത്തിലുളള പ്രാവുകളും ശ്രീരാഗിന്റെ വീട്ടുവളപ്പില്‍ ഉണ്ട്. നാടന്‍ കോഴിവളര്‍ത്തലാണ് ശ്രിരാഗിന്റെ മറ്റൊരു മേഖല. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. പശു പരിപാലനം മുയല്‍ വളര്‍ത്തല്‍ തേനീച്ച വളര്‍ത്തല്‍ എന്നിവയിലും ശ്രീരാഗിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ശ്രീരാഗിന്റെ ഇഷ്ടമേഖലകളില്‍ ഒന്നാണ് തേനീച്ച വളര്‍ത്തല്‍.
സ്വയം അദ്ധ്വാനിക്കുകയാണെങ്കില്‍ കൃഷി ലാഭകരം തന്നെ. ശ്രദ്ധയും പരിചരണവും നല്‍കുന്നതിന്റെ അളവ് അനുസരിച്ച് നല്ല വിള കൊയ്യാം- ഇത് ശ്രീരാഗിന്റെ ലളിതമായ വിജയമന്ത്രമാണിത്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് ഇന്ന് ശ്രീരാഗ് അടക്കം എട്ട് കര്‍ഷകരെ ആദരിക്കുന്നു. പി.ജി.ഉഷകുമാരിയും സംഘവും, സി.ടി.ശ്രീകുമാര്‍, കെ.ടി.കുര്യന്‍, കെ.ജി.സുനില്‍കുമാര്‍, പി.ടി.ജോസഫ്, പി.മാധവി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്ന മറ്റു കര്‍ഷകര്‍.
സ്വാതന്ത്യ സ്മൃതികളുണര്‍ത്തി കൂട്ടക്കനിയില്‍ സ്മൃതി തരംഗം അരങ്ങേറി
വേദിയില്‍ മംഗല്‍ പാണ്‌ഡെയും ഭഗത്സിംഗും ഒക്കെ നിറഞ്ഞാടിയപ്പോള്‍ സ്വാതന്ത്രദിനാഘോഷം കൂട്ടകനിക്ക് മറക്കാനാവാത്ത അനുഭവമായി. സ്വാതന്ത്ര്യ സമര പോരാട്ട ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കി വിജയന്‍ ശങ്കരമ്പാടി അണിയിച്ചൊരുക്കിയ സ്മൃതി തരംഗ് എന്ന സംഗീത ശില്പത്തില്‍ കൂട്ടക്കനി ഗവ.യു.പി.സ്‌കൂളിലെ 56 കുട്ടികള്‍ പങ്കെടുത്തു. ഉപ്പു സത്യാഗ്രഹവും ദണ്ഡിയാത്രയുമൊക്കെ വേദിയിലും സദസിലുമായി പുനരാവിഷ്‌കരിച്ചു. പ്രാധാനാദ്ധ്യാപകന്‍ എ. പവിത്രന്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ മുന്‍പ്രധാനാദ്ധ്യാപകനായിരുന്ന നാരായണന്‍ മാസ്റ്റരുടെ പേര് കുടുംബാംഗങ്ങള്‍ നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. കെ.രവിവര്‍മ്മന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.നാരായണന്‍, പി.കെ.മാധവി, വരദരാജന്‍, കൃഷ്ണമാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. എ.പവിത്രന്‍ സ്വാഗതവും സി.ദിലീപ് നന്ദിയും പറഞ്ഞു.
കേരശ്രീ ആനുകൂല്യ വിതരണം
കാട്ടിപ്പൊയില്‍ കേരളശ്രീ ക്ലസ്റ്റര്‍ ആനുകൂല്യ വിതരണ ഉദ്ഘാടനം കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷമണന്‍ നിര്‍വ്വഹിച്ചു.
കര്‍ഷകദിനാഘോഷം
ഉദുമ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന്( ആഗസ്ത് 17) കര്‍ഷകദിനമായി ആഘോഷിക്കും. ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ)നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട എട്ട് മാതൃകാ കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിക്കും.
Keywords: Kasaragod, Kerala, Government Announcement, Government announcements 16-08-2013, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.