city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.04.2013

ജില്ലയില്‍ പഞ്ചായത്തുകള്‍ ചെലവഴിച്ചത് 65 കോടി

ജില്ലയില്‍ 2012-13 വര്‍ഷത്തില്‍ വികസന പദ്ധതികള്‍ക്ക് 64,93,56,307 രൂപ ചെലവഴിച്ചു. ശരാശരി പദ്ധതി ചെലവ് 73.73 ശതമാനമാണ്. 88,07,59,430 രൂപയാണ് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചത്. ജനറല്‍ വിഭാഗത്തില്‍ 78.3 ശതമാനം പട്ടികജാതി വിഭാഗത്തില്‍ 56.6 പട്ടികവര്‍ഗ വിഭാഗത്തില്‍ 62.9 പതിമൂന്നാംധന കാര്യകമ്മീഷന്‍ വിഹിതം ലോകബാങ്ക് സഹായം എന്നിവയില്‍ 74.8 ശതമാനം തുകയാണ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും കഴിഞ്ഞ് സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്. 38 ഗ്രാമപഞ്ചായത്തുകളും 60 ശതമാനത്തിനു മുകളില്‍ വികസനഫണ്ട് ചെലവാക്കിയതിനാല്‍ അടുത്ത വര്‍ഷത്തെ വികസനഫണ്ടില്‍ കുറവുണ്ടാകില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

തൃക്കരിപ്പൂര്‍, ഉദുമ, മധൂര്‍, മഞ്ചേശ്വരം, പളളിക്കര, കുമ്പള, അജാനൂര്‍, മൊഗ്രാല്‍പുത്തൂര്‍, പടന്ന, പിലിക്കോട്, ചെമ്മനാട് പഞ്ചായത്തുകളിലാണ് 80 ശതമാനം തുക ചെലവാക്കിയത്. 11 പഞ്ചായത്തുകളില്‍ 70നും 80 ശതമാനത്തിനുമിടയിലും 16 പഞ്ചായത്തുകളുടെ ചെലവ് 60നും 70നും ശതമാനത്തിനിടയിലാണ്.

വിവിധ പഞ്ചായത്തുകള്‍ ആകെ ചെലവഴിച്ച തുകയും ശതമാനവും ക്രമത്തില്‍ തൃക്കരിപ്പൂര്‍ 19585415 (99.15) കോടോംബേളൂര്‍ 25796056 (60.24) പനത്തടി 14479226 (60.71) മുളിയാര്‍ 11142203 (61.73)
സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.04.2013
വെസ്റ്റ്എളേരി 18071957 (61.98) ബെളളൂര്‍ 9412347 (62.03) പൈവളിഗെ 16858465 (62.74) ഈസ്റ്റ്എളേരി 15983517 (62.81) ബദിയഡുക്ക 19898262 (63.15) ദേലംപാടി 14008139 (63.56) കാറഡുക്ക 12399059 (68.3) ബേഡഡുക്ക 16804913 (66.01) കിനാനൂര്‍-കരിന്തളം 17188901 (66.50) ചെങ്കള 21200860 (67.63) കുംബഡാജെ 7937366 (68.68) മീഞ്ച 12259872 (69.21) കുറ്റിക്കോല്‍ 15940917 (69.46) വൊര്‍ക്കാടി 14902694 (71.02) കയ്യൂര്‍-ചീമേനി 13921235 (72.93) വലിയപറമ്പ് 7303524 (73.58)ബളാല്‍ 25741796 (73.74)എണ്‍മകജെ 19448483 (74.31) പുല്ലൂര്‍-പെരിയ 19970931 (75.97) കളളാര്‍ 13568881 (77.02) മംഗല്‍പാടി 25889519 ( (77.77)പുത്തിഗെ 12176368 (78.10) ചെറുവത്തൂര്‍ 13451935 (78.43) മടിക്കൈ 13396967 (79.26) ചെമ്മനാട് 24748983 (80.01) പിലിക്കോട് 12298847 (80.47) പടന്ന 11051536 (82.48) മൊഗ്രാല്‍പുത്തൂര്‍ 12892988 (83.88)അജാനൂര്‍ 23407978 (84.74) കുമ്പള 24819170 (87.09) പളളിക്കര 20607441 (87.33) മഞ്ചേശ്വരം 33104033 (87.63) മധൂര്‍ 19659514 (88.31) ഉദുമ 18026015 (94.38)

താലൂക്ക് വികസന സമിതി യോഗം

ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ വികസന സമിതിയോഗം ഏപ്രില്‍ ആറിന് 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഭരണാനുമതി നല്‍കി

പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിര്‍ദേശിച്ച വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ബഡൂര്‍ തെക്കേക്കര-കാനം റോഡ് ടാറിംഗിന് അഞ്ചുലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാകളക്ടര്‍ അറിയിച്ചു.

അപ്പലേറ്റ് അതോറിറ്റി ക്യാമ്പ്

കണ്ണൂര്‍ ഭൂപരിഷ്‌ക്കരണ വിഭാഗം അപ്പലേറ്റ് അതോറിറ്റി ഏപ്രില്‍ നാലിന് കാസര്‍കോട് ലാന്റ് ട്രിബ്യൂണല്‍ കോര്‍ട്ട് ഹാളിലും 19ന് കാഞ്ഞങ്ങാട് താലൂക്കാഫീസ് കോണ്‍ഫറന്‍സ് ഹാളിലും എല്ലാ ബുധനാഴ്ചളിലും ഏപ്രില്‍ ആറിനു ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സിറ്റിംഗ് നടത്തും.

റേഷന്‍ സാധനങ്ങള്‍ ആറാം തീയതിവരെ ലഭിക്കും

മാര്‍ച്ച് മാസത്തേക്ക് ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫെബ്രുവരി മാസത്തേക്ക് ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച റേഷന്‍ പഞ്ചസാരയും 6 വരെ വാങ്ങാവുന്നതാണ്.

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയാന്‍ ബോധവല്‍ക്കരണം

കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാകളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കെതിരെയുളള ലൈംഗിക പീഡനം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങി അതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിന് ബോധവല്‍ക്കരണത്തിന് ലക്ഷ്യമിടുന്ന കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കും.
2012 നവംബര്‍ 14ന് ശിശുദിനത്തില്‍ നിലവില്‍വന്ന നിയമത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ തെളിവെടുപ്പ്, കേസന്വേഷണം ശിശുസൗഹൃദമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിചാരണ നടപടികള്‍ പ്രത്യേക കോടതിയിലായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസം, സാമൂഹ്യനീതി, ശിശുക്ഷേമം, തദ്ദേശസ്വയംഭരണ സ്ഥാപനം, റവന്യു, പോലീസ് തുടങ്ങിയ വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാനസികാരോഗ്യ ചികിത്സാ ക്യാമ്പുകള്‍


ഇംഹാന്‍സ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാനസിക ആരോഗ്യ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6, 20,27 തീയതികളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, നാലിനു ഉദുമ, അഞ്ചിനു ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ ഒന്‍പതിനു ബേഡഡുക്ക, 10നു ബദിയഡുക്ക, 11നു മംഗല്‍പ്പാടി, 12നു പനത്തടി, 16നു മഞ്ചേശ്വരം, 18നു കുമ്പള, 19നു നീലേശ്വരം, 23നു പെരിയ, 24നു തൃക്കരിപ്പൂര്‍, മുളിയാര്‍, 25നു ചെറുവത്തൂര്‍ എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ക്യാമ്പ് സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745708655 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിനയ കളരി സംഘാടകസമിതി


ജില്ലാ ശിശുക്ഷേമ സമിതിയുടെ അവധികാല പരിപാടിയായ അഭിനയ കളരി ഏപ്രില്‍ 11, 12 തീയതികളില്‍ പുല്ലൂരില്‍ നടക്കും. വിവിധ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറില്‍പരം കുട്ടികള്‍ പങ്കെടുക്കുന്ന സഹവാസ ക്യാമ്പാണ് അഭിനയക്കളരി. കളരിയുടെ സംഘാടകസമിതി രൂപീകരണയോഗം മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് പുല്ലൂര്‍ ഏ.കെ.ജി ഗ്രന്ഥാലയ ഹാളില്‍ ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia