സര്‍ക്കാര്‍ അറിയിപ്പുകള് 03.11.2012
Nov 3, 2012, 15:27 IST
ജില്ലാതല യോഗത്തില്‍ മന്ത്രി പങ്കെടുക്കും
ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും, പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനും ജില്ലയുടെ ചുമതലയുള്ള കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന് നവംബര്‍ എട്ടിന് 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു. ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജന വിജ്ഞാന് യാത്ര: യോഗം 8ന്
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 30 വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന ജന വിജ്ഞാന് യാത്ര ജില്ലയില്‍ വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ എട്ടിന് മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.
ഉപജില്ലാ ശാസ്ത്രമേള
കാസര്‍കോട് ഉപജില്ലാ ശാസ്ത്രമേള നവംബര്‍ ഏഴ്, എട്ട് തീയ്യതികളില്‍ നായന്മാര്മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടക്കും. സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ പ്രാദേശിക ചരിത്ര രചനാ മത്സരവും ക്വിസ് മത്സരവും നവംബര്‍ ഏഴിന് രാവിലെ 10 മണിക്കും മറ്റ് മത്സരങ്ങള്‍ നവംബര്‍ എട്ടിനും നടക്കും.
മനുഷ്യാവകാശ കമ്മീഷന് സിറ്റിംഗ് 14ന്
മനുഷ്യാവകാശ കമ്മീഷന് അംഗം കെ.ഇ.ഗംഗാധരന് നവംബര്‍ 14ന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.
സെന്‍സസ് ബയോ മെട്രിക് ഫോട്ടോ എടുപ്പ്
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഫോട്ടോയെടുപ്പിനായി സ്ലിപ്പു ലഭിച്ചിട്ടുള്ള സെന്‍സസ് ബ്ലോക്ക് നമ്പര്‍ 41, 42, 44 നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ അണങ്കൂര്‍ പച്ചക്കാട് സാസ്കാരിക കേന്ദ്രത്തിലും ബ്ലോക്ക് നമ്പര്‍ 43 നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ ചെന്നിക്കര കമ്മ്യൂണിറ്റി ഹാളിലും ബ്ലോക്ക് നമ്പര്‍ 70, 71, 72, 74, 75 നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തീയ്യതികളില്‍ തളങ്കര പോസ്റ്റാഫീസിനു സമീപമുള്ള കണ്ടത്തില്‍ ഹയര്‍ സെക്കന്ററി മദ്രസയിലും ബ്ലോക്ക് നമ്പര്‍ 78, 79, 80 നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തീയ്യതികളില്‍ തളങ്കര മുസ്ലീം ഹൈസ്കൂളിലും ബ്ലോക്ക് നമ്പര്‍ 51, 52, 53, 54, 55 നവംബര്‍ 11, 12, 14 തീയ്യതികളില്‍ റെയില്‍വെ സ്റ്റേഷന് റോഡിലെ മഡോണ എ.യു.പി സ്കൂളിലും ബ്ലോക്ക് നമ്പര്‍ 76, 77 നവംബര്‍ 15, 16, 17 തീയ്യതികളില്‍ തളങ്കര പടിഞ്ഞാര്‍ ജി.എല്‍.പി സ്കൂളിലും സ്ലിപ്പുമായി നേരിട്ട് ഹാജരാകണം.
നഗരസഭാ കേരളോത്സവം
കാസര്‍കോട് നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി ഷട്ടില്‍ ബാട്ട്മന്റന് മത്സരങ്ങള്‍ നവംബര്‍ അഞ്ചിന് ലളിതാ കലാസദനം ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ നവംബര്‍ ഏഴിന് താളിപ്പടുപ്പ് മൈതാനിയിലും കലാ മത്സരങ്ങള്‍ നവംബര്‍ ഏഴിന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലും നടത്തും.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി നവംബര്‍ 5ന് 10.30 ന് ബേഡഡുക്ക പഞ്ചായത്തിലെ പാണ്ടിക്കണ്ടം പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ആധാര്‍ കാര്‍ഡിനു ഫോട്ടോ എടുക്കുന്നു
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നവംബര്‍ നാലിനു തങ്കയം മദ്രസ, 5,6,12,16 തീയതികളില്‍ ഒളവറ വികസന വിദ്യാകേന്ദ്രം, 7നും,8നും പാറോപ്പാട് മദ്രസ, 9നും, 10നും ഉടുമ്പുതല മദ്രസ എന്നിവിടങ്ങളില്‍ ഫോട്ടോ എടുക്കും. പനത്തടി പഞ്ചായത്തില്‍ നവംബര്‍ 5,6,7 ന് പാടികാരയോഗ മന്ദിരം, 8,9,10 ന് കോളിച്ചാല്‍ ചര്‍ച്ച് ഓഡിറ്റോറിയം. ബളാല്‍ പഞ്ചായത്തില്‍ 4 മുതല്‍ 10 വരെ ബളാല്‍ കമ്മ്യൂണിറ്റി ഹാള്‍. വെസ്റ്റ് എളേരി പഞ്ചായത്തില്‍ 5,6,7, തീയതികളില്‍ കമ്യൂണിറ്റി ഹാള്‍ കുറ്റിത്താന്നി, 8,9,10 തീയതികളില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാള്‍ പറമ്പ എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കുക.
ഗസ്റ്റ് ഇന്സട്രക്ടര് ഒഴിവ്
കയ്യൂര്‍ ഗവ. മോഡല്‍ ഐ.ടി.ഐ. യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കോപ്പ ട്രേഡുകളിലേക്കും, എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തിനുമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 7 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ.യില്‍ ഹാജരാകണം. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി. യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.എ.സി. യും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടാവണം.എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തിന് ബി.ബി.എ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 04672230980
സ്വാഗതസംഘം രൂപീകരിച്ചു
കാസര്‍കോട് ഗവ. കോളേജില്‍ പുതുതായി അനുവദിച്ച ബി.എ.മലയാളം ബി.കോം കോഴ്സുകളുടെ ഉദ്ഘാടനം നവംബര്‍ 12 ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി അബ്ദുറബ്ബ് നിര്‍വ്വഹിക്കും. എന്‍.എ.നെല്ലിക്കുന്ന എം.എല്‍.എ. ചെയര്‍മാനും പ്രിന്‍സിപ്പാള്‍ കണ്‍വീനറുമാണ്. എന്‍.എ.നെല്ലിക്കുന്ന് എം,.എല്‍.എ. അധ്യക്ഷനായി പരിപാടിക്ക് സ്വാഗതസംഘം രൂപീകരിച്ചു.
മാധ്യമ ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവമാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുമായി സംസ്ഥാന തലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ അവസാന വാരം കോഴിക്കോട് ജില്ലയില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 12 ന് മുമ്പ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം ജില്ലാ യുവജന കേന്ദ്രത്തില്‍ നിന്നും നവംബര്‍ 10 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994256219, 9446333003, 9567779879
കേരളോത്സവം ജില്ലാ സംഘാടകസമിതിയായി
ജില്ലാതല കേരളോത്സവം ഡിസംബര്‍ ആദ്യവാരം നടക്കും. കേരളോത്സവ സംഘാടകസമിതി രൂപീകരിച്ചു. ന്യൂഹാപ്പി ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.ജനാര്ദ്ദനന്, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ വി.ഗൗരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.സിന്ധു, ജില്ലാ യുവശക്തി യൂത്ത് കോര്‍ഡിനേറ്റര്‍ വി.ഗോപകുമാര്‍, യുവജന നേതാക്കള്‍ യൂത്ത് ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സോമന് സ്വാഗതവും, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Minister, Keralothsavam, Campaign, Teachers, Vacancy, Photo, Collectorate, Conference, Meet, Adhar.