ആട് ഫാമിന് മന്ത്രി കെ പി മോഹനന്‍ ശിലയിട്ടു
Nov 9, 2012, 18:19 IST
ലോക പ്രശസ്തമായ മലബാറി ആടുകള്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുക എന്ന ലക്ഷത്തോടെയാണ് ഫാം ആരംഭിക്കുന്നത്. പാവപ്പെട്ടവന്റെ പശു എന്നറിയപ്പെടുന്ന ആടുകളെ വളര്‍ത്തി കര്‍ഷകര്‍ക്ക് ജീവനോപാധിയായി സ്വീകരിക്കാവുന്ന സംരംഭമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ വരണ്ട കാലാവസ്ഥ ആടുവളര്‍ത്തലിന് ഏറ്റവും അനുയോജ്യമാണ്. ചെറിയ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ ഏറ്റെടുക്കാവുന്ന സംരഭം ചെറിയ മുതല്‍ മുടക്കില്‍ പരിപാലിക്കാന്‍ എളുപ്പമായതും ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടുന്നതുമാണ്. എറെ ഔഷധമൂല്യമുള്ള ആട്ടിന്‍ പാലും കൊളസ്‌ട്രോളിന്റെ അംശം കുറഞ്ഞ ഇറച്ചിയും ലോക ജനസംഖ്യയുടെ 70 ശതമാനം പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകള്‍.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ആട്ടിന്‍കുട്ടികളെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ബേഡഡുക്ക പഞ്ചായത്തിന്റെ സഹകരണത്തോടെ ആട് ഫാം ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അധ്യക്ഷനായി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജി സുമ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍, പി ഓമന, പി ലക്ഷ്മി, സി സുശീല, കെ കാര്‍ത്യായണി, കെ ബാലകൃഷ്ണന്‍, കെ മുരളീധരന്‍, ഡോ. പി നരേന്ദ്രന്‍ നായര്‍, എ വി രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, ഇ കുഞ്ഞികൃഷ്ണന്‍ നായര്‍, എ കെ നാരായണന്‍, കെ വി ബാബു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കാര്‍ത്യായണി സ്വാഗതവും വെറ്റിനറി സര്‍ജന്‍ ബൈജു നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ശിങ്കാരിമേളത്തോടെ മന്ത്രിയെയും ജനപ്രതിനിധികളെയും സ്വീകരിച്ചു.
Keywords: Goat farm, Stone laid, Minister K.P.Mohanan, Kolathur, Kasaragod, Kerala, Malayalam news