city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.06.2013

തപാല്‍ അദാലത്ത് 18 ന്

കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ വടക്കന്‍ മേഖലയിലെ തപാല്‍ അദാലത്ത് കോഴിക്കോട് നടക്കാവിലെ വടക്കന്‍ മേഖലയിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ജൂണ്‍ 18 ന് 11 മണിക്ക് നടക്കും. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിവിധ സേവനങ്ങളായ മണിഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ് തുടങ്ങിയവയെക്കുറിച്ച് പരാതി ഉളളവര്‍ പരാതികള്‍ ജൂണ്‍ 10 നകം മിനി രാജന്‍ എം, അസി.ഡയറക്ടര്‍ (ടിജിവൈ), C/o പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നടക്കാവ്, കാലിക്കറ്റ്-673011 എന്ന വിലാസത്തില്‍ അയക്കണം.

ഗവണ്‍മെന്റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശന തീയതി നീട്ടി

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2013-14 അധ്യയന വര്‍ഷത്തെ, പ്രവേശനത്തിനുളള തീയതി ജൂണ്‍ 15 വരെ നീട്ടിയതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍, ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപറേഷന്‍, എന്നിങ്ങനെ 12 മാസത്തെ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0467 - 2236347


കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ വികസന മുന്നേറ്റവുമായി ഖാദി ഗ്രാമ വ്യവസായം

ജില്ലയില്‍ ഖാദി വ്യവസായ ഓഫീസ് രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ഇ ജി പി, ഫ്‌ളാഗ് ഷിപ്പ്, തേന്‍ കലവറ
Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പദ്ധതികളാണ് ഇവയില്‍ ശ്രദ്ധേയം. 2012-13 കാലയളവില്‍ ഖാദി ഉല്പാദനവുമായി ബന്ധപ്പെട്ട് 50,18,324 രൂപയാണ് ചെലവഴിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ ദായക പദ്ധതിയായ പി എം ഇ ജി പി പ്രകാരം 2012-13 കാലയളവില്‍ 35 ഗ്രാമവ്യവസായ സംരംഭങ്ങള്‍ക്ക് 174.94 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 58.31 ലക്ഷം രൂപ മാര്‍ജിന്‍മണിയായി അനുവദിക്കുകയും 183 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനിടിയില്‍ 304.55 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 103.06 ലക്ഷം രൂപ മാര്‍ജിന്‍മണി സബ്‌സിഡി അനുവദിക്കുകയും 374 തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിത പ്രകാരം ഗ്രാമ വ്യവസായ മേഖലയില്‍ നടപ്പിലാക്കി വരുന്ന പ്രത്യേക തൊഴില്‍ ദാന പദ്ധതിയാണ് ഫ്‌ളാഗ് ഷിപ്പ്. ഈ പദ്ധതയില്‍ കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗങ്ങളിലായി 52 യൂണിറ്റുകള്‍ക്ക് 6,87,467 രൂപ ധനസഹായം നല്‍കി. 248 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

എന്റെ ഗ്രാമം പദ്ധതിയിലൂടെ ബോര്‍ഡ് നിരവധി തൊഴില്‍ദാന പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി 16,74,292 രൂപ മാര്‍ജിന്‍മണിയായി നല്‍കേണ്ട 25 അപേക്ഷകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായ ജില്ലാ ടാസ്‌ക് ഫോഴ്‌സ് സമിതി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് 3,47,473 രൂപ മാര്‍ജിന്‍മണി നല്‍കേണ്ട ആറ് അപേക്ഷകള്‍ക്ക് വായ്പ അനുവദിച്ചു.

തേനീച്ച വളര്‍ത്തലില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കുക എന്ന ലക്ഷ്യവുമായി ഖാദി ബോര്‍ഡ് നടപ്പിലാക്കുന്ന തേന്‍കലവറ പദ്ധതി പ്രകാരം പരപ്പ ബ്ലോക്കിലെ 10 ഗുണഭോക്താക്കള്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം നല്‍കുകയുണ്ടായി, ഈ പദ്ധതി പ്രകാരം 67,900 രൂപ ചെലവില്‍ 100 തേനീച്ച കൂടും കോളനികളും സൗജന്യ നിരക്കില്‍ വിതരണം ചെയ്തു. തേനീച്ച കര്‍ഷകരെ സഹായിക്കുന്നതിന് ഒരു തേന്‍ സംഭരണ കേന്ദ്രം ആരംഭിച്ചു.

1003.620 കിലോഗ്രാം കൈത്തറിഉല്പാദിപ്പിച്ചു. 30,39,071 രൂപ ബോഡിന് വകയിരുത്തി ഇതില്‍ നിന്നും 13,94,200 രൂപ തൊഴിലാളികളുടെ വേതനമായി ഉപയോഗിച്ചിട്ടുണ്ട്.

അധ്യാപക ഒഴിവ്

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കെമസ്ട്രി, മാത്ത്‌സ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനുളള കൂടിക്കാഴ്ച ജൂണ്‍ 12 ന് രാവിലെ 10.30 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

കടല്‍ സുരക്ഷാ യാനങ്ങളില്‍ രക്ഷാ ഭടന്‍മാരെ നിയമിക്കുന്നു

മണ്‍സൂണ്‍കാല കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യാനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ രക്ഷാ ഭടന്‍മാരെ നിയമിക്കുന്നു. കടല്‍ നീന്താന്‍ വൈദഗ്ധ്യമുളളവരും നല്ല കായിക ശേഷിയുളളവരുമായ മത്സ്യത്തൊഴിലാളി യുവാക്കളായിരിക്കണം. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് മീനാപീസില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫിഷറീസ് വകുപ്പ് മുഖേന പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുളളവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

പി എസ് സി കോച്ചിംഗ്: ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ധന്വന്തരി കേന്ദ്രം മുഖേന പ്ലസ് ടു വിജയിച്ച പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 35 ദിവസത്തെ പരിശീലനം നല്‍കുന്നതിലേക്ക് ഇംഗ്ലീഷ്, കണക്ക്, ജനറല്‍ നോളജ്, കന്നഡ എന്നിവയില്‍ ക്ലാസ്സെടുക്കുന്നതിന് ബിരുദവും കോച്ചിംഗ് ക്ലാസ് നടത്തി പരിചയമുളളവരുമായ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് 11.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256162, 8547630170, 8547165239.

വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും

മുളിയാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം 2013-14 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷകള്‍ ജൂണ്‍ 11 ന് വിതരണം തുടങ്ങും. 22 വരെ അപേക്ഷ സ്വീകരിക്കുന്നതാണ.് അപേക്ഷയോടൊപ്പം 2013-14 വര്‍ഷത്തെ കെട്ടിട നികുതി രസീതിന്റെ പകര്‍പ്പ് ഹാജരാക്കണം.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം

സംസ്ഥാന ലാന്‍ഡ് യൂസ് ബോര്‍ഡ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി വിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഡിയോ വിഷ്വല്‍ ക്വിസ് സംഘടിപ്പിക്കും. പ്രാഥമികതല എഴുത്തു പരീക്ഷ ജൂണ്‍ 22 ന് കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ അഞ്ച് പ്രാദേശിക കേന്ദ്രങ്ങളില്‍ നടത്തും. ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് പേര്‍ അടങ്ങുന്ന ടീം ആണ് പങ്കെടുക്കേണ്ടത്.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, പഠിക്കുന്ന സ്‌ക്കൂള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ജില്ല എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലിസ്റ്റ് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റോടു കൂടി ജൂണ്‍ 15 നകം ലാന്‍ഡ് യൂസ് കമ്മീഷണര്‍, കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ ഹമിറൗലെയീമൃറ@്യമവീീ.രീാ എന്ന ഇ മെയില്‍ വിലാസത്തിലോ അയക്കണം. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0471-2307830, 2302231, 9447147897 എന്നീ നമ്പറുകളിലും ലഭിക്കും.

അധ്യാപക ഒഴിവ്

ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഗണിതം (ഹൈസ്‌ക്കൂള്‍) അറബിക് (യു പി ഫുള്‍ ടൈം) താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് നടക്കും.

ആര്‍ടിസാന്‍സ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കയര്‍ ബോര്‍ഡിന്റെ കീഴില്‍ കലവൂരില്‍ ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ആറുമാസത്തെ ആര്‍ടിസാന്‍സ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. കയര്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളായിരിക്കണം. അപേക്ഷകര്‍ 18 നും 45 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. അപേക്ഷ ജൂണ്‍ 14 നകം ലഭിക്കണം. 750 രൂപ സ്റ്റൈപന്റ് നല്‍കും.

ലക്ചറര്‍ താല്‍ക്കാലിക നിയമനം

പെരിയ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഇലക്‌ട്രോണികിസ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് ലക്ചറര്‍ ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഇലക്‌ട്രോണികിസ് എഞ്ചിനീയറിംഗ് വിഭാഗത്തിലും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഗസ്റ്റ് ലക്ചറര്‍ ആയി നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക് ബിരുദമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഇലക്‌ട്രോണികിസ് എഞ്ചിനീയറിംഗ് വിഭാഗത്തിലേയും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേയും ലക്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ യഥാക്രമം ജൂണ്‍ 10, 11 തീയതികളില്‍ രാവിലെ 11 ന് സ്ഥാപനത്തില്‍ നടത്തും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി പുന:സ്ഥാപിക്കാന്‍ അവസരം

സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 1993 ജനുവരി 1 മുതല്‍ 2013 മെയ് 31 വരെയുളള കാലയളവില്‍ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും സീനിയോറിറ്റി പുനസ്ഥാപിച്ചു നല്‍കുന്നു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാലയളവില്‍ പുതുക്കാതിരുന്നതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട് റീ-രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദേ്യാഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരിപഠനത്തിന് പോകേണ്ടി വന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നന്നും വിടുതല്‍ ചെയ്തവര്‍ക്കും രാജിവച്ചവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കും.

ഇതിലേക്കായി 2013 ജൂലായ് 31 വരെ രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരുന്ന എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിശദവിവരം ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. 1993 ജനുവരി ഒന്നിന് ശേഷം രജിസ്‌ട്രേഷന്‍ റദ്ദായ കാരണത്താല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതവും അല്ലാതെയും എംപ്‌ളോയ്‌മെന്റ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ട് ഉത്തരവിനായി കാത്തിരുന്നവരും ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പുതുക്കലിനായി അപേക്ഷ നല്‍കണം. ഏതെങ്കിലും ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മന:പൂര്‍വ്വം ഹാജരാകാത്തതിന്റെ പേരിലോ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദേ്യാഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട മേഖലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ ഉത്തരവിന്റെ ആനുകൂല്യത്തില്‍ പുന:സ്ഥാപിക്കപ്പെട്ട രജിസ്‌ട്രേഷന്‍ സീനിയോറിറ്റി ജോലിക്ക് പരിഗണിക്കുന്നതിനു വേണ്ടി മാത്രമായിരിക്കും സീനിയോറിറ്റി പുന:സ്ഥാപിക്കപ്പെട്ടവര്‍ക്ക് രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്തെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല. ഇനിമേലില്‍ യഥാസമയം റജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് പ്രതേ്യക പുതുക്കല്‍ അനുവദിക്കുന്നതല്ലെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അധ്യാപക ഒഴിവ്


പളളങ്കോട് ഗവ.യു.പി.സ്‌കൂളില്‍ ഒഴിവുളള യു.പി.എസ്.എ (മലയാളം), പാര്‍ട്ട് ടൈം അറബിക് എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 11 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം

എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ:കോളേജില്‍ 2013-2014 അധ്യയന വര്‍ഷത്തേക്ക് ഇക്കണോമിക്‌സ് വിഷയത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ എല്ലാവിധ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 10 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകണം. യു.ജി.സി യോഗ്യത നേടിയവര്‍ക്ക് പ്രതിമാസം 25,000 രൂപവരെ പ്രതിഫലം
ലഭിക്കും.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം എന്‍ കൃഷ്ണന്‍ ജൂണ്‍ 12 ന് കോഴിക്കോട് കളക്‌ട്രേറ്റ് കോണഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കേസുകള്‍ പരിഗണിക്കും.

ന്റെയും പകര്‍പ്പ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചിറയ്ക്കല്‍ ബില്‍ഡിംഗ്, കിഴക്കേ നടക്കാവ്, കോഴിക്കോട്-11 എന്ന മേല്‍ വിലാസത്തില്‍ അയച്ചു തരണമെന്ന് മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ആധാര്‍ രജിസ്‌ട്രേഷനുളള നടപടികള്‍ സ്വീകരിക്കണം.
സര്‍ക്കാര്‍ വാര്‍ഷികം: സ്ത്രീ ശാക്തീകരണം സെമിനാര്‍ 10 ന്

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തും സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണം സെമിനാര്‍ ജൂണ്‍ 10 ന് മംഗല്‍പ്പാടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉദുമ, പിണറായി സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷത്ത് താഹിറ അധ്യക്ഷത വഹിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ മുഖ്യാതിഥിയായിരിക്കും. ഡോ.അമ്പിളി, അഡ്വ.ഫര്‍സാന എന്നിവര്‍ ക്ലാസ്സെടുക്കും.ബ്ലോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഐ സി ഡി എസ് പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia