city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Notification | സർക്കാർ അറിയിപ്പുകൾ 23.08.2024

government announcements 23-08-2024
Representational image generated by Meta AI

അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഉടമസ്ഥർ സുരക്ഷിതമായി കെട്ടി പരിപാലിക്കണം

(KasargodVartha) കാസർകോട് നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾ വഴിയാത്രക്കാർക്കും പൊതു ജനങ്ങള്‍ക്കും ശല്യമാകുന്നു. ട്രെയ്നുകളിടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. ആഗസ്ത് 24നകം കന്നുകാലികളെ ഉടമസ്ഥർ സുരക്ഷിതമായി  കെട്ടി പരിപാലിക്കേണ്ട താണെന്നും പൊതു സ്ഥലത്ത് അലഞ്ഞുതിരിയുന്നത് കണ്ടാൽ  ആഗസ്ത് 27 മുതൽ നഗരസഭ സ്‌ക്വാഡ് കന്നു കാലികളെ പിടിച്ചുകെട്ടി ഉടമസ്ഥരിൽ നിന്നും പിഴ ഈടാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. കന്നുകാലികളെ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ- 04994230051

മരം ലേലം
അഡൂർ വില്ലേജിലെ സർവ്വെ നമ്പർ 454/16 ല്‍ പ്പെട്ട ഭൂമിയിൽ അപകടാവസ്ഥയിൽ നില്‍ക്കുന്ന റിസർവ്വ്  വീട്ടി മരം സെപ്തംബർ ആറിന് രാവിലെ 11ന് ലേലം ചെയ്യും. ഫോൺ- 04994  230021

ഐ.ടി.ഐ യിൽ സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിൻ്റെ ചെറുവത്തൂർ ഗവ. ഐ.ടി.ഐ യിൽ പ്ലംബർ ട്രേഡിലേക്ക് എസ്.സി വിഭാഗത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്‍പര്യമുള്ളവർ നേരിട്ട്  അഡിമിഷൻ എടുക്കണം. ഫോൺ-  9496528165,  9747578606

എം.എ  സോഷ്യല്‍ സയന്‍സ് സീറ്റ് ഒഴിവ്
ഉദുമ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജില്‍ എം.എ  സോഷ്യല്‍ സയൻസ് കോഴ്സിന് എസ്.സി, എസ്.റ്റി  വിഭാഗത്തിൽസീറ്റ് ഒഴിവുണ്ട്. അർഹരായ  വിദ്യാർത്ഥികൾ കണ്ണൂർ  യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്ത്  27ന് രാവിലെ 10ന് ഹാജരാകണം. ഫോൺ-  9188900216, 9446150881.

എം.എ സീറ്റ് ഒഴിവ്
എളേരിത്തട്ട്  ഇ.കെ. നായനാര് മെമ്മോറിയൽ ഗവ കോളേജില്‍  ഒന്നാം വർഷം എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സില്‍ എസ്.സി, എസ്.റ്റി വിഭാഗത്തിൽ ഉള്‍പ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്‍പര്യമുള്ളവർ ആഗസ്ത് 29നകം കോളേജില്‍ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0467-2245833, 9497291518

പിലിക്കോട് ഗവ. ഐടിഐയിൽ സീറ്റ് ഒഴിവ്
പിലിക്കോട് ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത സീറ്റിലും എസ്‌ടി വിഭാഗത്തിൽ വനിത സംവരണ സീറ്റിലും ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ളവർ ആഗസ്റ്റ് 27നകം ഐടിഐയിൽ അപേക്ഷ നൽകണം. ഫോൺ: 0467 2967767, 9747009343.

ഓണം മേള ഉദ്ഘാടനം
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്, പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ഓണം മേള അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു.

അങ്കണവാടി വർക്കർ കൂടിക്കാഴ്ച 
കാഞ്ഞങ്ങാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ ഉദുമ പഞ്ചായത്ത് അങ്കണവാടി വർക്കർമാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29, 30, 31 തീയതികളിൽ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിലും ഉദുമ പഞ്ചായത്ത് ഹാളിലും നടക്കും.

മസ്റ്ററിങ് സമയപരിധി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കാസർകോട് ജില്ലാ ഓഫീസിന്റെ കീഴിലെ പെൻഷൻ ഗുണഭോക്താക്കൾക്ക് വാര്‍ഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ട സമയപരിധി 2024 സെപ്തംബർ 30 വരെ നീട്ടി.

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ ഒഴിവുകൾ 
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കാസർകോട് ഡിവിഷൻ ഓഫീസിൽ ഗ്രേഡ് മൂന്ന് ഡ്രാഫ്റ്റ്സ്മാൻ, ഒവർസിയർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ സെപ്തംബർ നാലിനകം സമർപ്പിക്കണം.
വിമുക്തഭടന്മാർക്കും വിധവകൾക്കുമുള്ള സാമ്പത്തിക സഹായം: പെൻഷൻ ലഭിക്കാത്ത വിമുക്തഭടന്മാർക്കും വിധവകൾക്കും വർഷത്തിൽ തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 15നകം സമർപ്പിക്കണം.

സ്‌കോളർഷിപ്പ്, ക്യാഷ് അവാർഡ് 
കേരള ഷോപ്പ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് കാസർകോട് ജില്ലാ ഓഫീസിൽ അംഗത്വം എടുത്തിട്ടുള്ളവരുടെ മക്കൾക്ക് 2024-25 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍വരെയും പ്രൊഫഷണൽ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളില്‍ ചേർന്ന് പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തിൽ സംസ്ഥാന സിലബസില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു കോഴ്സുകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സി.ബി.എസ്.ഇ സിലബസില്‍ മുഴുവൻ വിഷയങ്ങളിലും എ1, ഐ.സി.എസ്.ഇ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് വാങ്ങി വിജയികളായവർക്കും ഡിഗ്രി പി.ജി  (പ്രൊഫഷണൽ കോഴ്സുകള്‍ ഉള്‍പ്പെടെ) കോഴ്സുകളിൽ 60 ശതമാന ത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയവർക്കും  കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡ് നൽകും. അർഹതയുള്ളവർ www(dot)peedika(dot)kerala(dot)gov(dot)in  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ഒക്ടോബർ 31 നകം അപേക്ഷ സമർപ്പിക്കണം.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia