city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.02.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.02.2013
ടാലന്റ് സെര്‍ച്ച് പരീക്ഷ

2013-2014 വര്‍ഷം അയ്യന്‍ങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ഈ വര്‍ഷം നാലാം ക്ലാസ്സില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെ,പരവവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മത്സര പരീക്ഷ നടത്തും. വാര്‍ഷിക കുടുംബ വരുമാനം 50000 രൂപയില്‍ കവിയരുത്. പങ്കെടുക്കുന്നവര്‍ പേര്, രക്ഷിതാവിന്റെ പേരും,മേല്‍ വിലാസവും,സമുദായം, കുടുംബ വാര്‍ഷിക വരുമാനം,വയസ്സ്, പഠിക്കുന്ന ക്ലാസ്സും സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ വെളള പേപ്പറില്‍ തയ്യാറാക്കി സ്‌ക്കൂള്‍ മേധാവിയുടെ സാക്ഷ്യെപ്പെടുത്തലുകള്‍ സഹിതം ഫെബ്രുവരി 15 ന് മുമ്പായി പനത്തടി്,എന്‍മകജെ,കാസറഗോഡ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാക്കണം.
ഓവര്‍സിയര്‍ ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണബോര്‍ഡ്, കാസര്‍കോട്  ഡിവിഷനു കീഴില്‍ നടപ്പിലാക്കി വരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പരിചയസമ്പന്നരും ഊര്‍ജ്ജസ്വലരുമായ സിവില്‍ ഡിപ്‌ളോമ/ഐ.ടി.ഐക്കാരെ ഗ്രേഡ് രണ്ട് ഓവര്‍സിയര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12 നു 11 മണിക്ക് ഇന്ദിരാനഗറിലുളള ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ 04994-284788.

സെമിനാര്‍ നടത്തും

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഫെബ്രുവരി അഞ്ച്) രണ്ടുമണിക്ക് കാസര്‍കോട് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സെമിനാര്‍ നടത്തും.


പെട്ടിക്കടയ്ക്ക് പരസ്യം

ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ശാരീരക വൈകല്യമുളളവര്‍ക്ക്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന 30 തോളം പെട്ടിക്കടകള്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കും. ഈ പെട്ടിക്കടയ്ക്ക് പരസ്യം നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ-ഓഡിനേറ്റര്‍,ദേശീയ വികലാംഗ പുനരധിവാസ പദ്ധതി,ജില്ലാ പഞ്ചായത്ത്,കാസര്‍ഗോഡ്,ഫോണ്‍ 04994-257140 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ആധാര്‍ അക്കൗണ്ട് വഴി നേരിട്ടാണ് ആനുകൂല്യ വിതരണം. ഇതിനായി എല്ലാ ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പേര്,ജാതി,ക്ലാസ്സ്,ആധാര്‍ നമ്പര്‍,ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രെഫോര്‍മയില്‍ ഫെബ്രുവരി എട്ടിനകം ജില്ലാ പട്ടികജാതി വികസന ആഫീസിലെത്തിക്കണം. പ്രെഫോര്‍മയും നിര്‍ദ്ദേശവും ഇ-മെയില്‍ വഴിയും എസ്.സി. പ്രൊമോട്ടര്‍ വഴിയും സ്ഥാപനങ്ങളിലെത്തിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 04994-256162 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

സ്‌പോര്‍ട്ട്‌സ് ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും

നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബുകളെ പങ്കെടുപ്പിച്ച് ജില്ലാതല ഫുട്ട്‌ബോള്‍, വോളിബോള്‍,കബഡി ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളള ക്ലബ് ടീമുകള്‍ ഫിബ്രവരി 11 നകവും ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുളള ക്ലബുകള്‍, 3 വര്‍ഷം ടൂര്‍ണ്ണമെന്റുകള്‍ നടത്തിയ തെളിവുകളുമായി ഫെബ്രുവരി 7 ന് 11.30 നു നെഹ്‌റു യുവകേന്ദ്രയില്‍ നേരിട്ട് എത്തണം. ഫോണ്‍-04994 255144/ 256812.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia