city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.01.2013
ഫാര്‍മസിസ്റ്റ് ഗ്രേഡ് II പരീക്ഷ

ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്ക് എസ്.സി, എസ്.ടി വിഭാഗത്തിലേക്കുള്ള എന്‍.സി.എ വിജ്ഞാപന പ്രകാരമുള്ള നിയമത്തിന് കാസര്‍കോട് ജില്ലയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 30ന് രാവിലെ എട്ടു മണി മുതല്‍ 9.15 വരെ കാസര്‍കോട് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ഒബ്ജക്ടീവ് മാതൃകയിലുള്ള ഒരു ഒ.എം.ആര്‍ പരീക്ഷ നടത്തും.
പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് (ഹാള്‍ ടിക്കറ്റ്) കമ്മീഷന്റെ www.keralapsc.org
എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് ഏടുക്കേണ്ടതാണ്. ബാര്‍കോഡ് നഷ്ടപ്പെട്ടവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടേണം. അഡ്മിഷന്‍ ടിക്കറ്റിലും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലും കേരള പി.എസ്.സിയുടെ മുദ്രയും, ബാര്‍കോഡ് നമ്പറും വ്യക്തമായി പതിഞ്ഞിരിക്കണം. മുദ്രയും ബാര്‍കോഡും പതിയാത്ത ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.

എസ്.സി.എസ്.ടി വിഭാഗത്തില്‍ നിന്നും 

സൈബര്‍ശ്രീ, സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്, പ്രോഡക്ട് ഡിസൈനിംഗ് ഇന്‍ ഓട്ടോകാഡ് ആന്റ് 3ഡി സോഫ്റ്റ്‌വെയല്‍, മാറ്റ്‌ലാബ് എന്നീ മേഖലയില്‍ ആധുനീക പരിശീലനം നല്‍കുന്നതിന് 22നും 26നും മദ്ധ്യേ പ്രായമുള്ള എസ്.സി.എസ്.ടി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സോഫ്റ്റ് വെയര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിംഗ,് എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ബിരുദമുണ്ടായിരിക്കണം. പരിശീലന കാലാവധി 6 മാസം. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.
പ്രോഡക്ട് ഡിസൈനിംഗ് ഇന്‍ ഓട്ടോക്ഡ് ആന്റ് 3ഡി സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലേതെങ്കിലും പാസ്സായിരിക്കണം. ആറ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
മാറ്റ്‌ലാബ് ട്രെയ്‌നിംഗിന് ബി.ഇ, ബിടെക്ക്, എംടെക്ക്, എം.സി.എ എന്നിവയില്‍ ഏതെങ്കിലും പാസ്സായവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലന കാലാവധി മൂന്നു മാസം. പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
പരിശീലനം 2013 ജനുവരി മാസം അവസാന വാരം തിരുവനന്തപുരത്ത് സൈബര്‍ശ്രീ സെന്ററില്‍ ആരംഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www. cybersri.org, www.cdit.org എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വന്തം മേല്‍ വിലാസം എഴുതി 10രൂപ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാ ഫോറം തപാലില്‍ ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം 2013 ജനുവരി 25നകം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി.26/847, പ്രകാശ്, വി.ആര്‍.എ-ഡി7, വിമണ്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍. 04712323949.
യോഗം ചേരും

ജില്ലാ പഞ്ചായത്ത്-ദേശീയ വികലാംഗ പുനധിവാസ പദ്ധതി ജില്ലാതല ഇംപ്ലിമെന്റേഷന്‍ കമ്മറ്റി യോഗം ജനുവരി 28ന് രാവിലെ 11മണിക്ക് ജില്ലാ പഞ്ചായത്തില്‍ ചേരും.

ദര്‍ഘാസ് ക്ഷണിച്ചു

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ന്യൂ ഏരിയയിലെ കശുമാവുകളില്‍ നിന്ന് 2012-13 വര്‍ഷത്തിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 23നകം സമര്‍പ്പിക്കണം.

സമാധാന സമിതി യോഗം

കാഞ്ഞങ്ങാട് മുനിസിപ്പല്‍ തല സമാധാന കമ്മിറ്റി യോഗം ജനുവരി 21ന് വൈകിട്ട് മൂന്ന് മണിക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.
ദര്‍ഘാസ് ക്ഷണിച്ചു

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉപയോഗിച്ചിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് കാര്‍ 1995 മോഡല്‍ കെ.എല്‍.14എ.2197 അംബാസഡര്‍ കാര്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍ കൂട്ടുന്നതിനായി കോടതി പരിസരത്ത് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 29വരെ സ്വീകരിക്കും.

ഹൗസിംഗ് ബോര്‍ഡ് ഫ്‌ളാറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഹൗസിംഗ് ബോര്‍ഡ് തിരുവനന്തപുരത്ത് കവടിയാറില്‍ പണ്ഡിറ്റ്‌സ് കോളനിക്കു സമീപം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 19 ഫ്‌ളാററുകള്‍ വില്‍ക്കുന്നു. രണ്ട് ബ്ലോക്കുകളിലായി പത്ത് നിലകളില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ ഫ്‌ളാറ്റുകള്‍ക്ക് കാര്‍ പാര്‍ക്കിംഗ്, ലിഫ്റ്റ് ഉള്‍പ്പെടെ എല്ലാവിധ ആധുനീക സൗകര്യങ്ങളും ഉണ്ട്. രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ജനുവരി 31നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡിവിഷന്‍ നമ്പര്‍ 1, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, ശാന്തിനഗര്‍, തിരുവന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2536323, 2536324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഗോത്രവര്‍ഗ്ഗ യുവതി ശില്പശാല റിവ്യൂ മീറ്റിംഗ്

ഗോത്ര വര്‍ഗ്ഗ യുവതികള്‍ക്കായി യുവജന ക്ഷേമ ഡയറക്ടറേറ്റിന്റെ സഹായത്തോടെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ശില്‍പശാലയുടെ റിവ്യൂ മീറ്റിംഗ് ജനുവരി 22ന് വൈകുന്നേരം മൂന്ന് മണിക്ക് കളക്ടറുടെ ചേമ്പറില്‍ ചേരും.

സ്വാമി വിവേകാനന്ദന്‍:ജില്ലാതല മത്സര വിജയികള്‍

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല മത്സരങ്ങളില്‍ വിജയികളായവരുടെ പേര് വിവരം.
ക്വിസ് ഹൈസ്‌കൂള്‍ വിഭാഗം ടി.എം.ആദര്‍ശ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മടികൈ, ടി.വി.ആശ്വാസ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കയ്യാര്‍, പി.വി.വൈഷ്ണവ് നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെര്‍ഡാല. ക്വിസ് ഹയര്‍സെക്കണ്ടറി വിഭാഗം കെ.വി.അതുല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പീലിക്കോട്, എ.എം.തസീല ഗവ, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള സെന്‍ട്രല്‍. പ്രസംഗം ഹൈസ്‌കൂള്‍ അപര്‍ണ ദിനേശ് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, കെ.ശ്രുതി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചട്ടഞ്ചാല്‍, പി. ഹരിശങ്കര്‍ ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഉപന്യാസ രചന ഹൈസ്‌കൂള്‍ മലയാളം-പി.എസ്.സ്വാതി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചട്ടഞ്ചാല്‍, എ.ദര്‍ശന ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്. ഉപന്യാസം ഹൈസ്‌കൂള്‍ കന്നട-മഹിമ.എസ്.റാവു ബി.ഇ.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്. ഉപന്യാസം ഹയര്‍സെക്കണ്ടറി മലയാളം-എ.എം.തസ്ലീന ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള.
കാസര്‍കോട് ഗവ.കോളേജില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ യു.മഹേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, നാരായണന്‍ പെരിയ, പ്രൊഫ.കെ.മുഹമ്മദലി, പ്രൊഫ.എ.ശ്രീനാഥ, വി.വി.പ്രഭാകരന്‍, രവീന്ദ്രന്‍ രാവണിശ്വരം, ജിതേഷ് മാണിയാട്ട് ഏന്നിവര്‍ സംബന്ധിച്ചു.

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia