city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 14.11.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 14.11.12
കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഫോട്ടോയെടുക്കുന്ന ക്യാമ്പുകള്‍
ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോയെടുക്കുന്നതിന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജി.എല്‍.പി.എസ് കിനാനൂര്‍ - നവംബര്‍ 15, 16. എ.എല്‍.പി.എസ് കീഴ്മാല - 17. ടാഗോര്‍ റീഡിംഗ് റൂം, നെല്ലിയടുക്കം - 19. എ.യു.പി.എസ് നെല്ലിയടുക്കം, കാട്ടിപ്പൊയില്‍ 20. എ.യു.പി.എസ്.ബിരിക്കുളം - 24, 25. ജി.എച്ച്.എസ്.എസ്.പരപ്പ - 22, 23. കാസിനോ വെള്ളരിക്കുണ്ട്, ജനറല്‍ - 21. എ.എച്ച്.എസ് കുമ്പളപ്പള്ളി - 26, 27. കുടുംബശ്രീ ഹാള്‍ കോയിത്തട്ട - 28, 29.

ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തൃശ്ശൂരിലെ അരിമ്പൂര്‍ പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും അനുയോജ്യമായി രൂപകല്പനചെയ്ത രണ്ടുമാസം ദൈര്‍ഘ്യമുള്ള കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക 
പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കുറഞ്ഞത് നാലാം ക്ലാസ് പാസ്സായിരിക്കണം 18 വയസ്സിനുമുകളില്‍ പ്രായം ഉള്ളവരും ആയിരിക്കണം. കോഴ്‌സ് ഫീ 4,050 രൂപയാണ്. സൗജന്യ താമസ സൗകര്യം ലഭിക്കും. താല്പര്യമുള്ളവര്‍ കോഴ്‌സ് ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി അരിമ്പൂര്‍, തൃശ്ശൂര്‍ - 680 620 എന്ന വിലാസത്തില്‍ ഈ മാസം 19നകം നേരിട്ട് അപക്ഷിക്കണം. പരിശീലനത്തിന് ശേഷം ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0487-2310983 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.

ബയോമെട്രിക് ക്യാമ്പുകളില്‍ പങ്കെടുക്കണം

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഫോട്ടോ എടുക്കുന്ന ക്യാമ്പുകളില്‍ അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും നിര്‍ബന്ധമായും ഹാജരാകണമെന്ന് ജനസംഖ്യാ രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ലഭിച്ചവരും ക്യാമ്പില്‍ ഹാജരാകണം. എന്നാല്‍ അവരുടെ ഫോട്ടോ എടുക്കുന്നതല്ല.

യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ അവസാന വാരം കോഴിക്കോട്ട് യുവമാധ്യമ പ്രവര്‍ത്തക ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കും. സാമൂഹ്യ പുരോഗതിയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍, ദൃശ്യ-അച്ചടി മാധ്യമം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. പരിശീലന പരിപാടിയില്‍ 150 യുവ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ ക്ലാസ്സെടുക്കും.
ക്യാമ്പില്‍ ഇലക്‌ട്രോണിക്, പ്രിന്റഡ് മീഡിയ ജെര്‍ണലിസം വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ക്കും, പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം. മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നീ വിഭാഗങ്ങളില്‍ ആഭിമുഖ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഇന്ന് (15ന്) സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 04994-256219.

എന്‍ഡോസള്‍ഫാന്‍ യോഗം 17ന്

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്റ് റെമഡിയേഷന്‍ സെല്‍ യോഗം നവംബര്‍ 17ന് 11 മണിക്ക് കളക്ടറേറ്റ് ഹാളില്‍ ചേരുന്നതാണ്.

ജില്ലാ പഞ്ചായത്ത് യോഗം 

ജില്ലാ പഞ്ചായത്ത് യോഗം നവംബര്‍ 16ന് 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരുന്നതാണ്.

കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു

കണ്ണൂര്‍ മുണ്ടയാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണുത്തി വെറ്റി.കോളേജില്‍ നടത്തുന്ന 15 ദിവസത്തെ മാംസോല്‍പ്പന്ന നിര്‍മ്മാം പൂക്കോട് വെറ്റി. കോളേജില്‍ നടത്തുന്ന ഏഴ് ദിവസത്തെ ശാസ്ത്രീയ കറവപരിശീലനം ക്ഷീര വകുപ്പിന്റെ കോഴിക്കോടുള്ള പരിശീലന കേന്ദ്രത്തില്‍ 5 ദിവസത്തെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണം എന്നീ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവമ്പര്‍ 30നകം കണ്ണൂര്‍ മുണ്ടയാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972763473 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ആഫീസര്‍, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, ജില്ലാ വെറ്റി.കേന്ദ്രം കോമ്പൗണ്ട്, കണ്ണൂര്‍ - 1 എന്ന വിലാസത്തില്‍ അയക്കണം.

എഞ്ചിനീയര്‍ ഓവര്‍സീയര്‍ നിയമനം

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള എം.ജി.എന്‍.ആര്‍.ഇ.ജി.എ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 16. കൂടിക്കാഴ്ച 20ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

ഹോം നഴ്‌സ് നിയമനം

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ പാലിയറ്റിവ് കെയറിന്റെ ഭാഗമായി ഹോം നഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 16നകം അപേക്ഷ സമര്‍പ്പിക്കണം. കൂടിക്കാഴ്ച നവംബര്‍ 20ന് നടക്കും. കൂടുതല്‍ വിവരം പ്രവര്‍ത്തി സമയത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.

പൈക്ക: നീന്തല്‍, ഫുട്‌ബോള്‍, ഹോക്കി തൃശ്ശൂരില്‍

സംസ്ഥാന പൈക്ക റൂറല്‍ ഒന്നാം ഗ്രൂപ്പിലെ നീന്തല്‍, ഹോക്കി, ഫുട്‌ബോള്‍ മത്സരങ്ങള്‍ തൃശ്ശൂരില്‍ നവംബര്‍ 17, 18 തീയ്യതികളില്‍ നടക്കും. ജില്ലാ ടീമില്‍ സെലക്ഷന്‍ ലഭിച്ചവര്‍ മൂന്ന് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16ന് രാവിലെ എട്ടുമണിക്ക് റിപ്പോര്‍ട്ടുചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍. ഫുട്‌ബോള്‍: അശോകന്‍ മാസ്റ്റര്‍ - 9447486702, ഹോക്കി: ഉമേശന്‍ - 9072466066, നീന്തല്‍: ജോസഫ് കെ - 9495471538.
ടീമംഗങ്ങളുടെ പേരുകള്‍ - നീന്തല്‍: ആകാശ് അഗസ്റ്റിന്‍, സി.എസ്.തോമസ്, ജസ്റ്റിന്‍ തോമസ്, വിനീഷ് പി, ഷിജോ മൈക്കിള്‍, ആല്‍ബിന്‍ തോമസ്, ആല്‍ബിന്‍.ജെ.തോമസ്, ടീം മാനേജര്‍ ജോസഫ് പാലാവയല്‍.
ഹോക്കി - ടി.വി.അര്‍ജ്ജുന്‍, സി.ആന്റോ വിന്‍സണ്‍, കെ.പ്രബിന്‍ പ്രമോദ്, എം.എം.ഷബാദ്, കെ.പി.മുഹമ്മദ് ജസീല്‍, നിതിന്‍ കൃഷ്ണ, ടി.ജിഷ്ണുമോഹന്‍, ആദര്‍ശ് ദേവദാസ്, പി.സത്യമൂര്‍ത്തി, ടി.പി.മുഹമ്മദ് ഫൈസല്‍, പി.വി.അനുരാജ്, എ.റിതിന്‍, എ.അരുണ്‍, കെ.പി.വി.സുബിന്‍, എ.അന്‍സാര്‍, മുഹമ്മദ് ത്വാഹ, റിസര്‍വ്വ്: ടി.ആനന്ദ്, കെ.അര്‍ജ്ജുന്‍. ടീം മാനേജര്‍ ഉമേശന്‍ തൃക്കരിപ്പൂര്‍.
ഫുട്ബാള്‍ - ഹരിണ്‍ ആര്‍ നായര്‍, എ.കെ.മധുസൂദനന്‍, എ.റംഷീദ്, ശ്യാം പ്രകാശന്‍, എം.പ്രജീഷ്, ടി.പി.അബ്ദുള്‍ ഹമീദ്, പി.വി.സുദിന്‍, പി.സൗരവ്, കെ.പി.മിഥുന്‍, ടി.വി.പ്രണവ്, കെ.പി.യദുന്‍, കെ.നവീന്‍ കുമാര്‍, പി.വി.വിമല്‍കുമാര്‍, കെ.പി.നിജിന്‍, സി.അനുരാജ്, ആര്‍.എസ്.സത്‌ലജ്, റിസര്‍വ്വ്: അബ്ദുള്‍ മഷൂദ്, അജയ് പ്രേംജി, ടി.അര്‍ജ്ജുന്‍, വിധുരാജ്, അഭിരാം. ടീം മാനേജര്‍ പി.പി.അശോകന്‍.

ഹെഡ്മാസ്റ്റര്‍മാരുടെ യോഗം

ചെറുവത്തൂര്‍ ഉപജില്ലയിലെ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം നവംബര്‍ 17ന് 10 മണിക്ക് പിലിക്കോട് യു.പി.സ്‌കൂളില്‍ നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ന്യൂ മാത്ത്‌സ് പരീക്ഷ

ചെറുവത്തൂര്‍ ഉപജില്ലയിലെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ന്യൂ മാത്ത്‌സ് പരീക്ഷ നവംബര്‍ 17ന് രാവിലെ പിലിക്കോട് യു.പി.സ്‌കൂളില്‍ നടക്കുന്നതാണ്. അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ 9.30ന് ഹാജരാകണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ടീം മാനേജര്‍മാരുടെ യോഗം

ചെറുവത്തൂര്‍ ഉപജില്ലയിലെ ശാസ്‌ത്രോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ടീം മാനേജര്‍മാരുടെ യോഗം 15ന് 2.30ന് ചന്തേര ബി.ആര്‍.സി യില്‍ ചേരുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

കാറഡുക്ക ജിവിഎച്ച്എസ്എസ്-ല്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ ടീച്ചറുടെ ഒരൊഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 16ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഫോണ്‍: 04994-262901.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia