city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്തി നവകേരളം സൃഷ്ടിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2017) ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്തി നവകേരളം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാദേശിക സര്‍ക്കാരുകളായി തദ്ദേശ സ്ഥാപനങ്ങളെ ഉയര്‍ത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് സര്‍ക്കാറിന്റെ സുഗമമായ ഭാവിക്ക് നല്ലത്. എന്നാല്‍ അധികാരം കേന്ദ്രീകരിക്കാനാണ് നമ്മുടെ രാജ്യത്ത് ചില ശക്തികള്‍ ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ ജന സേവന കേന്ദ്രങ്ങളായി മാറണം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ജനങ്ങളുമായി ഹൃദയ ബന്ധമുണ്ടാകണം - മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രാദേശി കാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്തി നവകേരളം സൃഷ്ടിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരുന്നു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ നന്ദിയും പറഞ്ഞു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, ആര്‍ക്കിടെക്ട് ജോസഫ് ഫിലിപ്പ്, കോണ്‍ട്രാക്ടര്‍ അബ്ദുല്‍ നാസര്‍, ആര്‍ട്ടിസ്റ്റ് ജോസഫ് പതിയില്‍ എന്നവരെ പി കരുണാകരന്‍ എം പി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിധുബാല, ഡി ഡി പി കെ വിനോദ് കുമാര്‍, എല്‍ എസ് ജി ഡി എക്‌സി. എഞ്ചിനീയര്‍ കെ എം കുഞ്ഞുമോന്‍, എം വത്സലന്‍, അബ്ദുല്‍ മജീദ്, കെ പി സതീശ് ചന്ദ്രന്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സാബു എബ്രഹാം തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. എല്ലാ വിദ്യാലയങ്ങളേയും മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ നാട്ടുകാര്‍, പി ടി എ, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ കൂട്ടായി പ്രവര്‍ത്തിക്കണം. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഹൈടെക് സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ സജ്ജമാക്കി പണത്തിനും ജാതി മത വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവര്‍ക്കും മികവുറ്റ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പരമാവധി ഒരു കോടി രൂപ വരെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ വിദ്യാലയങ്ങളുടെ ഉന്നമനത്തിനാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ, ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള, നബാഡ് എ ജി എം ജ്യോതിസ് ജഗന്നാഥ്, ഡി ഡി ഇ ഗിരീഷ് ചോലയില്‍, എം ഉബൈദുല്ല, മുന്‍ എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, കെ പി സതീഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുമിത്ര യു, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ ഷീന, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ പി വത്സലന്‍, വൈ എം സി ചന്ദ്രശേഖരന്‍, പി എ നായര്‍, ടി പി അബ്ദുല്‍ സലാം ഹാജി, കെ വി കൃഷ്ണന്‍ മാസ്റ്റര്‍, പി വി രാമചന്ദ്രന്‍ നായര്‍, പി ടി എ പ്രസിഡന്റ് ടി വി രവീന്ദ്രന്‍, പ്രിന്‍സിപ്പാള്‍ വി എം വേണുഗോപാലന്‍, ഹെഡ്മാസ്റ്റര്‍ കെ വി പുരുഷോത്തമന്‍, ഹയര്‍ സെക്കന്‍ഡറി അസി. കോര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എം ഡി സുജ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്വാഗതവും എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. എല്‍ എസ് ജി ഡി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ കെ എം കുഞ്ഞുമോന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാഡ് ആര്‍ ഐ ഡി എഫ് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ 450 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചുവെങ്കിലും കേന്ദ്രം ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Pinarayi-Vijayan, Programme, Inauguration, News, Kasaragod, Chief Minister.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia