city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.10.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.10.2012
ക്വട്ടേഷന്‍ ക്ഷണിച്ചു


ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ആന്റ് റമഡിയേഷന്‍ സെല്ലിന്റെ ഓഫീസിലേക്ക് ഇന്റര്‍കോം ആന്റ് ഫോണ്‍, കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്ങ്, യു.പി.എസ് ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 17ന് 11 മണിക്കകം ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യകേരളം (എന്‍.ആര്‍.എച്ച്.എം), ജില്ലാ ആശുപത്രി കോമ്പൗണ്ട്, ബല്ല പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0467-2204466.

ആഭ്യന്തര മന്ത്രിയുടെ പരിപാടി

ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 12ന് രാവിലെ നാലുമണിക്ക് കണ്ണൂരിലെത്തും. കാര്‍ മാര്‍ഗ്ഗം അദ്ദേഹം 5.30ന് കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തും. രാവിലെ ഒന്‍പതുമണിക്ക് ആദ്ദേഹം വിദ്യാനഗര്‍ പോലീസ് സ്റ്റേഷനും, പോലീസ് കാന്റീനും ഉദ്ഘാടനം ചെയ്യും. 10 മണിക്ക് മാനവ മതസൗഹാര്‍ദ്ദ റാലിയുടെ ഭാഗമായി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 മണിക്ക് ചെര്‍ക്കള സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണ സമ്മേളനവും സിംപോസിയവും മന്ത്രി ഉദ്ഘാടനം ചെയ്യും. 11.30ന് കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ട്രാഫിക് വാര്‍ഡന്‍ പ്രോജക്ട് മന്ത്രി ഉദ്ഘാടനം ചെയ്യും. 11.45ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം കാമ്പസില്‍ മലയാളം വിഭാഗത്തിന്റെ ദശവാര്‍ഷികോത്സവം മന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.

മുളിഞ്ചയില്‍ ഫോട്ടോയെടുക്കും

നാഷണല്‍ പോപ്പുലേഷന്‍ രജിസ്‌ട്രേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് മംഗല്‍പ്പാടി പഞ്ചായത്തിലെ കോടിബയല്‍ വില്ലേജില്‍പ്പെട്ടവരുടെ ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ 12നും 13നും, 14നും മുളിഞ്ച ജിഎല്‍പി സ്‌കൂളില്‍ നടക്കുന്നതാണ്.

നിര്‍ഭയ ശില്പശാല 16ന്

ജില്ലാ നിര്‍ഭയ കമ്മിറ്റി അംഗങ്ങള്‍ക്കും ജാഗ്രത സമിതി അംഗങ്ങള്‍ക്കുമുള്ള ഏകദിന ശില്പശാല ഒക്‌ടോബര്‍ 16ന് രാവിലെ 10.30ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഗവ.അഡ്വവൈസര്‍ ലിസി ജേക്കബ് പങ്കെടുക്കും.

പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഒക്‌ടോബര്‍ 17ന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യന്‍കാളിഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. മുസ്ലീം മതസം
വരണം നിര്‍ത്തലാക്കി പകരം മുസ്ലീംങ്ങളിലെ പിന്നോക്ക വിഭാഗങ്ങളായ ഒസ, മരയ്ക്കാര്‍ എന്നിവര്‍ക്കായി സംവരണം പരിമിതപ്പെടുത്തണമെന്ന് ആശ്യപ്പെട്ട് അബ്ദുള്‍ ഹക്കീം സമര്‍പ്പിച്ച നിവേദനും, ചെക്കാല സമുദായത്തെ ക്രീമിലെയറില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന നിവേദനവും സിറ്റിംഗില്‍ പരിഗണിക്കുന്നതാണ്. ഈ വിഷയങ്ങളില്‍ അഭിപ്രായം ബോധിപ്പിക്കാനുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പ്രസ്തുത സിറ്റിംഗില്‍ പങ്കെടുക്കാവുന്നതാണ്.

ബദിയടുക്കയില്‍ ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ 

ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്റെ ഭാഗമായി ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ 12 മുതല്‍ ഒക്‌ടോബര്‍ 27 വരെ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 12, 13, 14 തീയ്യതികളില്‍ നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹൈസ്‌കൂള്‍, 15, 16, 17 തീയ്യതികളില്‍ കിളിംഗാര്‍ ജിയുപി സ്‌കൂള്‍, 16 മുതല്‍ 22-ാം തീയ്യതിവരെ പെര്‍ഡാല നവജീവന ഹൈസ്‌കൂള്‍, 24, 25, 27 എന്നീ തിയ്യതികളില്‍ കുന്റിക്കാന ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ നടക്കുക.

എടനാടില്‍ ഫോട്ടോ എടുക്കുന്ന ക്യാമ്പ് 15 മുതല്‍

ജനസംഖ്യാ രജിസ്‌ട്രേഷന്റെ ഭാഗമായി പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ എടനാട് വില്ലേജില്‍
ഒക്‌ടോബര്‍ 15 മുതല്‍ ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 15, 16, 17 തീയ്യതികളില്‍ സൂറംബയല്‍ ഗവ.സീനിയര്‍ ബേസിക് സ്‌കൂള്‍, 18,19, 20 തീയ്യതികളില്‍ പുത്തിഗെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍, 21, 22, 24 തീയ്യതികളില്‍ പുത്തിഗെ പഞ്ചായത്ത് ഹാളിലുമാണ് ക്യാമ്പുകള്‍ നടക്കുക.

സ്‌കൂള്‍ മേള: യോഗം 12ന്

ചെറുവത്തൂര്‍ ഉപജില്ലാ സ്‌ക്കൂള്‍ മേളയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി് 12ന് 2 മണിക്ക് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ്‌വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. ഉപജില്ലയിലെ ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍,ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഉള്‍പ്പെടെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികള്‍, ഉപജില്ലാ ക്ലബ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.

തിരിച്ചറിയല്‍ കാര്‍ഡിന് മുനിസിപ്പാലിറ്റിയില്‍ ഫോട്ടോയെടുക്കുന്നു

കാസര്‍കോട് നഗരസഭയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ബയോമെട്രിക് ഫോട്ടോയെടുപ്പിനായി സ്ലിപ്പു ലഭിച്ചിട്ടുള്ള അഞ്ചുവസിന് മേല്‍പ്രായമുള്ള എല്ലാ പൗരന്മാരും ലഭിച്ച സ്ലിപ്പും പൂരിപ്പിച്ച കെ.വൈ.ആര്‍ ഫോറവുമായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഫോട്ടോയെടുപ്പു കേന്ദ്രങ്ങളില്‍ അതാത് തീയ്യതികളില്‍ സമയക്രമമനുസരിച്ച് ഹാജരാകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ സര്‍ക്കാരിതര ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ മുതലായവ ലഭ്യമാക്കാനുള്ള ആധികാരിക രേഖയാകുന്നതിനാലും തെരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡാകാനും സാധ്യത ഉള്ളതിനാല്‍ എല്ലാവരും ഈ ക്യാമ്പുകളില്‍ ഹാജരാകേണ്ടതാണ്. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ ആധാര്‍ കാര്‍ഡോ അതിനു പകരമായി ലഭിച്ച സ്ലിപ്പുമായി നേരിട്ട് ഹാജരാകേണ്ടതാണ്. ബ്ലോക്ക് നം.63, 66, 67, 68 ല്‍ പെട്ടവര്‍ ഒക്‌ടോബര്‍ 15, 16, 17 തീയ്യതികളില്‍ തളങ്കര ഗസ്സാലി നഗര്‍ നൂറുല്‍ ഇസ്ലാം മദ്രസ്സയിലും, ബ്ലോക്ക് നം.64, 65, 69, 73 ല്‍ പെട്ടവര്‍ ഒക്‌ടോബര്‍ 18, 19, 20 തീയ്യതികളില്‍ തളങ്കര ബാങ്കോട് സീനത്ത് നഗര്‍ മദ്രസ്സയിലും ഹാജരാകേണ്ടതാണ്.

അധ്യാപക ഒഴിവ്

ജി.വി.എച്ച്.എസ്.എസ് കാറഡുക്കയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.വി.ടി ഫിസിക്‌സ് (ജൂനിയര്‍), ജി.എഫ്.സി (ജൂനിയര്‍) അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്‌ടോബര്‍ 15ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്നതാണ്. ഫോണ്‍: 04994-262901.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia