city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 02.03.2015

തരിശ്ഭൂമി കൃഷിയോഗ്യമാക്കും; വിദ്യാര്‍ത്ഥിനികള്‍ക്ക് അനിര്‍വേദം 

കാസര്‍കോട്: (www.kasargodvartha.com 02/03/2015) തരിശ്ഭൂമി കൃഷിയോഗ്യമാക്കുന്നതിനും ജലസേചനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാഭ്യാസ മേഖലയില്‍ നവീന പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ചര്‍ച്ച ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജൈവകൃഷി പ്രോത്സാഹനത്തിനായി ജൈവവള യൂണിറ്റുകളും പച്ചിലവളയൂണിറ്റുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കും.

നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് തരിശ്‌നിലം കൃഷിയോഗ്യമാക്കും. ഇതിന് 2000000 രൂപ വകയിരുത്തി. നബാര്‍ഡിന്റെ സഹായത്തോടെ കൃഷിയിടങ്ങളില്‍ ജലസേചനസൗകര്യമൊരുക്കാന്‍ 5.2 കോടി വകയിരുത്തി. ക്ഷീരഗ്രാമം പദ്ധതിക്ക് അരക്കോടി രൂപ നീക്കിവെച്ചു.

ഭവനരഹിതരില്ലാത്ത ജില്ലയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇന്ദിരാആവാസ് യോജനയില്‍  പൊതു വിഭാഗത്തില്‍ 3.62 കോടിയും പട്ടികവര്‍ഗ്ഗമേഖലയില്‍ നാല് കോടിയും  പ്രത്യേകഘടകപദ്ധതിയില്‍ 1.57 കോടിയും  അനുവദിക്കും.  മാതൃകാഅംഗന്‍വാടികളുടെ കെട്ടിട നിര്‍മ്മാണത്തിന്  ശിശുപ്രിയ പദ്ധതിക്കും  ഹയര്‍സെക്കന്ററി  സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്  വിശ്രമമുറി ഒരുക്കുന്ന അനിര്‍വ്വേദം പദ്ധതിക്ക് 1.6 കോടി രൂപ വീതം നീക്കിവെച്ചു.  പെണ്‍കുട്ടികളുടെ  വിശ്രമത്തിനും വ്യായാമത്തിനും പ്രത്യേക സൗകര്യം ഒരുക്കും. നാപ്കിന്‍  വെന്റിങ് ആന്റ് ബേണിംഗ് മെഷീനുകള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിക്കും.  എച്ച്‌ഐവി ബാധിതരുടെ  പോഷകാഹാര പദ്ധതിയും  എംഡിആര്‍, എസ്ടിആര്‍ ക്ഷയരോഗികള്‍ക്കുളള പോഷകാഹാര വിതരണപദ്ധതിയായ  കൈത്താങ്ങും  അടുത്ത വര്‍ഷവും തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയും നടപ്പാക്കും.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 02.03.2015

ജില്ലയുടെ ഗതാഗതരംഗത്തെ  പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള  മുഴുവുന്‍ റോഡുകളുടെയും  നിലവാരം ഉയര്‍ത്തും. പുതിയ ഗ്രാമീണറോഡുകള്‍  ഏറ്റെടുക്കാനും പദ്ധതിയുണ്ട്.

വിദ്യാഭ്യാസമേഖലയില്‍ നിരവധി പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത്  രൂപം നല്‍കിയത്, സാക്ഷരം  ഹൈസ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.  ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍, ജില്ലയില്‍ ഒരു സ്‌പേസ് ലാബ്, കന്നട മേഖലയില്‍ മികവ് പദ്ധതി, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സാംസ്‌ക്കാരിക  ഹരിതകേന്ദ്രം, നാടകപഠനം, ഹയര്‍സെക്കന്ററി  വിദ്യാഭ്യാസ ഗുണനിലവാരം  വര്‍ദ്ധിപ്പിക്കല്‍  സ്‌പോര്‍ട്‌സ് പരിശീലന പദ്ധതി, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പെയിന്‍. പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍  നടപ്പിലാക്കും.  വിവിധ മേഖലകളില്‍ 144 പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഓമനാരാമചന്ദ്രന്‍  പദ്ധതിരേഖ അവതരിപ്പിച്ചു.  സെമിനാറില്‍  ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  കെ. എസ്  കുര്യാക്കോസ്, സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. സുജാത, പി. ജനാര്‍ദ്ദനന്‍, മമതാദിവാകര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമുഹാജി, ഫരീദാസെക്കീര്‍ അഹമ്മദ്, എ. ജാസ്മിന്‍, പ്രമീള സി നായിക്, എം. തിമ്മയ്യ, പി. കുഞ്ഞിരാമന്‍, എ കെ എം അഷറഫ് , ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡണ്ടുമാരായ  എ. കൃഷ്ണന്‍(കാഞ്ഞങ്ങാട്), അഡ്വ. മുംതാസ് ഷുക്കൂര്‍(കാസര്‍കോട്), മുംതാസ് സമീറ (മഞ്ചേശ്വരം), ബിഎം പ്രദീപ് (കാറഡുക്ക), കാഞ്ഞങ്ങാട് നഗരസഭാചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ്  അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ,മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു.  വികസന സെമിനാറിലെ  നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമപദ്ധതി രേഖയ്ക്ക് ജില്ലാ പഞ്ചായത്ത് ഉടന്‍ രൂപം നല്‍കും.  പദ്ധതിവിഹിതം(ജനറല്‍) അടങ്കല്‍ തുക 208475000, പ്രത്യേകഘടക പദ്ധതി 54668000, പട്ടികവര്‍ഗ്ഗ ഉപപദ്ധതി 20335000, മെയിന്റനന്‍സ് റോഡ് 259872000, മെയിന്റനന്‍സ് റോഡിതര 411856000 രൂപ എന്നിങ്ങനെയാണ്  കരട് പദ്ധതി രേഖയില്‍  തുക വകയിരുത്തിയിട്ടുളളത്.

ടെണ്ടര്‍ ക്ഷണിച്ചു 

ജില്ലാ പഞ്ചായത്തിന്റെ 2014-15 വര്‍ഷത്ത ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 77 സ്‌കൂളുകളില്‍ ഇലക്ട്രോണിക് സാനിറ്ററി നാപ്കിന്‍ വൈന്‍ഡിങ്ങ് മെഷീന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിന് തയ്യാറുളള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ 12ന് ഉച്ചയ്ക്ക് ശേഷം  രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാതല ഐസിഡിഎസ് സെല്‍ ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍ 04994 256660, 9645869454.


ഇംഹാന്‍സ് മാനസികാരോഗ്യ പരിപാടി  

ഇംഹാന്‍സ് മാനസികാരോഗ്യപരിപാടികള്‍ അഞ്ചുമുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. സ്ഥലവും തീയതിയും  ചുവടെ ഏഴ്, 23,38 തീയതികളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഞ്ചിന് ഉദുമ, ആറിന് ചിറ്റാരിക്കല്‍ പിഎച്ച്‌സി കളിലും 10ന് ബേഡഡുക്ക,11ന് ബദിയടുക്ക, 12ന് മംഗല്‍പാടി, 13ന് പനത്തടി, 17ന് മഞ്ചേശ്വരം, 19ന് കുമ്പള, 20ന് നീലേശ്വരം, 24ന് പെരിയ,25ന് തൃക്കരിപ്പൂര്‍, 26ന് മുളിയാര്‍, 27ന് ചെറുവത്തൂര്‍   എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നടക്കും.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ ഹോമിയോ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) തസ്തികയുടെ (കാറ്റഗറി നം 462/12) റാങ്ക് പട്ടിക  നിലവില്ലാതായെന്ന് ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.


അപേക്ഷ ക്ഷണിച്ചു  

ഉദുമ ഗ്രാമപഞ്ചായത്ത് ഐ.എ.വൈ ഭവന നിര്‍മ്മാണ പദ്ധതി അഞ്ച് വര്‍ഷത്തേക്കുളള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം പഞ്ചായത്ത്  ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ ഈ മാസം ഏഴ് വരെ സമര്‍പ്പിക്കാം.


ആര്‍ടിഎ യോഗം മാറ്റി

കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന യോഗംമാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പടാങ്കോട്ട് പാലം ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പടാങ്കോട്ട് പാലം  കൃഷിമന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഹരിപുരത്തെയും  കോട്ടപ്പാറയെയും  ബന്ധിപ്പിക്കുന്നതാണ് ഈ പാലം.  ഉദുമ എംഎല്‍എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്നും ഒരു കോടി 30 ലക്ഷം രൂപ പാലത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നു.

2013 ഡിസംബറില്‍  തറക്കല്ലിട്ട  പാലത്തിന്റെ നിര്‍മ്മാണം  പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമാണ് നടത്തിയത്.  ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദുമ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  സുനു ഗംഗാധരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി കരിയന്‍, പഞ്ചായത്തംഗം വിനോദ്കുമാര്‍, ശൈലജ, എ.വി നാരായണന്‍ മാസ്റ്റര്‍ എന്നിവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും  ചടങ്ങില്‍ സംബന്ധിച്ചു.

സോഫ്റ്റ് വെയര്‍ ട്രെയിനിംഗ്

കെല്‍ട്രോണിന്റെ തളിപ്പറമ്പിലുളള  കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  എഞ്ചിനീയറിഗ്, എംസിഎ വിദ്യാര്‍ത്ഥികള്‍ക്കായി  പ്രൊഫഷണല്‍ സോഫ്റ്റ് വെയര്‍ ട്രെയിനിംഗ് നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 7736232096, 8943569054.

രേഖകള്‍ ഹാജരാക്കണം  

ഉദുമ ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ ആധാര്‍ കാര്‍ഡിന്റെയും  പോസ്റ്റ് ഓഫീസ്  അല്ലെങ്കില്‍  ബാങ്ക് അക്കൗണ്ട്  പാസ്ബുക്കിന്റെയും  റേഷന്‍ കാര്‍ഡിന്റെയും  ഐഡി കാര്‍ഡിന്റെയും  കോപ്പികള്‍ പഞ്ചായത്ത് ഓഫീസില്‍  സമര്‍പ്പിച്ചിട്ടില്ലാത്തവര്‍  മാര്‍ച്ച് 20നകം  പഞ്ചായത്ത്  ഓഫീസില്‍ നല്‍കണം.  അല്ലാത്ത പക്ഷം  ഏപ്രില്‍  ഒന്നുമുതല്‍ ക്ഷേമപെന്‍ഷനുകള്‍  ലഭിക്കുന്നതല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  

ഭവനനിര്‍മ്മാണ ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് 

ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ  അഞ്ചു വര്‍ഷത്തേക്കുളള ഗുണഭോക്താക്കളുടെ  മുന്‍ഗണനാപട്ടിക സമര്‍പ്പിക്കുന്നതിന്  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആയതിനാല്‍ പുല്ലൂര്‍ പെരിയ  ഗ്രാമപഞ്ചായത്തിലെ ഐ.എ.വൈ ഗുണഭോക്താക്കളെ  കണ്ടെത്തുന്നതിലേക്കായി ഒന്നു മുതല്‍ 17 വാര്‍ഡുകളില്‍ ഗ്രാമസഭ ചേരും.  വാര്‍ഡ്‌നം, തീയതി, സമയം , ഗ്രാസഭചേരുന്ന സ്ഥലം  ചുവടെ

വാര്‍ഡ് നം ഒന്ന്- മാര്‍ച്ച് 7- 2മണി-ജിവിഎച്ചഎസ് കുണിയ,  നം2- മാര്‍ച്ച് 8- 10.30മണി- ആയമ്പാറ ജിയുപിഎസ്, നം3-  മാര്‍ച്ച് 7- 3മണി-പുളിക്കാല്‍ ഏകാധ്യാപക വിദ്യാലയം, വാര്‍ഡ് 4- മാര്‍ച്ച് 9- 10മണി- കാലിയടുക്കം അംഗന്‍വാടി,  നം 5- മാര്‍ച്ച് 7- 3മണി- കല്യോട്ട് അംഗന്‍വാടി, നം 6- മാര്‍ച്ച്8- 3മണി- ഇരിയ ജിയുപിഎസ്,  എന്നിവിടങ്ങളിലായി ചേരും.

മാര്‍ച്ച് 9ന് നം 7-  2മണി- കുമ്പള,  നം 8- 10മണി- അമ്പലത്തറ മെര്‍ച്ചന്റ് ഹാള്‍, നം 9-   10മണി-  കെഎസ്എസ് പാട്ട്യമ്മേരടുക്കം, നം 10-  10മണി-എക്കാല്‍ അംഗന്‍വാടി, നം 11- 10മണി- ദിനേശ് പരിസരം,  നം 12- 2മണി- ദിനേശ് പരിസരം,  നം 13-2മണി- കേളോത്ത്  എന്നീ കേന്ദ്രങ്ങളില്‍ ചേരും.
ഇ.എസ്.ഐ പരാതി പരിഹാരക്യാമ്പ് നടത്തും 

ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ബ്രാഞ്ച് ഓഫീസില്‍ ഇഎസ്‌ഐ ഉപഭോക്താക്കള്‍ക്കായി പരാതിപരിഹാര ക്യാമ്പ് സംഘടിപ്പിക്കും.  കാസര്‍കോട്  ബ്രാഞ്ച് ഓഫീസില്‍പ്പെട്ട തൊഴിലുമടകള്‍ക്കും  തൊഴിലാളികള്‍ക്കും  മാര്‍ച്ച് 6,13 തീയ്യതികളില്‍ കാസര്‍കോട് തായലങ്ങാടി  ഫോര്‍ട്ട് റോഡിലുളള ഓഫീസില്‍ ഹാജരായി  സംശയനിവൃത്തി  വരുത്താം. ഇതുമായി സഹകരിക്കണമെന്ന്  ഇഎസ്‌ഐ ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 222315.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Government, Announcement. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia