city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 30.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 30.01.2013
മടിക്കൈ ഐ.ടി.ഐ.യില്‍ ഒഴിവ്

എരിക്കുളത്ത് സ്ഥിതി ചെയ്യുന്ന മടിക്കൈ ഐ.ടി.ഐ യിലെ ഡിസിവില്‍,വെല്‍ഡര്‍,എ.സി.ഡി ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ തസ്തികളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 2 ന് 10.30 നു മടിക്കൈ ഐ.ടി.ഐ.യില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672240282 എന്ന നംബറില്‍ ബന്ധപ്പെടേണ്ടതാണ്.

കോണ്‍ട്രാക്ച്വല്‍ ഇന്‍വെസ്റ്റിഗേറ്ററെ ആവശ്യമുണ്ട്

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ നടത്തുന്ന റസിജ്യുവല്‍ സാമ്പിള്‍ സര്‍വ്വേയറുടെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുളള ഒരു താല്‍ക്കാലിക ഇന്‍വെസ്റ്റിഗേറ്ററെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്കണോമിക്‌സ്,മാത്തമാറ്റിക്‌സ്,സ്റ്റാറ്റിസ്റ്റിക്‌സ്,കൊമേഴ്‌സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസം 11,000/- ഹോണറേറിയവും,യാത്രാബത്തയും,ദിനബത്തയും അലവന്‍സായി നല്‍കുന്നതാണ്.
വിവര ശേഖരണത്തില്‍ മുന്‍ പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുളളവര്‍ വിദ്യഭ്യാസ യോഗ്യത,പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍,മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഫെബ്രുവരി ഏഴിനകം വിദ്യാനഗര്‍,സിവില്‍സ്റ്റേഷനിലെ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്,ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 04994 257101 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ട്രോളിംഗ് പഠിക്കാന്‍ സിറ്റിംഗ്

കേരള തീരകടലില്‍ നടപ്പാക്കി വരുന്ന വര്‍ഷകാല ട്രോളിംഗ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിനും,വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതി കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിന് സമീപമുളള നളന്ദ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 5 നു രാവിലെ 11 നു പബ്ലിക്ക് സിറ്റിംഗ് നടത്തും. മത്സ്യതൊഴിലാളികള്‍,അനുബന്ധ തൊഴിലാളികള്‍,മത്സ്യമേഖല സംഘടനാ പ്രതിനിധികള്‍,മത്സ്യമേഖല ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍,ശാസ്ത്രജ്ഞര്‍,ഗവേഷകര്‍,ഉദ്യോഗസ്ഥര്‍,,വിദ്യാര്‍ത്ഥികള്‍,,തുടങ്ങിയവര്‍ക്ക് സിറ്റിംഗില്‍ വിവരങ്ങളും,നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍,കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.w.w.w..fisheries.kerala.gov.in സൈറ്റില്‍ ചോദ്യാവലി ലഭ്യമാണ് ഫോണ്‍ 0495-2380005,9496007024

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കുടുംബശ്രീ സര്‍വ്വെ നടത്തും

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്‍പ്പെടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് പാവപ്പെട്ട ദുരിതമനുഭവിക്കുന്ന രോഗികളെ കണ്ടെത്തുന്നതിനും,അവര്‍ക്ക് ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും കുടുംബശ്രീ മുഖേന സര്‍വ്വെ നടത്തും. ദുരിത ബാധിതരുടെ അപേക്ഷകള്‍ എം.എല്‍.എ വഴി സര്‍ക്കാറിന് എത്തിക്കാനും മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പി.ബി. അബ്ദുള്‍ റസാക്ക് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മഞ്ചേശ്വരം മണ്ഡലം കുടുംബശ്രീ കോ-ഓര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ.എസ് സോമശേഖര (എന്‍മകജെ),ചനിയ പാടി (പുത്തിഗെ) ആയിഷത്ത് താഹിറ (മംഗല്‍പ്പാടി),പി.എച്ച്.റംല (കുമ്പള),സുനിതാ വസന്ത്(വൊര്‍ക്കാടി) മുബാറത്ത് ജഹാന്‍(മഞ്ചേശ്വരം) എന്നിവര്‍ പ്രസംഗിച്ചു.. വിവിധ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും,സബ് കമ്മിറ്റി കണ്‍വീനര്‍മാരും സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാരും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇംഹാന്‍സ് മാനസിക ചികിത്സാ ക്യാമ്പുകള്‍


കോഴിക്കോട് ഇംഹാന്‍സ് മാനസിക ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും.ഫെബ്രുവരി 2,16,23 തീയ്യതികളില്‍ കാസറഗോഡ് ജനറല്‍ ആശുപത്രി,ഏഴിനു ഉദുമ,ഒന്നിന് ചിറ്റാരിക്കാല്‍ പി.എച്ച.്‌സികളിലും,12നു ബേഡഡുക്ക,13നു ബദിയടുക്ക,14നു മംഗല്‍പ്പാടി,8നു പനത്തടി,19നു മഞ്ചേശ്വരം,21നു കുമ്പള,15നു നീലേശ്വരം,26നു പെരിയ,27നു തൃക്കരിപ്പൂര്‍,28നു മുളിയാര്‍,22ന് ചെറുവത്തൂര്‍, എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കാസര്‍കോട് ഗവ.കോളേജില്‍ ജിയോളജി വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് ഫിബ്രവരി 4ന് രാവിലെ 10.30ന് കോളേജില്‍ ഇന്റര്‍വ്യു നടത്തും. യു.ജി.സിയുടെ നെറ്റ്,പി.എച്ച്.ഡി എംഫില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Keywords: Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia