city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സർക്കാർ അറിയിപ്പുകൾ 08­-07­-2013

വിധവാ പെന്‍ഷന്‍ : തദ്ദേ­ശ­ഭ­രണ സ്ഥാപന­ങ്ങള്‍ക്ക് 5.28 കോടി അനു­വ­ദിച്ചു
ജില്ല­യി­ല്‍ 38 ഗ്രാമ പഞ്ചാ­യ­ത്തു­കള്‍ക്ക് 4,61,65,577 രൂപയും മൂന്ന് മുന്‍സി­പ്പാ­ലി­റ്റി­കള്‍ക്ക് 66,12,572 രൂപയും ഉള്‍പ്പെടെ 528.32 ലക്ഷം രൂപ­യാണ് അനു­വ­ദി­ച്ച­ത്. 35 ഗ്രാമ പഞ്ചാ­യ­ത്തു­കള്‍ക്ക് മേയ് മാസം വരെയും മൂന്ന് പഞ്ചാ­യ­ത്തു­കള്‍ക്ക് ഏപ്രില്‍ വരെ­യുള്ള വിധവാ പെന്‍ഷന്‍ കുടി­ശിക നല്‍കും. നില­വില്‍ 525 രൂപ­യാണ് പ്രതി­മാസം വിധവാ പെന്‍ഷന്‍ നല്‍കു­ന്ന­ത്. പുല്ലൂര്‍-പെ­രിയ ഗ്രാമ പഞ്ചാ­യ­ത്തിലാണ് ഏറ്റവും കൂടു­തല്‍ ഗുണ­ഭോ­ക്താ­ക്ക­ളു­ള്ള­ത്. 1357 പേര്‍. ഇതില്‍ 71 വിധ­വ­കള്‍ക്ക് പുതി­യ­തായി പെന്‍ഷന്‍ അനു­വ­ദി­ച്ച­താ­ണ്.

ചെമ്മനാട് പഞ്ചാ­യ­ത്തില്‍ 1167 പഴയ ഗുണ­ഭോ­ക്താ­ക്കളും പുതുതായി 153 പേരെയും പട്ടി­ക­യി­ലുള്‍പ്പെ­ടുത്തി­യിട്ടുണ്ട്. മുന്‍സി­പാ­ലി­റ്റി­ക­ളില്‍ കാഞ്ഞ­ങ്ങാ­ട്ടാണ് കൂടു­തല്‍ പേര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കു­ന്ന­ത്. 1974 പേര്‍. ഇതില്‍ 177 പേര്‍ പുതിയ ഗുണ­ഭോ­ക്താ­ക്ക­ളാ­ണ്. കാസര്‍കോട് 1288 ഉം, നീലേ­ശ്വ­രത്ത് 1207 പേര്‍ക്കാണ് വിധവാ പെന്‍ഷന്‍ അനു­വ­ദി­ച്ച­ത്. ബന്ധ­പ്പെട്ട തദ്ദേശഭരണ സ്ഥാപ­ന­ങ്ങള്‍ കള­ക്‌ട്രേ­റ്റിലെ ഫിനന്‍സ് ഓഫീ­സ­റില്‍ നിന്ന് അലോ­ട്ട്‌മെന്റ് ലെറ്റര്‍ കൈപ്പ­റ്റ­ണ­മെന്നും തുക ചെവ­ഴ­ഴി­ച്ച­തിന്റെ വിശ­ദ­വി­വ­ര­ങ്ങള്‍ സമ­യ­ബ­ന്ധി­ത­മായി സമര്‍പ്പി­ക്ക­ണ­മെന്നും ജില്ലാ കള­ക്ടര്‍ അറി­യി­ച്ചു.
Kasaragod, Kerala, Government Announcement, Government announcements 05-07-2013
ഓം­ബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേ­ശ­സ്വയം ഭര­ണ­സ്ഥാ­പനങ്ങള്‍­ക്കുവേണ്ടി­യുള്ള ഓംബു­ഡ്‌സ്മാന്‍ ജസ്റ്റിസ് എം.­എന്‍.­കൃ­ഷ്ണന്‍ ജൂലൈ 16,17,18,19 തീയ­തി­ക­ളില്‍ കോഴി­ക്കോട് കള­ക്‌ട്രേറ്റ് കോണ്‍ഫ­റന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നട­ത്തും. 17 ന് കണ്ണൂര്‍ കാസര്‍കോട് ജില്ല­ക­ളിലെ കേസു­കള്‍ പരി­ഗ­ണി­ക്കും. ­

സമഗ്ര പച്ച­ക്കറി വിക­സന പദ്ധതി അവാര്‍ഡ്ദാനം ഇന്ന്
സമ­ഗ്ര­പ­ച്ച­ക്കറി കൃഷി വിക­സന പദ്ധ­തി­യുടെ 2012­-13 ലെ അവാര്‍ഡ്ദാ­നവും 2013­-14 സംസ്ഥാനതല ഉദ്ഘാ­ട­നവും തിരു­വ­ന­ന്ത­പുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളില്‍ നട­ക്കും. ഇന്ന് (ജൂലൈ 9) ഉച്ചയ്ക്ക് 12.30 ന് ആരോ­ഗ്യ­വ­കുപ്പ് മന്ത്രി വി.­എ­സ്.­ശി­വ­കു­മാറിന്റെ അധ്യ­ക്ഷ­ത­യില്‍ ചേരുന്ന യോഗ­ത്തില്‍ കെ.­പി.­മോ­ഹ­നന്‍ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കും. ചട­ങ്ങില്‍ കേന്ദ്ര മാന­വ­വി­ഭ­വ­ശേഷി വിക­സന സഹ­മന്ത്രി ഡോ.­ശ­ശി­ത­രൂര്‍, വിദ്യാ­ഭ്യാസ വകുപ്പ് മന്ത്രി പി.­കെ.­അ­ബ്ദു­റബ്ബ് തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ക്കും. വിദ്യാര്‍ത്ഥി­കള്‍ക്കുള്ള പച്ച­ക്കറി കിറ്റ് വിത­രണവും കൃഷി വകുപ്പ് മന്ത്രി നിര്‍വ്വ­ഹി­ക്കും. സര്‍ക്കാര്‍ സ്ഥാപ­ന­ങ്ങളുടെ വിഭാ­ഗ­ത്തില്‍ ഒന്നാം­സ്ഥാ­നവും മികച്ച വിദ്യാര്‍ത്ഥി­ക­ളു­ടെയും കൃഷി അസി­സ്റ്റന്റു­മാ­രുടെ വിഭാ­ഗ­ത്തിലും രണ്ടാം സ്ഥാനവും മികച്ച സ്‌കൂള്‍ വിഭാ­ഗ­ത്തില്‍ മൂന്നാം സ്ഥാനവും ഉള്‍പ്പെടെ നാല് അവാര്‍ഡു­കള്‍ കാസര്‍കോട് ജില്ല­ക്കാണ് ലഭി­ച്ച­ത്. പി.­എന്‍.­കെ. 2193/13

വീഡിയോ എഡി­റ്റിംഗ് സര്‍ട്ടി­ഫി­ക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപ­ന­മായ കേരള പ്രസ് അക്കാ­ദമി നട­ത്തുന്ന വീഡിയോ എഡി­റ്റിംഗ് സര്‍ട്ടി­ഫി­ക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണി­ച്ചു. തിയ­റിയും പ്രാക്ടി­ക്കലും ഉള്‍പ്പെടെ മൂന്നു മാസ­മാണ് കോഴ്‌സിന്റെ കാലാ­വ­ധി. ഒരു ബാച്ചില്‍ 10 പേര്‍ക്കാണ് പ്രവേ­ശ­നം. കോഴ്‌സ് ഫീസ് 20,000 രൂപ. കുറ­ഞ്ഞത് പ്ലസ് ടു വിദ്യാ­ഭ്യാസ യോഗ്യ­ത­യു­ള്ള­വര്‍ക്ക് അപേ­ക്ഷി­ക്കാം.
ചാ­യ­ത്തു­കളിലും മൂന്നു നഗ­ര­സ­ഭ­കളിലും വിധവാ പെന്‍ഷന്‍ നല്‍കു­ന്ന­തിന് 5.28 കോടി രൂപ അനു­വ­ദിച്ച് ജില്ലാ കള­ക്ടര്‍ ഉത്ത­ര­വാ­യി.

ദൃശ്യ­മാ­ധ്യ­മ­ങ്ങ­ളിലും വീഡിയോ എഡി­റ്റിംഗ് രംഗത്തും തൊഴില്‍ സാധ്യ­ത­യുള്ള ഈ കോഴ്‌സ് കാക്ക­നാട് പ്രസ് അക്കാ­ദമി ക്യാമ്പ­സി­ലാണ് നട­ത്തു­ക. പ്രയോ­ഗിക പരി­ശീ­ല­ന­ത്തന് സുസ­ജ്ജ­മായ എഡിറ്റ് സ്യൂട്ട്, ആര്‍ട്ട് സ്റ്റുഡി­യോ, ഔട്ട്‌ഡോര്‍ വീഡിയോ ഷൂട്ടിംഗ് സംവി­ധാനം എന്നിവ അക്കാ­ദ­മി­യില്‍ ക്രമീ­ക­രി­ച്ചി­ട്ടു­ണ്ട്. അപേക്ഷ ഓണ്‍ലൈ­നായും പ്രസ് അക്കാ­ദമി വെബ്സൈറ്റായ www.pressacademy.orgല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും സമര്‍പ്പി­ക്കാം. അപേ­ക്ഷ­യോ­ടൊപ്പം സെക്ര­ട്ട­റി, കേര­ള­പ്രസ് അക്കാ­ദ­മി,­കാ­ക്ക­നാട് എന്ന പേരില്‍ ഏറ­ണാ­കുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാ­വുന്ന 300 രൂപ­യുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം കൂടു­തല്‍ വിവ­ര­ങ്ങള്‍ അക്കാ­ദമി ഓഫീ­സില്‍ നിന്നും ലഭി­ക്കും. ഫോണ്‍ 0484 2422275, 2422068

ക്വട്ടേ­ഷന്‍ ക്ഷണിച്ചു
കാസര്‍കോട് ട്രൈബല്‍ ഡവ­ല­പ്പ്‌മെന്റ് ഓഫീ­സിന്റെ നിയ­ന്ത്ര­ണ­ത്തി­ലുള്ള വാണി­ന­ഗര്‍ പ്രീമെ­ട്രിക് ഹോസ്റ്റ­ലിലെ ഗ്യാസ് പൈപ്പ്‌ലൈന്‍ മാറ്റു­ന്ന­തിനും ഗ്യാസ് സ്റ്റൗ മാറ്റി സ്ഥാപി­ക്കു­ന്ന­തിനും അംഗീ­കൃത ഏജന്‍സി­ക­ളില്‍ നിന്നും ക്വട്ടേ­ഷന്‍ ക്ഷണി­ച്ചു. ക്വട്ടേ­ഷ­നു­കള്‍ ജൂലൈ 15 ന് രണ്ടു മണിക്കകം സിവില്‍ സ്റ്റേഷ­നില്‍ ബി ബ്ലോക്കിലെ ട്രൈബല്‍ ഡവ­ല­പ്പ്‌മെന്റ് ഓഫീ­സില്‍ ലഭി­ക്ക­ണം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 04994­-255466 ഫോണ്‍ നമ്പ­റില്‍ ബന്ധ­പ്പെ­ട­ണം.

ബാദു­ഷയ്ക്ക് ആശ്വാ­സ­ധ­ന­ത്തിന്റെ ആദ്യ­ഗഡു നല്‍കി
എന്‍ഡോ­സള്‍ഫാന്‍ ദുരി­ത­ബ­ധി­തര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ ധന­ത്തിന്റെ ഭാഗ­മായി ചെങ്ക­ള­യിലെ ബാദു­ഷക്ക് അനു­വ­ദിച്ച അഞ്ച് ലക്ഷം രൂപ­യുടെ ആദ്യ­ഗ­ഡു­വായ ഒന്ന­ര­ലക്ഷം രൂപ എന്‍.­ആര്‍.­എ­ച്ച്.എം പ്രോഗ്രാം മാനേ­ജര്‍ ഡോ.­മു­ഹ­മ്മദ് അഷീല്‍ കൈമാ­റി. ഹൈഡ്രോ­സെ­ഫാ­ലസ് ബാധി­ത­നായ ബാദു­ഷയ്ക്കും ഉമ്മ താഹി­റയ്ക്കും എന്‍വി­സാജ് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ഗൃഹ പ്രവേശ ചട­ങ്ങി­ലാണ് ധന­സ­ഹായം കൈമാ­റി­യ­ത്. സ്വന്ത­മായി സ്ഥല­മി­ല്ലാ­തി­രുന്ന ബാദു­ഷയ്ക്ക് ചെങ്കള പഞ്ചാ­യ­ത്താണ് വീട് പണി­യാന്‍ സ്ഥലം അനു­വ­ദി­ച്ചത്.

ദത്തെ­ടു­ക്കല്‍ ഏജന്‍സി­കള്‍ ആരം­ഭിക്കാം
ജില്ല­യില്‍ അഡോ­പ്ഷന്‍ ഏജന്‍സി­കള്‍ ആരം­ഭി­ക്കു­ന്ന­തി­നായി താല്‍പ്പ­ര്യവും സംവി­ധാ­ന­ങ്ങളും ഉള്ള എന്‍.­ജി.­ഒ.കളില്‍ നിന്നും പ്രൊപ്പോ­സല്‍ ക്ഷണി­ച്ചു. പ്രൊപ്പോ­സല്‍ ജൂലൈ 31 നകം ജില്ലാ സാമൂഹ്യ നീതി ഓഫീ­സര്‍ക്ക് സമര്‍പ്പി­ക്കണം. പി.­എന്‍.­കെ. 2197/13

ജില്ലാ ആസൂത്രണസമിതി നാളെ

തദ്ദേശ സ്വയം ഭരണ സ്ഥാപ­ന­ങ്ങ­ളുടെ 2013­-14 വാര്‍ഷിക പദ്ധതി പ്രൊജക്ടു­ക­ളുടെ അംഗീ­കാരം നല്‍കു­ന്ന­തി­നായി ജില്ലാ ആസൂ­ത്രണ സമി­തി­യുടെ യോഗം ജൂലൈ 10 ന് ഉച്ചയ്ക്ക് 2 മണിക്ക് കള­ക്‌ട്രേറ്റ് കോണ്‍ഫ­റന്‍സ് ഹാളില്‍ ചേരും.


ശാസ്ത്രക്ലബ് യോഗം ഇന്ന്
കാസര്‍കോട് സബ്ജില്ലാ സയന്‍സ് ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് എന്നി­വ­യുടെ ജന­റല്‍ ബോഡി­യോഗം ഇന്ന് (ജൂലൈ 9) രാവിലെ 11 നും, ഗണി­ത­ശാസ്ത്ര ക്ലബ് ജന­റല്‍ ബോഡി യോഗം ഉച്ചയ്ക്ക് ശേഷം 2 നും കാസര്‍കോട് ടൗണ്‍ യു­പി. ­സ്‌കൂള്‍ അനക്‌സ് ഹാളില്‍ ചേരും. യോഗ­ത്തില്‍ പ്രൈമ­റി, ഹൈസ്‌കൂള്‍, ഹയര്‍സെ­ക്ക­ണ്ടറി വിഭാ­ഗ­ത്തില്‍ നിന്നും ഓരോ സ്‌പോണ്‍സര്‍മാര്‍ പങ്കെ­ടു­ക്കേ­ണ്ടതാ­ണ്.

ഗസ്റ്റ് ഫാക്കല്‍റ്റി നിയ­മനം


കണ്ണൂര്‍ മൃഗ­സം­ര­ക്ഷണ പരി­ശീ­ലന കേന്ദ്രത്തില്‍ ഗസ്റ്റ്ഫാ­ക്കല്‍ട്ടിയെ തെരെ­ഞ്ഞെ­ടു­ക്കുന്നു. ബി.­വി.­എസ്‌സി, എം.­വി.­എ­സ്.­സിയും രണ്ടു വര്‍ഷത്തെ പരി­ച­യ­മു­ള്ള­വര്‍ക്ക് അപേ­ക്ഷി­ക്കാം. പ്രായ പരിധി 65 വയ­സ്. കമ്പ്യൂ­ട്ടര്‍ പരി­ജ്ഞാനം അഭി­കാ­മ്യം. മൃഗ­സം­ര­ക്ഷണ മേഖ­ല­യിലെ വിവിധ വിഷ­യ­ങ്ങ­ളില്‍ ക്ലാസെ­ടു­ക്കു­ന്ന­തി­നാണ് ഫാക്കല്‍ട്ടിയെ തെരെ­ഞ്ഞെ­ടു­ക്കു­ന്ന­ത്. താല്‍പ്പ­ര്യ­മു­ള്ള­വര്‍ ജൂലൈ 13 നകം ബയോ­ഡാറ്റാ സഹിതം പ്രിന്‍സി­പ്പല്‍ ട്രയി­നിംഗ് ഓഫീ­സര്‍, മൃഗ­സം­ര­ക്ഷണ പരി­ശീ­ലന കേന്ദ്രം, ജില്ലാ­മൃ­ഗാ­ശു­പത്രി കോമ്പൗ­ണ്ട്, കണ്ണൂര്‍ എന്ന വിലാ­സ­ത്തില്‍ അപേക്ഷ സമര്‍പ്പി­ക്ക­ണം. jointdirectormundayad@gmail.com എന്ന വിലാ­സ­ത്തിലും അപേ­ക്ഷി­ക്കാം. കൂടു­തല്‍ വിവ­രങ്ങള്‍ക്ക് ഫോണ്‍ 04972763473 പി.­എന്‍.­കെ. 2200/13

സൗഹൃ­ദ­ത്തി­ലേ­ക്കൊരു സാഹ­സി­ക­യാത്ര അപേക്ഷ ക്ഷണിച്ചു


സംസ്ഥാന യുവ­ജനക്ഷേമ ബോര്‍ഡിന്റ ജില്ലാ യുവ­ജനക്ഷേമ കേന്ദ്രവും പുല്ലൂര്‍­-­പെ­രിയ ഗ്രാമ പഞ്ചാ­യത്ത് യൂത്ത് സെന്ററും സംയു­ക്ത­മായി സൗഹൃ­ദ­ത്തി­ലേ­ക്കൊരു സാഹ­സിക യാത്ര എന്ന പരി­പാടി സംഘ­ടി­പ്പി­ക്കു­ന്നു. വര്‍ഗ്ഗീയ ചേരി­തി­രി­വു­ക­ളുടെ കാഴ്ച­പാ­ടു­ക­ളില്‍ നിന്നും യുവതി, യു­വാ­ക്കളെ സൗഹൃ­ദ­ത്തിന്റെയും സമ­ഭാ­വ­ന­യു­ടെയും കാഴ്ച­പാ­ടു­ക­ളി­ലേക്ക് നയി­ക്കു­ന്ന­തിന് ഇടുക്കി ദേവി­കു­ളത്ത് പ്രവര്‍ത്തി­ക്കുന്ന നാഷ­ണല്‍ അഡ്വ­ഞ്ചര്‍ അക്കാ­ദ­മി­യില്‍ നിന്ന് തെരെ­ഞ്ഞെ­ടു­ക്ക­പ്പെട്ട യുവ­തി­, യു­വാ­ക്കള്‍ക്ക് പരി­ശീ­ലനം നല്‍കും. അഞ്ച് ദിവ­സത്തെ പരി­ശീ­ല­ന­ത്തില്‍ പങ്കെ­ടു­ക്കാന്‍ താല്‍പ്പ­ര്യ­മുള്ള 18 നും 35 നും ഇട­യില്‍ പ്രായ­മുള്ള യുവ­തി­-­യു­വാ­ക്കള്‍ക്ക് അപേ­ക്ഷി­ക്കാം. അപേ­ക്ഷയും മറ്റു വിശദ­വി­വരങ്ങള്‍ക്കും ജില്ലാ പഞ്ചാ­യത്ത് കെട്ടി­ട­ത്തിലെ ജില്ലാ യുവ­ജന ക്ഷേമ കേന്ദ്ര­വു­മായി ബന്ധ­പ്പെ­ട­ണം. ഫോണ്‍ 04994­-256219, 9995493635, 9995797296.

Keywords: Kasaragod, Kerala, Government Announcement, Government announcements 05-07-2013, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia