city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പോലീസ് വനിതാ മാനേജര്‍ക്കെതിരെ അപവാദ നോട്ടീസ്; പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് ഓഫീസിലെ മാനേജര്‍ ശൈലജയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തുന്ന രീതിയിലുള്ള നോട്ടീസ് പുറത്തിറക്കിയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് സംഭവത്തില്‍ കേസെടുത്തത്.

വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ സി.ബി.ശുഭാവതി പരാതിക്കാരിയായ ജില്ലാ പോലീസ് ഓഫീസ് മാനേജര്‍ ശൈലജയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കൂടി ചുമതല വഹിക്കുന്ന ശൈലജയ്ക്കും മറ്റ് ഉദ്യോഗസ്ഥരായ ജൂനിയര്‍ സൂപ്രണ്ട് കുമാരന്‍, ക്ലര്‍ക്ക് ദിനേശന്‍ എന്നിവര്‍ക്കെതിരെയുമാണ് അപവാദ നോട്ടീസ് പ്രചരിച്ചിരിക്കുന്നത്.

ഡിസംബര്‍ 27 നാണ് ഇത്തരമൊരു നോട്ടീസ് പ്രചരിക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടതെന്ന് ശൈലജയുടെ പരാതിയില്‍ പറയുന്നു. ഇതേ ഓഫീസിലെ പ്രീതി എന്ന ജീവനക്കാരിയാണ് നോട്ടീസ് പ്രചരിക്കുന്ന വിവരം ശൈലജയുടെ ശ്രദ്ധയില്‍പെടുത്തിയത്. 28 ന് ഉച്ചയ്ക്ക് ശൈലജയ്ക്ക് പരിചയമുള്ള ഒരാള്‍ നോട്ടീസിന്റെ പകര്‍പ്പ് ഏല്‍പിക്കുകയും ചെയ്തിരുന്നു. മാനഹാനി ഉണ്ടാക്കുന്നതും സ്വഭാവഹത്യ ചെയ്യുന്ന രീതിയിലുമുള്ള കാര്യങ്ങളാണ് നോട്ടീസില്‍ ഉള്ളതെന്ന് ശൈലജയുടെ പരാതിയില്‍ പറയുന്നു.
ജില്ലാ പോലീസ് വനിതാ മാനേജര്‍ക്കെതിരെ അപവാദ നോട്ടീസ്;  പോലീസ് അന്വേഷണം തുടങ്ങി
ഇക്കാര്യം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തുകയും ഭര്‍ത്താവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കാമെന്ന് അറിയിച്ചതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഡിസംബര്‍ 30 ന് കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ശിവദാസനും അവിടെയും നോട്ടീസ് പ്രചരിക്കുന്ന വിവരം ശൈലജയെ അറിയിച്ചിരുന്നു.

കാസര്‍കോട് ജില്ലയില്‍ മാത്രമല്ല മറ്റു ജില്ലകളിലും നോട്ടീസ് പ്രചരിക്കുന്നതായി വ്യക്തമായതോടെയാണ് ശൈലജ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്. നോട്ടീസ് പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവം പോലീസ് സേനയിലാകെ പുകഞ്ഞുകൊണ്ടിരിക്കയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
തിങ്കളാഴ്ച രാത്രി ക്ലിഫ് ഹൗസിലെ എ ഗ്രൂപ്പ് കോര്‍ യോഗത്തില്‍ നടന്നതെന്ത്..?

Keywords:  District, Police, Complaint, Husband, Kannur, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement: മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം 

Call: 9400003096 കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333 വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752 കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia