city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.03.2014

വൈദ്യൂതി മുടങ്ങും

കാസര്‍കോട്: അറ്റകുറ്റ പണി കാരണം മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ബെളളൂര്‍ ഫീഡറില്‍  മാര്‍ച്ച് 11,12,13 തീയ്യതികളില്‍ രാവിലെ ഒന്‍പതു മണി മുതല്‍  ൈവകുന്നേരം അഞ്ചു മണി വരെ  ബെളളൂര്‍, പളളപ്പാടി,  മീഞ്ചപദവ്  എന്നിവടങ്ങളില്‍ വൈദ്യുതി മുടങ്ങും.

റെഡ്‌ക്രോസ്സ്  ജില്ലാ പ്രവര്‍ത്തന കണ്‍വെന്‍ഷന്‍

കാസര്‍കോട്: സംസ്ഥാന റെഡ് ക്രോസ്സ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  കാഞ്ഞങ്ങാട്  ജില്ലാ റെഡ് ക്രോസ്സ്  ആഫീസില്‍ നാളെ(മാര്‍ച്ച് 12) ന് ൈവകുന്നേരം  4 മണിക്ക് നടക്കും. സംസ്ഥാന റെഡ്‌ക്രോസ് ചെയര്‍മാന്‍ സുനില്‍കുമാര്‍  .സി. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍  സംസ്ഥാന
 റെഡ്‌ക്രോസ്  ചെയര്‍മാന് സ്വീകരണം നല്‍കും.  ജില്ലാ റെഡ്‌ക്രോസ്സ് ചെയര്‍മാന്‍  ഇ. ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷം വഹിക്കും യോഗത്തില്‍ മുഴുവന്‍  റെഡ് ക്രോസ്  ഭാരവാഹികളും , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും  സംബന്ധിക്കണമെന്ന്  റെഡ്‌ക്രോസ് ജോയിന്റ് സെക്രട്ടറി  എച്ച്,എസ്. ഭട്ട് അറിയിച്ചു.

ജില്ലാ പര്‍വതാരോഹണ പരിശീലനക്യാമ്പ്
സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.03.2014കാസര്‍കോട്: സംസ്ഥാന മൗണ്ടനേറിംങ്ങ്  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  വൂഡി സാഹസിക അക്കാദമി  മാര്‍ച്ച് 22,23 തീയതികളില്‍  റാണിപുരത്ത്   ജില്ലാ തല പര്‍വതാരോഹണ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും 10-ാം തരം, പ്ലസ് ടു, ഏകജാലകം, പി,എസ്.സി എന്നവയില്‍ ഗ്രേസ് മാര്‍ക്ക് കിട്ടുന്ന  സ്‌പോര്‍ട്‌സ്  വിഭാഗം   കൂടിയാണ് പര്‍വ്വതാരോഹണ   റോക്ക് ൈക്ലബിങ്ങ് , റാപ്പിലിങ്ങ്, ചിമ്മിനി എന്നീ ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍  സബ് ജുനിയര്‍, ജൂനിയര്‍, സീനിയര്‍  വിഭാഗങ്ങളില്‍ മികച്ച അംഗങ്ങളായി  തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് woodyadventure@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലും 9496076960,9656271488 എന്നീ ഫോണ്‍ നമ്പറിലും ബന്ധപ്പെടണം.

കാസര്‍കോട്: കാലിഫോര്‍ണിയ ദേശീയ സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസ് ഇന്‍സ്റ്റിറ്റിയൂട്ട്  മൈസൂര്‍ ഹാത്തി ഫൗണ്ടേഷനുമായി ചേര്‍ന്ന്  കേരളാ സ്റ്റേറ്റ് അക്വാറ്റിക്ക്  അസോസിയേഷന്‍ ഏപ്രില്‍  രണ്ടാം വാരത്തില്‍ തിരുവനന്തപുരത്ത്  മൂന്ന് ദിവസത്തെ ജീവന്‍ രക്ഷാ പരിശീലനം  സംഘടിപ്പിക്കുന്നു.  അഡ്വാന്‍സ് ലൈഫ് ഗാര്‍ഡിംഗ്, പ്രൊഫഷണല്‍ റസ്‌ക്യയര്‍ പ്രാഥമിക മെഡിക്കല്‍ സഹായം , ഓട്ടോമാറ്റിക്ക്  എക്‌സേറ്റണല്‍ ഡിഫിബ്രേലേഷന്‍, ഓക്‌സിഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെക്കുറിച്ച്  ക്ലാസ്സുകള്‍  ഉണ്ടായിരിക്കും.  കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍  വിതരണം ചെയ്യും. 15 വയസിന് മുകളിലുളള പുരുഷന്‍മാരും, സ്ത്രീകള്‍ക്കും  അപേക്ഷിക്കാം.പങ്കെടുക്കുന്നവര്‍  15 വയസ്സ് പൂര്‍ത്തിയായിരക്ക്ണം,  4000/- രൂപയാണ്  ഫീസ്.   300 മീറ്റര്‍  നിര്‍ത്താതെ നീന്താന്‍ കഴിയണം. താല്‍പര്യമുളളവര്‍ സെക്രട്ടറി, ജില്ലാ അക്വാറ്റിക്ക്  അസോസിയേഷന്‍ , 9496091159 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

കാസര്‍കോട്: സംസ്ഥാന പട്ടികജാതി  പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍  താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍  സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  ജില്ലയില്‍ മാര്‍ച്ച് 14 ന് രാവിലെ 10.30 ന് ഹോസ്ദൂര്‍ഗ്ഗ് മുന്‍സിപ്പല്‍ ടൗണ്‍  ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത്  കാഞ്ഞങ്ങാട്  ബ്ലോക്ക് പഞ്ചായത്ത്  കോണ്‍ഫറന്‍സ്  ഹാളിലും 15 ന്  രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും  അദാലത്ത്  സംഘടിപ്പിക്കും. നോട്ടീസ് ലഭിച്ചിട്ടുളളവര്‍  കൃത്യസമയത്തു  ഹാജരാകണം. കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി.എന്‍. വിജയകുമാര്‍ , കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍ മുന്‍് എം.എല്‍.എ കെ.കെ. മനോജ് എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. കമമീഷന്‍   വ്യക്തികളില്‍ നിന്നും , സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍  സ്വീകരിക്കും.

സാമൂഹ്യനീതി മാധ്യമശില്പശാല 13 ന്

കാസര്‍കോട്: സാമൂഹ്യ നീതി വകുപ്പ്  മാര്‍ച്ച് 13 ന് കാസര്‍കോട്  പ്രസ്സ് ക്ലബ് ഹാളില്‍  മാധ്യമശില്പശാല സംഘടിപ്പിക്കും. രാവിലെ  11 ന്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹിമാന്‍  ഉദ്ഘാടനം ചെയ്യും. ജുവൈനല്‍ ജസ്റ്റിസ്  ആക്ട് 2000 കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം എന്നീ വിഷയങ്ങള്‍ കോഴിക്കോട്  ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ടി അഷറഫ് അവതരിപ്പിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം. നാരായണന്‍ അധ്യക്ഷത വഹിക്കും.

പരസ്യ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി  കാസര്‍കോട്  പാര്‍ലമെന്റ് മണ്ഡലത്തില്‍  പത്ര,ദൃശ്യ മാധ്യമങ്ങളില്‍  പരസ്യത്തിന് അനുമതി നല്‍കുന്നതിന് കാസര്‍കോട് ലോകസഭാമണ്ഡലം റിട്ടേണിങ്ങ് ഓഫീസര്‍ , സബ് കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ , മെമ്പര്‍ സെക്രട്ടറി, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുള്‍പ്പെട്ട ജില്ലാതല  സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പ്  കമ്മീഷന്റെ  നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് സമിതി പ്രവര്‍ത്തിക്കുക.

തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം

കാസര്‍കോട്: തെരഞ്ഞെടുപ്പിന്റെ ഭാഗമായി  ജില്ലയില്‍ ൈലസന്‍സ് ഏടുത്തിട്ടുളള  എല്ലാ തോക്കുകളും മാര്‍ച്ച്  15 നകം അടുത്തുളള പോലീസ് സ്റ്റേഷനിലോ, അംഗീകൃത  ഡീലെേറയോ    ഏല്‍പ്പിക്കണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. വിഴ്ച വരുത്തിയാല്‍   തോക്കിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഷണത്തിനിടെ ഉറക്കം ചതിച്ചു; കള്ളനെ പിടികൂടി ജയിലിലടച്ചു

Keywords:  Malayalam News, Kasaragod, Mulleria, Government Announcements, 10.03.2014

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia