city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24.08.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24.08.2013
വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗങ്ങള്‍ 27 മുതല്‍

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍  ആഗസ്റ്റ്  27 ന്  രാവിലെ 11 മണിക്കും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും  ഉച്ചയ്ക്ക്  രണ്ടുമണിക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 29 ന് രാവിലെ  10.30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 29 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗങ്ങള്‍ നടക്കും. ആഗസ്റ്റ് 30 ന് രാവിലെ  11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട്, നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുടേയും ജില്ലാ പഞ്ചായത്തിന്റേയും പദ്ധതി പുരോഗതി അവലോകന യോഗം നടക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, പ്രസിഡണ്ട്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

പരപ്പ ബ്ലോക്ക്തല പൈക്ക മത്സരങ്ങള്‍

പരപ്പ ബ്ലോക്ക് സ്വാമി വിവേകാനന്ദ പൈക്ക മത്സരങ്ങള്‍ ബ്ലോക്ക് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തംമാക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി പ്ലാച്ചേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ചാക്കോ, തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍  ഫാദര്‍ ജോണ്‍ ഒര്യഗുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ പി സഹദേവന്‍, മിനി ചെറിയാന്‍, ജോസ് കുറ്റിയാത്തോട്ടില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരളീധരന്‍ പാലാട്ട്, ഹെഡ്മിസ്ട്രസ് ശാന്ത ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.  വി ഇ ഒ ബിജുകുമാര്‍ നന്ദി പറഞ്ഞു.

വോളിബോള്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍  കിനാനൂര്‍-കരിന്തളം ഒന്നാം സ്ഥാനവും ഈസ്റ്റ് എളേരി രണ്ടാം സ്ഥാനവും നേടി. ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്റ്റ് എളേരി ഒന്നാം സ്ഥാനവും കിനാനൂര്‍-കരിന്തളം രണ്ടാം സ്ഥാനവും, കോടോംബേളൂര്‍  മൂന്നാം സ്ഥാനവും നേടി.

ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍: സ്വയം തൊഴില്‍ അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍ദായക പദ്ധതിക്ക് അപേക്ഷകള്‍  ക്ഷണിച്ചു. ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപാ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം. മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍മണി  സബ്‌സിഡി അനുവദിക്കുന്നതാണ്. ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് മാര്‍ജിന്‍മണി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വികലാംഗര്‍, വിമുക്തഭടന്‍മാന്‍, വനിതകള്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ  പ്രാതിനിധ്യം ഉണ്ടായിരിക്കും. താല്‍പര്യമുളള സംരംഭകര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന അംഗീകൃത ബാങ്കുകളില്‍ നിന്നും  വായ്പ ലഭ്യത ഉറപ്പാക്കണം. അപേക്ഷകള്‍ കാഞ്ഞങ്ങാട്  മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സെപ്തംബര്‍ 10 നകം സമര്‍പ്പിക്കണം. അപേക്ഷകള്‍ www.kviconline.gov.in/pmegp വെബ് ലിങ്ക് വഴി ഓണ്‍ലൈനായും  സമര്‍പ്പിക്കാവുന്നതാണ്. പദ്ധതി സംബന്ധമായ വിവരങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പ്രസ്തുത വെബ് ലിങ്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍ നമ്പര്‍ 0467-2200585.
Kasaragod, Kerala, Government Announcement, Sports

ട്രാക്ടര്‍  ഡ്രൈവിംഗ് പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തൃശ്ശൂരിലെ അരിമ്പൂരില്‍ പരിശീലന കേന്ദ്രത്തില്‍  കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും ട്രാക്ടര്‍ ഓടിക്കുന്നതിലും  കാര്‍ഷികയന്ത്രങ്ങളുടെ  പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുന്നു. അപേക്ഷകര്‍ നാലാം ക്ലാസ് പാസായവരും 18 വയസിനു മുകളില്‍ പ്രായം ഉളളവരും ആയിരിക്കണം. കോഴ്‌സ് ഫീ 4050 രൂപയാണ്. സൗജന്യ താമസ സൗകര്യം ലഭിക്കും. കോഴ്‌സ് ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍ കെ എ ഐ സി അരിമ്പൂര്‍, തൃശ്ശൂര്‍ 680620 എന്ന വിലാസത്തില്‍ സെപ്തംബര്‍ രണ്ടിനകം അപേക്ഷിക്കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുളള ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0487-2310983 എന്ന നമ്പറില്‍ ലഭിക്കും.

ജൈവവള പെര്‍മിറ്റുകള്‍

ബദിയഡുക്ക കൃഷിഭവന്റെ പരിധിയിലുളള തെങ്ങ്, കവുങ്ങ് കര്‍ഷകര്‍ക്കുളള ജൈവവളത്തിന്റെ പെര്‍മിറ്റുകള്‍  ഓഗസ്റ്റ് 26 മുതല്‍ കൃഷിഭവനില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍  കൃഷി ഓഫീസില്‍ ഹാജരാകണം.

ഇക്കണോമിക്‌സ് അധ്യാപക ഒഴിവ്

ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 26 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ ഹാജരാകണം.

കാറ്റടിക്കാന്‍  സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ പ്രദേശങ്ങളിലും  വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.              

തുക കൈപ്പറ്റണം

ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ 2012-13 വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിന് പഠിച്ചിരുന്ന ഒ ബി സി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് ഇതുവരെ കൈപ്പറ്റാത്തവര്‍ ഈ മാസം 30 നു മുമ്പായി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  അല്ലാത്ത പക്ഷം പ്രസ്തുത തുക  തിരിച്ചടയ്ക്കുന്നതായിരിക്കും.    

പി എസ് സി അഭിമുഖം

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍  ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്(എന്‍ സി എ-എല്‍ സി, എ ഐ) തസ്തികയിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവരില്‍ ശേഷിച്ച 25 ഉദ്യോഗാര്‍ത്ഥികളെ ആഗസ്റ്റ് 30 ന് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. 26 വരെ  ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.  

അറബിക് ടീച്ചര്‍ ഇന്റര്‍വ്യൂ

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍  ലാംഗ്വേജ് ടീച്ചര്‍(അറബിക്) എല്‍ പി എസ്-എന്‍ സി എ ഈഴവ ആന്റ് എല്‍ സി തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിനായുളള ഇന്റര്‍വ്യൂ ആഗസ്റ്റ് 29 ന് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടത്തും.   ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

വ്യാജചാരായം: ജനകീയ കമ്മിറ്റി സെപ്തംബര്‍ 2 ന്

വ്യാജചാരായം, ഉല്‍പ്പാദനം, വിപണനം, വില്‍പന, കടത്ത് എന്നിവ തടയുന്നതിന് പൊതുജന സഹകരണത്തോടെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്‍മാരേയും ജനപ്രതിനിധികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം സെപ്തംബര്‍ രണ്ടിന് വൈകുന്നേരം 3.30 ന് മണിക്ക് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും.

ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ടിലെ 103 അംഗണ്‍വാടികളില്‍ നെയിം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തയ്യാറുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍  ക്ഷണിച്ചു. 90 സെന്റീ മീറ്റര്‍  നീളവും 60 സെന്റീ മീറ്റര്‍ വീതിയുമുളള 22 ഗേജ് റാക്കില്‍ മഞ്ഞപ്രതലത്തില്‍ കറുത്ത അക്ഷരത്തിലാണ് നെയിം ബോര്‍ഡുകള്‍ തയ്യാറാക്കേണ്ടത്. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക്  ഒരു മണിവരെ.  വിശദ വിവരങ്ങള്‍ക്ക് ഉദുമ പാലക്കുന്നിലെ  ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467-2265055.

പ്രവേശന പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന  വകുപ്പ് മാര്‍ച്ചിലെ പ്ലസ്ടു  സയന്‍സ്, കണക്ക് വിഷയമെടുത്ത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2013 ല്‍ മെഡിക്കല്‍ പൊതുപരീക്ഷയില്‍ 15 ശതമാനത്തില്‍ കുറയാത്ത സ്‌കോര്‍  നേടിയവരുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 2014 ലെ മെഡിക്കല്‍, എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ  വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2013 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളേയും മതിയായ അപേക്ഷകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഈ പരിശീലനത്തിന് പരിഗണിക്കും.

താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന  ഫോണ്‍ നമ്പര്‍, പരിശീലന പരിപാടിയില്‍ താമസിച്ച് പഠിക്കുന്നതിനുളള സമ്മതപത്രം എന്നിവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു പരീക്ഷ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, 2013 ലെ എന്‍ട്രന്‍സ് സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ആഗസ്റ്റ് 26 നകം  കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക്  ഫോണ്‍ 04994-255466 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വാഹന പരിശോധന  14 ലക്ഷം പിഴ ഈടാക്കി

കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 948 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു. പിഴയിനത്തില്‍  നാല് ലക്ഷത്തില്‍പരം രൂപ ഈടാക്കി. സ്പീഡ് ഗവര്‍ണര്‍  കാര്യക്ഷമമല്ലാത്ത 14 വാഹനങ്ങള്‍, ഫെയര്‍ മീറ്ററില്ലാത്ത 27 വാഹനങ്ങള്‍, എയര്‍ഹോണ്‍ 48, ഹെല്‍മറ്റ് ഇല്ലാത്ത 229, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 146, കുളിംഗ് ഫിലിം ഉളള 78, നമ്പര്‍ പ്ലേറ്റ് കൃത്യമായ രീതിയിലല്ലാത്ത 133, ലൈസന്‍സില്ലാതെ വാഹനമോടിച്ച 83, ലൈറ്റുകള്‍ കത്താത്തവയും അനധികൃതമായ ലൈറ്റുകള്‍ ഘടിപ്പിച്ച 125 എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളിലാണ് വാഹനങ്ങള്‍ പിടികൂടിയത്. കൂടാതെ ടാക്‌സ് അടക്കാതെ സര്‍വ്വീസ് നടത്തിയ 25 വാഹനങ്ങളും പിടികൂടി.

കയ്യൂര്‍ ചീമേനി മെഡിക്കല്‍ ക്യാമ്പില്‍ 842 പേരെ പരിശോധിച്ചു

എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായവരെ കണ്ടെത്താന്‍  കയ്യൂര്‍-ചീമേനിയില്‍ സംഘടിപ്പിച്ച വിദഗ്ദ്ധ മെഡിക്കല്‍ ക്യാമ്പില്‍ 842 രോഗികളെ പരിശോധിച്ചു. 962 രോഗികള്‍ക്കാണ് ക്യാമ്പില്‍  പങ്കെടുക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നത്. വിവിധ മെഡിക്കല്‍ കോളേജുകളിലെ 11 വിഭാഗങ്ങളില്‍പെട്ട 44 ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായ കയ്യൂര്‍-ചീമേനി പഞ്ചായത്തിന് പുറമേ   പീലിക്കോട്, ചെറുവത്തൂര്‍, കിനാനൂര്‍- കരിന്തളം, വെസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തിലെ രോഗികളും ക്യാമ്പില്‍ എത്തിയിരുന്നു. അതിര്‍ത്തി പഞ്ചായത്തുകളായ കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍, ആലപ്പടമ്പ്, പെരിങ്ങോം, വയക്കര  പ്രദേശങ്ങളിലെ രോഗികളും പരിശോധനയക്ക് വിധേയയരായി.

ക്യാമ്പില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, കയ്യൂര്‍-ചീമേനി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍, എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡെപ്യൂട്ടി ഡി എം ഒ  ഡോ. എം സി വിമല്‍രാജ്, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്യമ്പില്‍ എത്താന്‍ രോഗികള്‍ക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ദുരിതബാധിത മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കാണ് അറിയിപ്പ് നല്‍കിയത്. ഞായറാഴ്ച മെഡിക്കല്‍ ക്യാമ്പ് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സംഘടിപ്പിക്കും. വെളളിയാഴ്ച ബദിയഡുക്ക, പെര്‍ഡാല ജി യു പി സ്‌ക്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 1458 രോഗികളെ പരിശോധനയ്ക്ക് വിധേയമായിരുന്നു.

Also read:
ഉപരോധം പിന്‍വലിച്ച രാഷ്ട്രീയ തന്ത്രം സി.പി.എം. തീരുമാനിച്ച് അറിയിച്ചിരുന്നു

Keywords: Kasaragod, Kerala, Government Announcement, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia