സര്‍ക്കാര്‍ അറിയിപ്പുകള്‍ 15.10.12
Oct 15, 2012, 15:55 IST
ബീഡി ക്ഷേമനിധി: സഹായധനത്തിനു അപേക്ഷ ക്ഷണിച്ചു
കേരള ബീഡി - ചുരുട്ടു തൊഴിലാളി ക്ഷേമനിധിയില്‍ 2012 ജൂണ്‍ വരെ അംശാദായം അടച്ചിട്ടുള്ള ക്ഷേമനിധി അംഗങ്ങളായ സ്വയം തൊഴിലാളികളില്‍ നിന്നും 2011-12 വര്‍ഷത്തെ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ക്ഷേമനിധിയുടെ കണ്ണൂരിലുള്ള റീജിയണല്‍എക്‌സിക്യുട്ടീവ് ഓഫീസില്‍ നിന്നും ലഭിക്കും. ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്സ് ബുക്ക് എന്നിവ സ
ഹിതം അപേക്ഷാ ഫോറം കൈപ്പറ്റേണ്ടതാണ്. അപേക്ഷാ ഫോറത്തിന് ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും ബന്ധപ്പെടാം.
ശിശുക്ഷേമ സമിതി യോഗം
ജില്ലാ ശിശുക്ഷേമ സമിതയുടെ എക്‌സിക്യുട്ടീവ് യോഗം ഒക്‌ടോബര്‍ 18 നു രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.
മാറ്റ് ലാബ് പരിശീലനത്തിന് ഒഴിവ്
സൈബര്‍ശ്രീ സി-ഡിറ്റില്‍ മാറ്റ് ലാബ് പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിനു ഒക്‌ടോബര്‍ 16 ന് ഇന്റര്‍വ്യു നടത്തുന്നു. അപേക്ഷകര്‍ പട്ടികജാതി -വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ട്രെയിനിംഗ് കാലാവധി മൂന്നു മാസമാണ്. എഞ്ചിനീയറിംഗ് ബുരുധദാരികള്‍ക്ക് പുറമെ എം.എസ്സ്.എി്., എം.ടെക്. (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്) വിദ്യാര്‍ത്ഥികള്‍ക്കും മുഖാമുഖത്തില്‍ പങ്കെടുക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ നിശ്ചിത യോഗ്യത, ജാതി, എന്നിവ തെളിയിക്കുന്നവയുടെ ശരിപകര്‍പ്പുമായി ഒക്‌ടോബര്‍ 16 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനില്‍ (വിമന്‍സ് കോളേജില്ക്ക് പോകുന്ന റോഡിനു വലതു വശം) പ്രവര്‍ത്തിക്കുന്ന സൈബര്‍ശ്രീ, സി-ഡിറ്റ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍ 0471-2323949
അധ്യാപക ഒഴിവ്
മലപ്പുറം ഗവ. കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലും, ഇംഗ്ലീഷ് വിഭാഗത്തിലും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 17 ന് 10.30 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2012-13 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പാസ്സായതിനുശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ നവംബര്‍ 5 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന 45 ദിവസത്തിനകമോ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ആഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.
അധ്യാപക സ്ഥാനക്കയറ്റ ലിസ്റ്റ്
നടപ്പ് അധ്യയന വര്‍ഷത്തില്‍ എച്ച.എസ്.എ. തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള പ്രൈമറി അധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു. ആക്ഷേപമുള്ളവര്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ മുഖേന ഒക്‌ടോബര്‍ 20 ന് 3 മണിക്കകം വിദ്യാഭ്യാസ ഉപഡയറക്‌റുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം
നാലിലാംകണ്ടം സ്‌കൂളിനു 8 ലക്ഷം അനുവദിച്ചു
എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായചത്തില്‍ കയ്യൂര്‍ നാലിലാംകണ്ടം ജി.യു.പി. സകൂളിനു സ്റ്റേജ് കം ക്ലാസ് മുറിനിര്‍മ്മാണത്തിനായി എം.പി. അച്ചുതന്‍.എം.പി. എട്ട് ലക്ഷം രൂപ അനുവദിച്ചു. പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
വോട്ടര്‍ പട്ടിക: യോഗം ചേരും
ചെമനാട് പഞ്ചായത്തിലെ 19-ാം വാര്‍ഡ് ചെമ്പരിക്ക, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് 22 ന് 11 മണിക്ക് തെരെഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ യോഗം ചേരും.
റീ ടെണ്ടര്‍ ക്ഷണിച്ചു
കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.ഐസ്. പ്രൊജക്ട് ഓഫീസിലേക്ക് ക്യാഷ് ചെസ്റ്റ് വാങ്ങുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറവും വിശദ വിവരങ്ങളും ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 20.
കര്‍ഷകര്‍ നവംബര്‍ 14 നകം രജിസ്റ്റര്‍ ചെയ്യണം
കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് നല്‍കുന്ന വിവധ ആനുകൂല്യങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ കാലാവധി നവംബര്‍ 14 വരെ നീട്ടി. ഈ തീയതിക്കകം കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കാത്ത കര്‍ഷകര്‍ കൃഷി വകുപ്പില്‍ നിന്നുള്ള യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിരിക്കുകയില്ല എന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഐ.ടി.ഐ. അധ്യാപക ഒഴിവ്
കാസര്‍കോട് ഗവ.ഐ.ടി.ഐ. യില്‍ ഐ.ടി. ട്രേഡില്‍ ബേസിക് ഓഫീസ് ഓട്ടോമേഷന്‍ യൂനിറ്റില്‍ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ.,എന്‍.ടി.സി., എന്‍.എ.സി. യും 3 വര്‍ഷ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. എംപ്ലോയബലിറ്റി സ്‌കില്‍സ് (ഒരൊഴിവ്)ലേക്ക് ബി.ബി.എ. യും ഇന്‍ഡസ്ട്രിയിലോ ഇന്‍സ്റ്റിറ്റിയൂട്ടിലോ 2 വര്‍ഷ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 17 ന് രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരെഞ്ഞെടുക്കുന്നു
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന കൗമാര വികസന പരിപാടിയുടെ ഭാഗമായി കൗമാര പ്രായക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ തയ്യാറുള്ള ട്രെയിനര്‍മാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. സകൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, യൂത്ത് ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് നവംബര്‍ 1 മുതല്‍ 8 വരെ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ള ട്രെയിനര്‍മാര്‍ ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ 19 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ നെഹ്‌റുയുവകേന്ദ്ര, കാസര്‍കോട് എന്ന വിലാസത്തിലോ dyc.kasaragod@gmail.com എന്ന ഇ മെയിലിലോ അപേക്ഷിക്കാം. ഫോണ്‍ 04994256812, 255144
ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍
ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ ഒക്‌ടോബര്‍ 18 ന് രാവിലെ 10.30 ന് ചെങ്കള ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി അധ്യാക്ഷത വഹിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. വികസന രേഖ പ്രകാശനം ചെയ്യും.
നോര്‍ക്ക എച്ച്.ആര്‍.ഡി. അറ്റസ്റ്റേഷന്‍ കണ്ണൂരില്‍
കോഴിക്കോട് നോര്‍ക്ക് റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തിക്കൊണ്ടിരുന്ന എച്ച്.ആര്‍.ഡി. അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്‌ടോബര്‍ 17 ന് രാവിലെ 9 മുതല്‍ 12.30 മണി വരെ നടത്തുന്നതാ
ണ്.
സാക്ഷ്യപത്രം ഹാജരാക്കണം
കയ്യൂര്‍ -ചീമേനി പഞ്ചായത്തില്‍ നിന്നും വാര്‍ദ്ധ്യകക്കാല പെന്‍ഷന്‍ കൈപ്പറ്റുന്ന എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം ഒക്‌ടോബര്‍ 20 നകം പഞ്ചായത്തോഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വികലാംഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ നിന്നും വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന എണ്‍പത് ശതമാനതത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റ് ഒക്‌ടോബര്‍ 20 നകം പഞ്ചായത്തോഫീസില്‍ ഹാജരാക്കണം.

Keywords: Announcements, Kasaragod, Kerala, Malayalam news