city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.11.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.11.12
ശിശുക്ഷേമ സമിതി നടത്തിയ മത്സരങ്ങളില്‍ 
വിജയികളായവരുടെ പേര് വിവരം

ലളിതഗാനം ഹൈസ്‌കൂള്‍ വിഭാഗം: വി.കാവ്യ - ജി.എച്ച്.എസ്.എസ് കുണ്ടംകുഴി, ടി.വി.കീര്‍ത്തന - ജിവിഎച്ച്എസ്എസ് കയ്യൂര്‍, വരദാകൃഷ്ണന്‍ - ചട്ടഞ്ചാല്‍ എച്ച്എസ്എസ് ചട്ടഞ്ചാല്‍. ലളിതഗാനം യു.പി.വിഭാഗം: പി.അപര്‍ണ്ണ - ജിഎച്ച്എസ്എസ് ബല്ല, കെ.സുരഭി - ജിഎച്ച്എസ്എസ് ബല്ല, കെ.ടി.രാഹൂല്‍ - ജിഎച്ച്എസ്എസ് ബല്ല. ലളിതഗാനം എല്‍.പി.വിഭാഗം: കെ.അഞ്ജലി - ജിഎച്ച്എസ് അമ്പലത്തറ. ലളിതഗാനം ഹയര്‍ സെക്കന്‍ഡറി: വര്‍ഷ.സി.വിജയ് - ദുര്‍ഗ്ഗാ എച്ച്എസ്എസ് കാഞ്ഞങ്ങാട്, ആതിര.കെ.രാമന്‍ - ജിവിഎച്ച്എസ്എസ് കയ്യൂര്‍, എസ്.ഗോകുല്‍നാഥ് - ജിഎച്ച്എസ്എസ് ഉപ്പിലക്കൈ.

പ്രസംഗം യുപി വിഭാഗം: കെ.പി.മദീനാഷാ - ദുര്‍ഗ്ഗാ എച്ച്എസ്എസ് കാഞ്ഞങ്ങാട്, പോള്‍ - ജിയുപിഎസ് തെക്കില്‍പ്പറമ്പ. പ്രസംഗം ഹൈസ്‌കൂള്‍: സൂര്യാ ശ്രീധരന്‍ - ജിഎച്ച്എസ്എസ് മടിക്കൈ രണ്ട്, എന്‍.പി.അഞ്ജിത - ചട്ടഞ്ചാല്‍ എച്ച്എസ്എസ്, പി.വിഷ്ണുപ്രിയ - ജിവിഎച്ച്എസ്എസ് അമ്പലത്തറ. പ്രസംഗം ഹയര്‍സെക്കന്ററി: പി.എസ്.ഗോപിക - ദുര്‍ഗ്ഗാ എച്ച്എസ്എസ് കാഞ്ഞങ്ങാട്, ഡി.ഡിന്‍സി - ജിവിഎച്ച്എസ്എസ് കയ്യൂര്‍, ടി.സുജിത്ത് - ജിഎച്ച്എസ്എസ് അടൂര്‍. പ്രസംഗം (കന്നട) ഹൈസ്‌കൂള്‍: എം.പവിത്ര - ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്ഗ്.

ക്വിസ് ഹൈസ്‌കൂള്‍: ടീം ഒന്ന് - കെ.അശ്വതീകൃഷ്ണന്‍, എം.എസ്.അഞ്ജലി - ദുര്‍ഗ്ഗ എച്ച്എസ്എസ്. ടീം രണ്ട്: ടി.നിതീഷ്‌കുമാര്‍, ഗോകുല്‍രാജ് - ജിഎച്ച്എസ്എസ് മുന്നാട്. ടീം മൂന്ന്: ടി.വി.ആശ്വാസ്, പി.വി.നവജിത്ത് - ജിവിഎച്ച്എസ്എസ് കയ്യൂര്‍. ക്വീസ് ഹയര്‍സെക്കന്ററി: ടീം ഒന്ന് - ഡി.കൃഷീപ,് പി.രഞ്ജിത്ത് കുമാര്‍ - ജിഎച്ച്എസ്എസ് അഡൂര്‍. ടീം രണ്ട് - എം.പി.അശ്വിനി, തേജസ് രാജീവ് (ജിഎച്ച്എസ്എസ് കയ്യൂര്‍).

നിയമസഭാ സമിതി തെളിവെടുപ്പ്

കേരള നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി നവംബര്‍ മാസം 22ന് രാവിലെ 10.30ന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും ലഭിച്ചവയും സമിതിയുടെ സജീവ പരിഗണനയിലിരിക്കുന്നതുമായ വിവിധ ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതുമാണ്. തദവസരത്തില്‍ സമിതി പൊതുജനങ്ങളില്‍ നിന്ന് പുതിയ ഹര്‍ജികള്‍ സ്വീകരിക്കുന്നതാണ്.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

2012-13 അദ്ധ്യയന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മലപ്പുറം ഗവ.കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗതത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ നവംബര്‍ 16ന് 11 മണിക്ക് പ്രിന്‍സിപ്പാളുടെ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഇന്റര്‍വ്യൂ മാറ്റിവെച്ചു

ജില്ലയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ (എസ്എസ്എ) തസ്തികയിലേക്കായി നവംബര്‍ 20 കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയ്യതിയും സമയവും പിന്നീട് അറിയിക്കും.

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ്
2013 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഹാജരാകുന്ന ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് നടത്തും. മെഡിക്കല്‍ ബോര്‍ഡിന് ഹാജരാകേണ്ട വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ അതാതു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ നവംബര്‍ 20നകം ജില്ലാ ആശുപത്രി സൂപ്രണ്ട് ആഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൗണ്‍സിലര്‍ നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് സെന്ററിലേക്ക് കൗണ്‍സിലറുടെ താല്‍ക്കാലികമായ ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എംഎസ്ഡബ്ല്യു/ എം.എ ഇന്‍ സൈക്കോളജി പാസായിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 16ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം ജനറല്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടൂതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994-230080.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia