city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11. 09. 2013

ജില്ലയില്‍ 18522 കക്കൂസുകള്‍  നിര്‍മ്മിക്കും

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍  ജില്ലയില്‍ 18522 കക്കൂസുകള്‍ കൂടി നിര്‍മ്മിച്ച് ജില്ലയിലെ മൊത്തം ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.  സര്‍ക്കാറിന്റേയും സന്നദ്ധ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ ശുചിത്വമിഷന്‍ ജില്ലാതലത്തില്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതി ഫലപ്രാപ്തിയിലെത്തിക്കുന്നതിന്  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  സഹകരിക്കണമെന്ന്  യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി  പറഞ്ഞു.

എല്ലാ പഞ്ചായത്തുകളും ഗുണഭോക്തൃ ഗ്രാമസഭകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും  സാങ്കേതികാനുമതി നേടി ഉടന്‍ നിര്‍വ്വഹണം ആരംഭിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ ഒമ്പത് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. ബ്ലോക്കു പഞ്ചായത്തുകള്‍ 10 ശതമാനവും നഗരസഭകള്‍ 15  ശതമാനവും തുക ചെലവഴിച്ചു. പരപ്പ ബ്ലോക്കു പഞ്ചായത്ത് 21 ശതമാനവും നീലേശ്വരം നഗരസഭ 24 ശതമാനവും പടന്ന ഗ്രാമപഞ്ചായത്ത് 23 ശതമാനവും തുക ചെലവഴിച്ച് മുന്നിലാണ്.  ഐ എ വൈ ഭൗതിക ലക്ഷ്യം സംബന്ധിച്ച് എ.ഡി.സി  തീരുമാനിക്കണമെന്നും  യോഗം നിര്‍ദ്ദേശിച്ചു.

എണ്‍മകജെ, പളളിക്കര, കാറഡുക്ക, പുത്തിഗെ, ബളാല്‍ പഞ്ചായത്തുകളില്‍ ഒഴിവുളള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം.  ബ്ലോക്ക്, ജില്ലാതല പദ്ധതി  പുരോഗതി അവലോകന യോഗത്തില്‍ പങ്കെടുക്കാതിരുന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും.  അടുത്ത മാസം വീണ്ടും ബ്ലോക്ക്, ജില്ലാതല പദ്ധതി അവലോകന യോഗങ്ങള്‍  നടത്തുന്നതിനും യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11. 09. 2013ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, പാദൂര്‍ കുഞ്ഞാമു, കെ ബി മുഹമ്മദ്കുഞ്ഞി, ഓമനാരാമചന്ദ്രന്‍, പി ജനാര്‍ദ്ദനന്‍, സി ശ്യാമള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ജി ശങ്കരനാരായണന്‍,  നീലേശ്വരം നഗരസഭ അധ്യക്ഷ വി ഗൗരി, ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമ, ബ്ലോക്കുപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിര്‍മ്മിതികേന്ദ്രം സ്വകാര്യ വ്യക്തികള്‍ക്ക് വീട് നിര്‍മ്മിക്കും

ജില്ലയിലെ സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍  നിര്‍മ്മിതി കേന്ദ്ര  ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു.  അടുത്ത ജനുവരിയോടെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങും.  ഇതിനായി പ്രത്യേക ഹൗസിംഗ് വിഭാഗം പ്രവര്‍ത്തിക്കും.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെയാണ് സ്വകാര്യ വ്യക്തികള്‍ക്കുളള വീട് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുക്കുന്നത്.  നിര്‍മ്മിതി കേന്ദ്രം ലാഭകരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക്  ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാനും തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി പി ജി തോമസ്  ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണറേറിയം വിതരണം ചെയ്യുന്നു

ആറാമത് സാമ്പത്തിക സെന്‍സസില്‍  എന്യൂമറേറ്ററായി ജോലി  ചെയ്തവരുടെ ഓണറേറിയം കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ നിന്ന് വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ്  സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256474, 04994-222353, 04672-204686 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


പീഡനത്തിനിരയായവര്‍ക്ക് ആശ്വാസ ധനസഹായം

ഗാര്‍ഹിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ  ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അതിക്രമവുമായി ബന്ധപ്പെട്ട്  2011  നവംബര്‍ 24 ന് ശേഷം  കോടതിയിലോ, പോലീസ് സ്റ്റേഷനിലോ  കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക്  മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

താമസസ്ഥലം, ഭക്ഷണം, ചികിത്സ, പഠനാവശ്യങ്ങള്‍  തുടങ്ങിയ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനാണ് സഹായം നല്‍കുന്നത്.  പദ്ധതിയെ സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും സിവില്‍ സ്റ്റേഷനിലെ  കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷകള്‍ സെപ്തംബര്‍ 28 നകം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04994- 255366.

വനിതകള്‍ക്ക് ഫിനിഷിംഗ് സ്‌ക്കൂള്‍ ട്രെയിനിംഗ്

തിരുവനന്തപുരം കൈമനത്തെ  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുളള ഫിനിഷിംഗ് സ്‌ക്കൂളില്‍ ഒക്‌ടോബര്‍ രണ്ടാംവാരം ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍സ്, ഐ ടി  എന്നിവയുള്‍പ്പെട്ട കോഴ്‌സില്‍ 60 ദിവസമാണ് പരിശീലനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

കണ്ണൂര്‍ പിലാത്തറയിലെ റീച്ച് സെന്ററിലും അഡ്മിഷന്‍ തുടരുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471-2494445, 9496015051. ഇ-മെയില്‍ ശിളീ@ൃലമരവ.ീൃഴ.ശി.

കേരകര്‍ഷകര്‍ക്ക് ആനുകൂല്യം

മുളിയാര്‍, കാറഡുക്ക കൃഷിഭവനുകളില്‍  കേരശ്രീ കോക്കനട്ട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ രണ്ടാം വര്‍ഷത്തെ  ആനുകൂല്യത്തിനായി ഈ മാസം 28 ന് മുമ്പായി  മുളിയാര്‍, കാറഡുക്ക കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം.

ക്വട്ടേഷന്‍  ക്ഷണിച്ചു

കാസര്‍കോട് ഗവ.കോളജ് ലേഡീസ് ഹോസ്റ്റലിലേക്ക് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഇലക്ട്രിക്കല്‍ കേബിള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാര്‍ഡന്‍, ഗവ.കോളജ് ലേഡീസ് ഹോസ്റ്റല്‍, കാസര്‍കോട്, പി ഒ വിദ്യാനഗര്‍, പിന്‍ 671 123 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സെപ്തംബര്‍ 25 ന് രണ്ട് മണിക്കകം സമര്‍പ്പിക്കണം.

ക്വട്ടേഷന്‍  25 വരെ

കാസര്‍കോട് ഗവ.കോളജ് ലേഡീസ് ഹോസ്റ്റലില്‍ ബോര്‍വെല്‍, മോട്ടോര്‍, പൈപ്പ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍  സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാര്‍ഡന്‍, ഗവ.കോളജ് ലേഡീസ് ഹോസ്റ്റല്‍, കാസര്‍കോട്, പി ഒ വിദ്യാനഗര്‍, പിന്‍ 671 123 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സെപ്തംബര്‍ 25 ന് രണ്ട് മണിക്കകം സമര്‍പ്പിക്കണം.

ക്വട്ടേഷന്‍  ക്ഷണിച്ചു

കാസര്‍കോട് ഗവ.കോളേജ് ലേഡീസ് ഹോസ്റ്റലില്‍  കിച്ചണ്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. വാര്‍ഡന്‍, ഗവ.കോളേജ് ലേഡീസ് ഹോസ്റ്റല്‍, കാസര്‍കോട്, പി ഒ വിദ്യാനഗര്‍, പിന്‍ 671 123 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സെപ്തംബര്‍ 25 ന് രണ്ട് മണിക്കകം സമര്‍പ്പിക്കണം.

മണ്ണിനെ പച്ചപുതപ്പിച്ച് മുട്ടോംകടവ് പദ്ധതി

മണ്ണിനേയും കൃഷിയേയും നെഞ്ചോട് ചേര്‍ക്കുന്ന ഒരു കൂട്ടം കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുതു ജീവന്‍ നല്‍കി മുട്ടോംകടവ് നീര്‍ത്തട വികസന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ജലസേചന പദ്ധതികളുടെ കുറവും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് മാറിപ്പോകുന്ന സാഹചര്യത്തിലാണ് മണ്ണിനെ ജല സമ്പുഷ്ടമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം മുട്ടോംകടവ്  നീര്‍ത്തട വികസന പദ്ധതി നടപ്പിലാക്കുന്നത്.

ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളില്‍ 940 ഹെക്ടറുകളിലായി പദ്ധതി വ്യാപിച്ചു കിടക്കുന്നു. പദ്ധതി പ്രദേശങ്ങളില്‍ പെയ്യുന്ന മഴ വെളളം മുഴുവന്‍ മണ്ണ് സംരക്ഷണാര്‍ത്ഥം നിരവധി ചെറുചാലുകളായി തിരിച്ച്  ഒടുവില്‍ ബളാല്‍ പഞ്ചായത്തിലെ മുട്ടോം കടവ് തോട്ടിലെത്തുന്നു.

വരള്‍ച്ച തടയുന്നതിലൂടെ  മേല്‍മണ്ണിന്റെ ശോഷണം തടയാനും കൂടുതല്‍ പ്രദേശം കൃഷിയോഗ്യമാക്കാനും ഇതുവഴി കഴിയും.  പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്രാദേശികമായി 25000ത്തോളം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതും പദ്ധതിയുടെ സുപ്രധാന നേട്ടങ്ങളിലൊന്ന്.

കൃഷിഭൂമിയെ തട്ടുതിരിക്കല്‍, കല്ല്കയ്യാല, തോടുകളുടെ പാര്‍ശ്വ സംരക്ഷണം, മഴക്കുഴി, മഴവെളളപാച്ചിലിനേയും, കുത്തൊഴുക്കിനേയും തടഞ്ഞു നിര്‍ത്തല്‍ എന്നിവയ്ക്കാവശ്യമായ ചെറുതടയണകള്‍, കുളം നിര്‍മ്മാണം, സര്‍വ്വെ പരിശീലനം, ഡോക്യുമെന്റേഷന്‍ എന്നിങ്ങനെ വ്യത്യസ്ത രീതികള്‍ ഉള്‍പ്പെടുത്തിയാണ് മുട്ടോംകടവ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷിക്കനുയോജ്യമായ സ്ഥലത്തു ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് 90 ശതമാനം തുകയും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. പാര്‍ശ്വ ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 5 ശതമാനം ഗുണഭോക്താക്കള്‍ വഹിക്കണം.

ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ മലയോരപ്രദേശങ്ങളില്‍ നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഇതിന് വന്‍ തുക ആവശ്യമായതിനാല്‍ സാധാരണ കര്‍ഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ് പതിവ്. പദ്ധതി വന്നതോടെ സ്ഥിതിയാകെ മാറി. കൃഷിഭൂമിയും കൃഷിക്കാരും ഉണര്‍ന്നു. വരണ്ടുണങ്ങിയ പ്രദേശങ്ങള്‍ പച്ചപുതച്ചു നില്‍ക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകരും സജീവമായി.

ചെരിഞ്ഞ് ചെങ്കല്‍ പാറകളുളള പ്രദേശമായതിനാല്‍  മഴയെ ആശ്രയിച്ചുളള കൃഷിയാണ് ബഹുഭൂരിഭാഗം പ്രദേശങ്ങളില്‍ നടക്കുന്നത്. ജനങ്ങള്‍ കുടിവെളളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കുകയാണ് പതിവ്. വരള്‍ച്ച മൂലം കൃഷിനാശവും വ്യാപകം. റബ്ബര്‍, കശുമാവ്, നെല്ല്, വാഴ, പച്ചക്കറികള്‍, ഇടവിളകള്‍ എന്നിവയാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ബളാല്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോംബേളൂര്‍, പനത്തടി, കുറ്റിക്കോല്‍, ബേഡഡുക്ക എന്നീ പ്രദേശങ്ങളിലായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.  ഉപഭോക്തൃ സമിതിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.  പത്ത് പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 650 ഓളം കര്‍ഷക കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ  ഗുണം ലഭിക്കുന്നത്

2011 ആഗസ്തിലാണ് മുട്ടോംകടവ് നീര്‍ത്തട വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ  ഒരുകോടി  23 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ കയ്യാല നിര്‍മ്മാണത്തിന് 71 ലക്ഷം തോടുകളുടെ പാര്‍ശ്വഭിത്തി സംരക്ഷണം 14.20 ലക്ഷം, കുളംനിര്‍മ്മാണം രണ്ട് ലക്ഷം, സര്‍വ്വേ പരിശീലന ഡോക്യുമെന്റേഷന്‍ 1.05 ലക്ഷം എന്നിങ്ങനെ വിനിയോഗിച്ചുവെന്ന്് നിര്‍വ്വഹണോദ്യോഗസ്ഥനായ ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം തലവന്‍ വി.എം.അശോക് കുമാര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനങ്ങളും കടുത്ത വരള്‍ച്ചയും മഴവെള്ളപ്പാച്ചിലും കൃഷിത്തകര്‍ച്ചയും മൂലം പ്രതിസന്ധിയിലകപ്പെട്ട നിരവധി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതി അനുഗ്രഹമാണ്. ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെയും  കര്‍ഷക കൂട്ടായ്മകളുടേയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടേയും ഇടപെടലുകളിലൂടെ ചരിത്രം കുറിക്കുകയാണ് മുട്ടോം കടവ് നീര്‍ത്തട വികസന പദ്ധതി.  പദ്ധതി സെപ്തംബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കും.

കല്ലുമ്മക്കായ വിജയത്തിലൂടെ മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  ആരംഭിച്ചിരിക്കുന്ന മത്സ്യസമൃദ്ധി പദ്ധതി കഴിഞ്ഞ വര്‍ഷത്തെ  മികച്ച രീതിയിലുള്ള ഉല്പാദന മികവുമായി രണ്ടാംഘട്ടത്തിലേക്ക്...കല്ലുമ്മക്കായ കൃഷിയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉല്പാദനം നടന്നത്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നായി 1353 ടണ്‍ കല്ലുമ്മക്കായാണ് ഉല്പാദിപ്പിച്ചത്. ജില്ലയില്‍ 3560 കര്‍ഷകരാണ് മത്സ്യക്കൃഷി ഇറക്കിയത്. ശുദ്ധജല മത്സ്യക്കൃഷി-7.5 ടണ്‍, ചെമ്മീന്‍ കൃഷി-9.54 ടണ്‍ എന്ന തോതില്‍ കഴിഞ്ഞ വര്‍ഷം മത്സ്യ കൃഷിയിലൂടെ വിളവ് നേടാന്‍ കഴിഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, ഉള്‍നാടന്‍ മത്സ്യോല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരുജല മത്സ്യക്കൃഷി, കരിമീന്‍ കൃഷി, കല്ലുമ്മക്കായ കൃഷി, ശുദ്ധജല മത്സ്യക്കൃഷി, മത്സ്യവിത്ത് നിക്ഷേപം എന്നീ കൃഷികള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ഫിഷറീസ് വകുപ്പ്  പദ്ധതി തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്ലോക്ക് തലത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. 30 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.

കല്ലുമ്മക്കായ കൃഷിക്ക് ഒരു യൂണിറ്റിന് 5000, വ്യക്തിക്ക് 2500 രൂപ, ചെമ്മീന്‍  കൃഷി ഹെക്ടറിന് 10,000 രൂപ, തീറ്റയ്ക്ക് 40 രൂപ എന്ന തോതിലാണ് ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കുന്നത്. കരിമീന്‍, കട്‌ല, രോഹു, മൃഗാള്‍  എന്നീ മത്സ്യക്കുഞ്ഞുങ്ങളെയും സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കി വരുന്നു. ഉള്‍നാടന്‍  മത്സ്യോല്പാദനം 1.5 ലക്ഷം ടണ്ണില്‍ നിന്നും 2.5 ലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മത്സ്യ കൃഷി തുടങ്ങുവാനാഗ്രഹിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും വരുമാന പരിധിയില്ലാതെ പദ്ധതിയുടെ ഗുണഭോക്താവാകാന്‍ കഴിയുമെന്നതും മത്സ്യസമൃദ്ധിയുടെ പ്രത്യേകതയാണ്. മത്സ്യം വളര്‍ത്തുവാനുള്ള സാഹചര്യങ്ങളുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ജില്ലയില്‍ നടപ്പു വര്‍ഷം 1120 കര്‍ഷകര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹരാണ്. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും പദ്ധതി ലഭ്യമാക്കുന്നു.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജയില്‍ വിമുക്തരായ മുന്‍കുറ്റവാളികള്‍  ജില്ലാ പ്രൊബേഷന്‍  ഓഫീസറുടെ  മേല്‍നോട്ടത്തിന്‍ കീഴിലുളള പ്രൊബേഷണര്‍മാര്‍, ബോര്‍സ്റ്റര്‍ സ്‌ക്കൂളുകളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട എക്‌സ് ഇന്‍മേറ്റ്‌സ്, ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നും  വിടുതല്‍ ചെയ്യപ്പെട്ട എക്‌സ് പ്യൂപ്പിള്‍സ് കുറ്റകൃത്യങ്ങള്‍ക്കിരയായതു മൂലം കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുളളവര്‍ എന്നീ വിഭാഗങ്ങളിലുളളവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള  കുടുംബങ്ങളിലെ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനാണ്  ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.  പദ്ധതിയെ സംബന്ധിച്ച  വിശദ വിവരങ്ങളും  അപേക്ഷ ഫോറത്തിന്റെ മാതൃകയും സിവില്‍  സ്റ്റേഷനിലെ  ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കും.   അപേക്ഷ സെപ്തംബര്‍ 24നകം  സമര്‍പ്പിക്കണം.

ഓണം അലവന്‍സ് വിതരണം ആരംഭിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പനക്കാരുടേയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷത്തെ ഓണം അലവന്‍സ് ഇനത്തില്‍ 3000 രൂപാ വീതവും പെന്‍ഷന്‍കാരായ അംഗങ്ങള്‍ക്ക് അറുനൂറ് രൂപ വീതവും  എല്ലാ ജില്ലാ ഭാഗ്യക്കുറി  ക്ഷേമനിധി ഓഫീസുകളില്‍ നിന്നും  വിതരണം ചെയ്തു തുടങ്ങിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് അറിയിച്ചു. കാല്‍ ലക്ഷം ക്ഷേമനിധി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭാഗ്യക്കുറി മേഖലയില്‍ ആദ്യമായാണ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ഏകദേശം ഏഴ് കോടി രൂപയുടെ ഓണം അലവന്‍സ് അനുവദിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

റദ്ദ് ചെയ്തു

കാസര്‍കോട് ജില്ലയില്‍  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (അറബിക്) തസ്തികയുടെ 2008 ഒക്‌ടോബര്‍ 16 ന് നിലവില്‍ വന്ന 269/08/എസ് എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2013 ഏപ്രില്‍ 16 ന് അര്‍ദ്ധരാത്രി  അവസാനിപ്പിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജാലകം പ്രകാശനം ചെയ്തു

ഓണഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍  അക്ഷരലൈബ്രറി പ്രസിദ്ധീകരിച്ച  ജാലകം ഓണപ്പതിപ്പ് എ ഡി എം എച്ച്.ദിനേശന്‍, ജില്ലാ  ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ കെ അബ്ദുറഹിമാന് നല്‍കി പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ടി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി കളക്ടര്‍ എം പി ബാലകൃഷ്ണന്‍ നായര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി എന്‍ ബാലകൃഷ്ണന്‍,  ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, സീനിയര്‍ സൂപ്രണ്ട് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.  ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ സ്വാഗതവും സെക്രട്ടറി സതീശന്‍ പൊയ്യക്കോട് നന്ദിയും പറഞ്ഞു. സുഗതകുമാരി,  എം ടി,  പി വി കെ പനയാല്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുന്ന ഓണപ്പതിപ്പാണ് പ്രകാശനം ചെയ്തത്.

കാറ്റടിക്കാന്‍  സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ് പ്രദേശങ്ങളിലും   പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

യോഗം  24 ന്

കാസര്‍കോട് ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാതല നിര്‍വ്വഹണ സമിതി യോഗം സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക് ജില്ലാപഞ്ചായത്തില്‍ ചേരും.

വിദ്യാഭ്യാസ വായ്പ പലിശയിളവ്

ജില്ലയിലെ വിദ്യാഭ്യാസ വായ്പ പലിശയിളവുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കല്‍, പ്രോസസിംഗ് മുതലായ കാര്യങ്ങള്‍ക്ക് ഇന്നുമുതല്‍ കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണമെന്ന്  ജില്ലാകളക്ടര്‍ അറിയിച്ചു.

സൗജന്യ ബാങ്കിംഗ് പരീക്ഷാ പരിശീലനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നാഷണല്‍  എംപ്ലോയ്‌മെന്റ്  ഡയറക്ടറേറ്റും സഹകരിച്ച് സൗജന്യ ബാങ്കിംഗ് പരീക്ഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ഒക്‌ടോബറില്‍ നടക്കുന്ന ബാങ്കിംഗ് പരീക്ഷയ്ക്ക് മുന്നോടിയായി സെപ്തംബറില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 14 എംപ്ലോയ്‌മെന്റ്  സെന്ററുകളിലും 7 യൂണിവേഴ്‌സിറ്റി ബ്യൂറോകളിലും കേന്ദ്രീകരിച്ച് 21 ബാങ്കിംഗ് പരിശീലന പരിപാടി സംഘടിപ്പിക്കും. ഡിഗ്രി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ  എംപ്ലോയ്‌മെന്റ്  സെന്ററിലോ യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ  യുവജന കേന്ദ്രങ്ങളിലോ സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.(ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി)  ഫോണ്‍ 04994- 256 219, 9846858491.

സംഘാടക സമിതി രൂപീകരണ യോഗം

സംസ്ഥാന പൈക്ക കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം സെപ്തംബര്‍ 17 ന് നാല് മണിക്ക് പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും.

  നവോദയയില്‍ ഓണാഘോഷം

വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍  പഠിക്കുന്ന പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ സെപ്തംബര്‍  12,13,14 തിയ്യതികളിലായി ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് (സെപ്തംബര്‍ 12) ഓണക്കളികള്‍, നാടന്‍ പന്ത്കളി, കമ്പവലി. ഉറിയടി, എന്നിവയോടൊപ്പം ഓണസദ്യയും  സംഘടിപ്പക്കും.  നാളെ (സെപ്തം 13)ന് ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവയും 14ന് പൂക്കള മത്സരവും നടത്തും. പൂക്കള മത്സരത്തിനു ശേഷം വിദ്യാര്‍ത്ഥികളെ ഓണാവധിക്ക് കൊണ്ടു പോകുന്നതിനായി രക്ഷിതാക്കള്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ കെ എം വിജയകൃഷണന്‍ അറിയിച്ചു.

പി എസ് സി സാധ്യതാ ലിസ്റ്റ്

പി എസ് സി  ജില്ലയിലെ ആരോഗ്യ വകുപ്പിലെ  ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്(എന്‍സി എ, എസ് സി , എസ് ടി) തസ്തികയില്‍  നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.

എന്‍ സി എ, എസ് ടി വിഭാഗത്തില്‍  പരീക്ഷ എഴുതി എല്ലാ ഉദ്യോഗാര്‍ത്ഥികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 24 ന് രാവിലെ 9.30 ന് കാസര്‍കോട് പുലിക്കുന്ന് മുന്‍സിപ്പല്‍  ഓഫീസിന് സമീപത്തെ പി എസ് സി ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും.



ആധാര്‍  ഫോട്ടോ എടുക്കും

കാറഡുക്ക ബ്ലോക്കില്‍ നടക്കുന്ന  ആധാര്‍ കാര്‍ഡ്  ഫോട്ടോ എടുക്കുന്ന കേന്ദ്രങ്ങള്‍ തീയതിയും, സ്ഥലവും താഴെ കൊടുക്കുന്നു.

സെപ്തംബര്‍ 12 ന് കുമ്പഡാജെ പഞ്ചായത്ത് ഹാള്‍  (9495417986) കുണ്ടംകുഴി അക്ഷയ കേന്ദ്രം (9496789500) സെപ്തംബര്‍ 14, 18, 19 കര്‍മ്മംതൊടി അക്ഷയ സെന്റര്‍(9388825388), കുണ്ടംകുഴി അക്ഷയകേന്ദ്രം (9496789500), 20 ന് ജി വി എച്ച് എസ് എസ് മുളേളരിയ(9846894780).

മെയില്‍  നേഴ്‌സ് ഒഴിവ്

നെഹ്‌റു യുവകേന്ദ്രയില്‍ സര്‍ക്കാര്‍  നടത്തി വരുന്ന  ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷാ പ്രോജക്ടില്‍  മെയില്‍ നേഴ്‌സ് തസ്തികയിലെ ഒഴിവിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യത ബി എസ് സി നേഴ്‌സിംഗ്, ജനറല്‍ നേഴ്‌സിംഗ്. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 18 ന് മുമ്പായി  ി്യസൗെൃമസവെമ@്യമവീീ.രീ.ശി. എന്ന വിലാസത്തില്‍ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04998-213171.

സൗജന്യ എല്‍  ഡി ക്ലര്‍ക്ക് പരീക്ഷാ പരിശീലനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നാഷണല്‍ എംപ്ലോയ്‌മെന്റ്  ഡയറക്ടറേറ്റും സഹകരിച്ച് പി എസ് സി  എല്‍ ഡി ക്ലര്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിനായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  എംപ്ലോയ്‌മെന്റ ്  എക്‌സ്‌ചേഞ്ച്  മുഖേന ജില്ലയില്‍ ഒക്‌ടോബറിലാണ് പരിശീലനം നടത്തുന്നത്. എല്‍ ഡി  ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ ്  താലൂക്ക് എംപ്ലോയ്‌മെന്റ്  ഓഫീസിലോ, ജില്ലാ യുവജന  കേന്ദ്രത്തിലോ സെപ്തംബര്‍ 13 നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.(ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി).

വൈദ്യുതി മുടങ്ങും

അറ്റകുറ്റപണി നടക്കുന്നതിനാല്‍ സെപ്തംബര്‍  12 ന് രാവിലെ  9 മുതല്‍ വൈകുന്നേരം 5 വരെ മലനാട് ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ ആലംപാടി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതി ഓണക്കോടി വിതരണം 13 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രകാരം കഴിഞ്ഞ വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ  കുടുംബത്തില്‍ പെട്ട ഒരു വനിതാ തൊഴിലാളിക്ക് ഓണക്കോടി നല്‍കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ 13 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി നിര്‍വ്വഹിക്കും.

Keywords : Kasaragod, Kerala, Government Announcement, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia