സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.02.2015
Feb 12, 2015, 13:00 IST
ചെറുപുഴ- വളളിക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 12/02/2015) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴ- വളളിക്കടവ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിച്ചു. ചിറ്റാരിക്കല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിച്ചു.
കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം മിനി ചെറിയാന്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കല്‍ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സണ്ണി കോയിതുരുത്തേല്‍, ഗ്രാമപഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍, സൈമണ്‍ പളളത്തുകുഴി, എന്‍ ശ്രീധരന്‍, പി.പി ഷാജഹാന്‍, ജോണി താന്നിയ്ക്കല്‍, എന്‍.കെ ബാബു, ചെറിയാന്‍ മടുക്കാങ്കല്‍, മാത്യു പടിഞ്ഞാറേല്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എസ് സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചെറുപുഴ പാലം മുതല്‍ നല്ലോം പുഴ വരെയുളള 2.500 കി.മീ റോഡിന്റെ പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ചിരകാലഭിലാഷമാണ് മലയോര ഹൈവേ. ഇതില്‍ ഉള്‍പ്പെട്ട ചെറുപുഴ- നല്ലോംകടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പനത്തടി, കളളാര്‍, കോടോം ബേളൂര്‍, കിനാനൂര്‍- കരിന്തളം, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലേക്ക് ഏറ്റവും വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാനാകും. ജില്ലയുടെ സമഗ്രവികസനത്തിനും വഴിയൊരുക്കും. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ കൂടി കടന്നുപോകുന്ന ഈ റോഡ് നിര്‍മ്മാണത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചെറുപുഴ- വളളിക്കടവ് റോഡിന്റെ 2.50 കി.മീ ഭാഗം 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങോടുകൂടി റോഡിന്റെ കയറ്റം കുറച്ച് പുനരുദ്ധരിക്കുന്നതിനാണ് ഈ പ്രവൃത്തികൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സുതാര്യകേരളം കോ-ഓഡിനേറ്റര്‍ കൂടിക്കാഴ്ച 19ന്
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ ഇന്റഗ്രേറ്റഡ് ന്യൂസ് ഗ്രിഡ് പ്രൊജക്ടിന്റെ കീഴില്‍ ബ്ലോക്ക് തലത്തില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്മാരേയും മുഖ്യമന്ത്രിയുടെ പരാതിപരിഹാരകേന്ദ്രമായ സുതാര്യകേരളം ജില്ലാസെല്ലില്‍ കോ- ഓഡിനേറ്ററെയും നിയമിക്കുന്നു.
ഉദ്യോഗാര്‍ത്ഥികളുമായുളള കൂടിക്കാഴ്ച ഫെബ്രുവരി 19ന്‌വ്യാഴാഴ്ച രാവിലെ 11.30ന് കാസര്‍കോട് കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുമെന്ന് ഐ ആന്റ് പിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ബിരുദവും ജേര്‍ണലിസം ഡിപ്ലോമയുമാണ് കോ-ഓഡിനേറ്ററുടെ യോഗ്യത. പ്രായം 22-40 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 255145.
കാസര്‍കോട് വികസന പാക്കേജ് അവലോകനം ചെയ്തു
മുന്‍ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശചെയ്ത കാസര്‍കോട് വികസന പാക്കേജിന്റെ പദ്ധതി പുരോഗതി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥ യോഗം അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, വിവിധ വകുപ്പുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ബദിയടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് 25 കോടി രൂപയാണ് പാക്കേജില്‍ വകയിരുത്തിയിട്ടുളളത്. മലയോര ഹൈവേയുടെ തുടര്‍ പ്രവര്‍ത്തികളുടെ സാങ്കേതികാനുമതി ഫെബ്രുവരി 28നകം ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കളളാര്‍ പാലം, വൈദ്യുതി ബോര്‍ഡിന്റെ തൗഡ്‌ഗോളി- മൈലാട്ടി പ്രസരണലൈന്‍, കാഞ്ഞങ്ങാട് ആര്‍ഡിഒ ക്വാട്ടേര്‍സ് നിര്‍മ്മാണം, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ടി.എസ് തിരുമുമ്പ് സ്മാരക നവീകരണം, ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാന്‍ സ്ഥാപിക്കല്‍, മൊഗ്രാല്‍ പുത്തൂര്‍ പിഎച്ച്‌സി, മഞ്ചേശ്വരം മണ്ഡലത്തിലെ ചെക്ക്ഡാം, മടിക്കൈ കുടിവെളള പദ്ധതി. യക്ഷഗാന കേന്ദ്രവും മ്യൂസിയവും, കാസര്‍കോട് സീവ്യൂപാര്‍ക്ക്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണവകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്ക് കീഴിലുളള വിവിധ പദ്ധതികള്‍, ദേലംപാടി പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം തുടങ്ങിയവയാണ് അവലോകനം ചെയ്തത്. വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി ഈ മാസത്തിനകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജൈവവൈവിധ്യ സമ്മേളനം സംസ്ഥാനതല മത്സരം 26ന്
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല മത്സരങ്ങളില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 26ന് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. യോഗ്യത നേടിയവരുടെ പേരുവിവരങ്ങള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഫെബ്രുവരി 23 മുതല്‍ 27 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തുന്ന ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സും സംഘടിപ്പിക്കുന്നുണ്ട്.
അഴിത്തല-ഓരി, മാടക്കല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ന്
പടന്ന ഗ്രാമപഞ്ചായത്തിലെ അഴിത്തല-ഓരി, വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ മാടക്കല്‍ വാര്‍ഡിലേക്കുളള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17ന് നടക്കും. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി കള്ക്ടര്‍ (ഇലക്ഷന്‍) ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഈ മാസം 20ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ഈ മാസം 27നകം സമര്‍പ്പിക്കണം. 28ന് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് രണ്ടാണ് പത്രിക പിന്‍വലിക്കാനുളള അവസാന തീയതി. മാര്‍ച്ച് 17ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 18ന് വോട്ടെണ്ണും. പടന്ന പഞ്ചായത്ത് സെക്രട്ടറി കെ.പി ശ്രീധരന്‍, വരണാധികാരികളായ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി. ജയശങ്കര്‍, നീലേശ്വരം അസി. എഞ്ചിനീയര്‍ (പി.ഡബ്ല്യൂ.ഡി) രമ്യ, ജെ. ആനന്ദ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
തെങ്ങിന്‍ തൈ ഉല്പാദനം, ദേശീയ ശില്‍പശാല സംഘടിപ്പിച്ചു
കര്‍ഷകര്‍ക്ക് ആവശ്യമായത്രയും ഗുണമേന്‍മയുളള തെങ്ങിന്‍തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുളള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ ശില്‍പശാല കാസര്‍കോട് സിപിസിആര്‍ഐയില്‍ സംഘടിപ്പിച്ചു. ഇതിന് ദീര്‍ഘ, ഹ്രസ്വകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട സമീപനങ്ങളുടെ രൂപരേഖ തയ്യാറാക്കി.
തെങ്ങിന്‍തൈ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കര്‍ഷക പങ്കാളിത്തത്തോടെയുളള വികേന്ദ്രീകൃത പദ്ധതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണം. കേര നഴ്‌സറികളില്‍ ഗുണനിയന്ത്രണമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും തെങ്ങിന്റെ മെച്ചപ്പെട്ട ഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കാന്‍ കേരഗവേഷണ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഏജന്‍സികളും , സ്വകാര്യ സംരംഭകരും കര്‍ഷക കൂട്ടായ്മകളും തമ്മിലുളള പരസ്പര സഹകരണം ശക്തിപ്പെടേണ്ടതുണ്ടെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു. സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ പി ചൗഡപ്പ, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ പി രത്തിനം സംസാരിച്ചു.
റേഷന്‍കാര്‍ഡ് പുതുക്കല്‍ ഫോട്ടോക്യാമ്പ്
റേഷന്‍കാര്‍ഡ് പുതുക്കല്‍ നടപടിയുടെ ഭാഗമായി കാസര്‍കോട് താലൂക്കിലെ ഫോട്ടോ ക്യാമ്പ് വിവിധ തീയ്യതികളില്‍ നടത്തും. റേഷന്‍കട നമ്പര്‍, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, ക്യാമ്പ് തീയതി, ക്യാമ്പ് സ്ഥലം എന്നിവ ചുവടെ ചേര്‍ക്കുന്നു.
ഫെബ്രു.16ന് റേഷന്‍ കട നം 47,48-നീര്‍ച്ചാല്‍-നീര്‍ച്ചാല്‍ മഹാജന സംസ്‌കൃതി കോളേജ്, 121- മുണ്ട്യത്തടുക്ക- മുഗ്ഗു എസ്.സി കോളേജ് അരിയപ്പാടി ബ്രാഞ്ച് ഹാള്‍, 143- മാന്യ- മാന്യ സ്‌കൂളിലും 20ന് റേഷന്‍ കട നം 34-ബജകുഡ്‌ലു-എണ്‍മകജെ പഞ്ചായത്ത് ഹാള്‍ പെര്‍ള, 37-കണ്ണാടിക്കാന-പെര്‍ള എസ്എന്‍എച്ച്എസ്, 38,39- പെര്‍ള-പെര്‍ള എസ്എന്‍എച്ച് സ്‌കൂളിലും 22ന് റേഷന്‍കട നം 25- ചെറുഗോളി-മംഗല്‍പാടി എസ് സി ബാങ്ക് ഹാള്‍ ചെറുഗോളി, 117- നയാബസാര്‍- പാറക്കട്ട എ ജെ ഐ യു.പി സ്‌കൂള്‍, 152-കഞ്ചില-ബാലിയൂര്‍ ബി.ഇ.എം സ്‌കൂള്‍, 181-ചിഗുരുപാദെ-ബാലിയൂര്‍ ബിഇഎം സ്‌കൂള്‍, 13- മങ്കേല്‍കട്ടെ- മിയാപദവ് എയുപി സ്‌കൂള്‍, 14- മിയാപദവ്-മിയാപദവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
പൂരിപ്പിച്ച അപേക്ഷാഫോറം, നിലവിലുളള റേഷന്‍കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബന്ധപ്പെട്ട മറ്റു രേഖകള്‍ എന്നിവ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത ക്യാമ്പില്‍ എത്തണം. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് ക്യാമ്പ്. ഫെബ്രുവരി 17,18,19,21 എന്നീ ദിവസങ്ങളിലെ മാറ്റിവെച്ച ക്യാമ്പിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.
പ്രഗതി നല്‍കുന്ന പാഠം
ഭിന്നശേഷിയുള്ള കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ കറികളുണ്ടാക്കാന്‍ കുമ്പളം, മത്തന്‍, തക്കാളി, മുളക്, വഴുതിന, കാബേജ്, കോളിഫ്‌ളവര്‍, ചീര തുടങ്ങിയവ സ്വന്തം സ്‌കൂള്‍ മുറ്റത്ത് തന്നെ കൃഷി ചെയ്ത് സ്വാശ്രയത്വത്തിന്റെ പുതിയ പാഠം രചിക്കുകയാണ് ഉളിയത്തടുക്ക എസ്പി നഗര്‍ പ്രഗതി സ്‌പെഷ്യല്‍ സ്‌കൂള്‍.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവിടെ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇന്ന് ഇവിടുത്തെ മുപ്പത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കുളള ഉച്ചഭക്ഷണത്തിനുളള പച്ചക്കറി ഇവിടുന്ന് തന്നെ ലഭിക്കുന്നു. വിഷരഹിതമായ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ട് മാതൃകയാവുകയാണ് ഈ സ്‌പെഷ്യല്‍ സ്‌കൂള്‍.
ജില്ലയിലെ മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും രക്ഷിതാക്കളുടെയും വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മധൂര്‍ കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭിച്ചത് . സ്‌കൂളിനോടനുബന്ധിച്ചുളള 61 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് തറയിലും, ഗ്രോബാഗിലുമായിട്ടാണ് ആദ്യം കൃഷി ചെയ്തത്. മധൂര്‍ കൃഷിഭവന്‍ വിതരണം ചെയ്ത വിത്തുകള്‍ക്കു പുറമെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന വിത്തും കൃഷിക്ക് വേണ്ടി ഉപയോഗിച്ചു.
കൃഷിഭവന്‍ ഉദ്യോഗസ്ഥരും എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും പൂര്‍ണ പിന്തുണ നല്‍കി.. കൃഷിയിറക്കി രണ്ടുമാസത്തിനുളളില്‍ സമ്പൂര്‍ണ്ണമായ വിളവ് ലഭിച്ചത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും സൊസൈറ്റി അംഗങ്ങളെയും കൃഷിഭവന്‍ ഉദ്യോഗസ്ഥരെയും ആഹ്ലാദത്തിലാക്കി. ഈ നേട്ടമാണ് രണ്ടാംഘട്ട പച്ചക്കറി കൃഷി സ്‌കൂളില്‍ ആരംഭിക്കുന്നതിലേക്ക് ഇവരെ നയിച്ചത്.ആദ്യഘട്ട വിളവെടുപ്പിന് ശേഷം ചീര, തക്കാളി, മുളക് തുടങ്ങിയവ വീണ്ടും സ്‌കൂള്‍ കോമ്പൗണ്ടില്‍ കൃഷി ചെയ്യാനാരംഭിച്ചു. പച്ചക്കറികൃഷിയോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും പൂക്കളും വച്ച് പിടിപ്പിച്ച് കുട്ടികളുടെ മാനസികോല്ലാസത്തിന് വഴിയൊരുക്കുക എന്നതും ഇവര്‍ ലക്ഷ്യമിടുന്നു.
ജോബ്ക്ലബ്ബ്, കെസ്‌റു തുടങ്ങാന്‍ അപേക്ഷിക്കാം
ജോബ് ക്ലബ്ബ്, കെസ്‌റു തുടങ്ങാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം. ജോബ് ക്ലബ്ബ് തുടങ്ങുന്നതിന് 25 ശതമാനം സബ്‌സിഡിയോടെ പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകന്റെ പ്രായം 21നും 40 നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ കുറവായിരിക്കണം. പട്ടികജാതി- പട്ടികവര്‍ഗ്ഗ, അംഗപരിമിത, മറ്റു പിന്നോക്ക വിഭാഗ സമുദായത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കെസ്‌റുവിന് അപേക്ഷകന്റെ പ്രായം 21നും 30നും മദ്ധ്യേയും കുടുംബ വാര്‍ഷിക വരുമാനം 40000 രൂപയും അപേക്ഷകന്റെ വ്യക്തിഗത പ്രതിമാസ വരുമാനം 500 രൂപയില്‍ കുറവുമായിരിക്കണം.
ഫോണ്‍ 04994255582.
തൃശൂര്‍ കിലയില്‍ ക്യാംപസ് റേഡിയോ പഞ്ചായത്ത്
തൃശൂര്‍ കില കണ്ണൂര്‍ ആകാശവാണിയുമായി സഹകരിച്ച് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കായി
സംഘടിപ്പിക്കുന്ന ശില്‍പശാല ഫിബ്രവരി 14,15 തിയ്യതികളില്‍ തൃശൂര്‍കിലയില്‍ നടക്കും. കണ്ണൂര്‍ ആകാശവാണിയും തൃശൂര്‍ കിലയും നടപ്പിലാക്കുന്ന കില ക്യാംപസ് റേഡിയോ പഞ്ചായത്തില്‍ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ്ശില്‍പശാല.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നിന്നുംതെരെഞ്ഞെടുക്കപ്പെട്ട അന്‍പത് വിദ്യാര്‍ത്ഥികളാണ് ആദ്യ ഘട്ട പരിശീലന പരിപാടിയില്‍പങ്കെടുക്കുന്നത്. ഫിബ്രവരി 14 ന് പഞ്ചായത്ത് രാജസംവിധാനത്തെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കില ക്യാംപസ് റേഡിയോ പഞ്ചായത്തില്‍ എന്ന പദ്ധതി ഫിബ്രവരി15 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ: ഖാദര്‍മാങ്ങാട് ഉദ്ഘാടനം ചെയ്യും. ഡി. ജി. പി. ഡോ: അലക്‌സാര്‍ ജേക്കബ് മുഖ്യ അതിഥിആയിരിക്കും. കില ഡയറക്ടര്‍ ഡോ: പി.പി. ബാലന്‍, ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് യൂണിറ്റ് വിതരണം
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ജൈവമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് യൂണിറ്റ് വിതരണം ചെയ്ത് വരുന്നു. ലിസ്റ്റിലുള്‍പ്പെട്ട് കരാര്‍ വെക്കാത്ത ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 20 നകം പഞ്ചായത്ത് ഓഫീസിലെത്തി കരാര്‍ വെക്കണമെന്നും, അല്ലാത്തപക്ഷം ആനുകൂല്യം നഷ്ടപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു. ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്ത് ഓഫീസില്‍ പരിശോധനയ്്ക്ക് ലഭ്യമാണ്.
ലാബ് ഉപകരണങ്ങള്‍ ദര്‍ഘാസ് ക്ഷണിച്ചു
കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് യുജിസിയുടെ പൊതു വികസന സഹായ പദ്ധതിയില്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ദര്‍ഘാസ് പ്രിന്‍സിപ്പാള്‍, ഗവ. കോളേജ് കാസര്‍കോട് പി.ഒ വിദ്യാനഗര്‍, പിന്‍ 671123 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 256027.
കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിലെ ഈ വര്‍ഷത്തെ പതിനാലാമത് ക്ലാസ്സ് കാഞ്ഞങ്ങാട് ഗവണ്‍മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ശോഭ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് സൂപ്രണ്ട് വി. ഗിരീന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍, പിടിഎ പ്രസിഡണ്ട് കെ.വി ദാമോദരന്‍, ചന്ദ്രന്‍ പനങ്കാവ്, സ്റ്റാഫ് സെക്രട്ടറി എം.കെ ഹരിദാസ്, അബ്ദുള്‍ റഹ്മാന്‍ നെല്ലിക്കട്ട, പി.ബി സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഠനമേഖലകളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും പ്രശസ്ത കരിയര്‍ പരിശീലകന്‍ ലത്തീഫ് മട്ടന്നൂര്‍, മോട്ടിവേഷന്‍ ആന്റ് ഗോള്‍ സെറ്റിംഗ് എന്ന വിഷയത്തില്‍ ഹംസ മയ്യല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
നാട്ടുപക്ഷി നിരീക്ഷണം വെള്ളിയാഴ്ച തുടങ്ങും
കേരള വനം വകുപ്പും മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് നാട്ടുപക്ഷി നിരീക്ഷണം ഫെബ്രുവരി 13 മുതല്‍ 15 വരെ നടത്തും.
ഈ മൂന്ന് ദിവസവും താല്‍പര്യമുളള ഓരോ വ്യക്തിയും തങ്ങളുടെവീട്, ഓഫീസ് പരിസരങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് ഇ-ബേര്‍ഡ് എന്ന വെബ്‌സൈറ്റില്‍ ചേര്‍ക്കണം. 15 മിനുട്ടിനുളളില്‍ കാണുന്ന പക്ഷികളുടെ പേരും എണ്ണവും www.ebird.org എന്ന സൈറ്റില്‍ രേഖപ്പെടുത്തണം. ഇതില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447204182, 9447979152, 8547603836
എയര്‍മാന്‍ റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് നാലുവരെ
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സംഘടിപ്പിക്കുന്ന എയര്‍മാന്‍ റിക്രൂട്ട്‌മെന്റ് റാലിയുടെ രജിസ്‌ട്രേഷനും റോള്‍ നമ്പര്‍ അലോട്ട്‌മെന്റും മാര്‍ച്ച് നാലു വരെ സ്വീകരിക്കും.
കാസര്‍കോട് തൃശ്ശൂര്‍ ജില്ലകള്‍ക്കും മാഹി, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലുളളവര്‍ക്കുമാണ് നാലിന് രജിസ്‌ട്രേഷനും റോള്‍ നമ്പരും അനുവദിച്ചിട്ടുളളത്. രാവിലെ ഏഴു മുതല്‍ ഒരു മണിവരെയാണ് സമയം. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ മൂന്നുവരെ കൊച്ചി കാക്കനാട്ടുളള മാവേലിപുരം ജംങ്ഷനിലെ എയര്‍ സെലക്ഷന്‍ സെന്ററിലാണ് റിക്രൂട്ട്‌മെന്റ് റാലി നടക്കുക. കൂടുതല്‍ വിവരങ്ങള്‍ indianairforce.nic.in വെബ്‌സൈറ്റില്‍ ലഭിക്കും.

Keywords : Kasaragod, Kerala, Government Announcement.