city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം

കാസര്‍കോട്: (www.kasargodvartha.com 06.09.2017) ബംഗളൂരുവിലെ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ദാരുണമായി വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ കാസര്‍കോട് ജില്ലയില്‍ വ്യാപക പ്രതിഷേധം. കെ യു ഡബ്ല്യു ജെ, യുവകലാ സാഹിതി, പ്രവാസി കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം

കെ യു ഡബ്ല്യു ജെയുടെ പ്രതിഷേധ പ്രകടനത്തില്‍ സണ്ണി ജോസഫ്, ടി എ ഷാഫി, വിനോദ് പായം, രവീന്ദ്രന്‍ രാവണേശ്വരം, ബിനോയ് മാത്യു, ആലൂര്‍ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഷഫീഖ് നസറുല്ല, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സുനില്‍ ബേപ്പ്, ഷഫീഖ് നസ്‌റുല്ല, കെ രാജേഷ് കുമാര്‍, ഇ വി ഉണ്ണികൃഷ്ണന്‍, ഷൈജു ചന്തപുര, മണികണ്ഠന്‍ പാലിച്ചിയടുക്കം, പത്മേഷ്, ഷാഫി തെരുവത്ത്, ഷൈജു, മുജീബ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, രവീന്ദ്രന്‍ പാടി, രാജേഷ് മാങ്ങാട്, അഷ്‌റഫ് കൈന്താര്‍, എ പി വിനോദ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രസ് ക്ലബ്ബില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം

തൃക്കരിപ്പൂര്‍ യുവകലാസാഹിതി പ്രവര്‍ത്തകര്‍ നഗരത്തില്‍ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രകടനം നടത്തി. കൊന്നും ഭീഷണിപ്പെടുത്തിയും എഴുത്തുകാരെ നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നടപടിക്കെതിരെ വൈകുന്നേരം അഞ്ചു മണിയോടെ തങ്കയം മുക്കില്‍ നിന്നും ആരംഭിച്ച പ്രതീകാത്മക പ്രതിഷേധ പ്രകടനം വെള്ളാപ്പ് ജംഗ്ഷന്‍ ചുറ്റി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം രവീന്ദ്രന്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍, കെ മധുസൂദനന്‍, പി രാജഗോപാലന്‍, പി പി നാരായണന്‍, കെ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കരിപ്പൂര്‍ വേണു, ഇ രാഘവന്‍, എം വി രാജന്‍, കെ വിജയന്‍, സുജിത് കൊടക്കാട്, ഖാദര്‍ കൂലേരി, ഗംഗാധരന്‍ ഇടയിലക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം

പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രണാമം' പരിപാടി ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. എം സി ജോസ്, എന്‍ മഹേന്ദ്ര പ്രതാപ്, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രന്‍, എന്‍ വി അരവിന്ദാക്ഷന്‍ നായര്‍, അഡ്വ. പി ബാബുരാജ്, സി വി ഭാവനന്‍, കണ്ണന്‍ കരുവാക്കോട്, കെ പി മോഹനന്‍, അച്ചുതന്‍ മുറിയനാവി, മധുസൂദനന്‍ ബേളൂര്‍, റാഷിദ് പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വ്യാപക പ്രതിഷേധം

എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച് പ്രകടനം എയര്‍ലൈന്‍സ് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, വൈ മുഹമ്മദ്, അബ്ദുല്ല എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ബഷീര്‍ നെല്ലിക്കുന്ന്, ഫൈസല്‍ കോളിയടുക്കം, അലി ആലംപാടി, എസ് എ അബ്ദുര്‍ റഹ് മാന്‍, മനാഫ് സിറാജ് നഗര്‍, ഫാറൂഖ്, മുഹമ്മദ് കരിമ്പള നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Protest, Murder, Inauguration, KUWJ, Kanhangad, Trikaripur, Gouri Lankesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia