city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗോപിനാഥന്‍ നായരുടെ മരണം: യുവാവ് അറസ്റ്റില്‍

ഗോപിനാഥന്‍ നായരുടെ മരണം: യുവാവ് അറസ്റ്റില്‍
നീലേശ്വരം: ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. ഗോപിനാഥന്‍ നായരുടെ (49) അപകട മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഓടിച്ചയാളെ ദിവസങ്ങള്‍ നീണ്ട നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

നീലേശ്വരം കൊട്രച്ചാലിലെ ഇ­സ്­ഹാ­ഖിനെ (18) യാണ് നീലേശ്വരം സി.ഐ സി.കെ. സുനില്‍ കുമാര്‍, എസ്‌ഐ കെ. പ്രേംസദന്‍, അഡീഷണല്‍ എസ് ഐ പ്രഭാകരന്‍ എന്നിവര്‍ നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. സിവില്‍ പോലീസ് ഓഫീസറായ വാസുവും അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായിച്ചിരുന്നു.

ഒക്‌ടോബര്‍ എട്ടിന് രാത്രി 10 മണിയോടെയാണ് ദേശീയപാത നെടുങ്കണ്ടം വളവില്‍ കൈനറ്റിക് ഹോണ്ടയില്‍ സഞ്ചരിക്കുകയായിരുന്ന ഗോപിനാഥന്‍ നായരെ എതിരെ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥന്‍ നായരെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഗോപിനാഥനെ ഇടിച്ചു വീഴ്ത്തിയ വാഹനം പോലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഗോപിനാഥനെ ഇടിച്ച വാഹനം വെളുത്ത ആള്‍ട്ടോ കാറാണെന്ന് തിരിച്ചറിഞ്ഞത്. മൂന്നാം മൈലിലെ മുഹമ്മദ് ദില്‍ഷാദിന്റെ വീട്ടുമുറ്റത്ത് നിന്നാണ് കാര്‍ പോലീസ് കണ്ടെടുത്തത്. കാര്‍ കസ്റ്റഡിയിലെടുത്തതോടെ പോലീസ് അപകടം വരുത്തിയ കാറില്‍ സഞ്ചരിച്ചിരുന്നവരില്‍ ചിലരെ പിടികൂടിയെങ്കിലും പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിലുള്ള മൊഴികളാണ് ഇവര്‍ നല്‍കിയത്.

ഗോപിനാഥന്‍ നായരുടെ മരണത്തിന് കാരണമായ കാര്‍ ഓടിച്ചത് അഷറഫ് എന്ന യുവാവാണെന്ന് ആദ്യം യുവാക്കള്‍ പോലീസിന് മൊഴി നല്‍കി. പിന്നീട് ഇവര്‍ മൊഴി മാറ്റി പറഞ്ഞു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇസ്ഹാക്കാണ് കാറോടിച്ചിരുന്നതെന്ന് വ്യക്തമായത്. ഇസ്ഹാക്കിനൊപ്പം ഹാഷിം, പ്രണവ് എന്നീ യുവാക്കളും കാറിലുണ്ടായിരുന്നു. അഷറഫ് സംഭവ സമയത്ത് കാറിലുണ്ടായിരുന്നില്ല. ഷെഫീഖ് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയും കാറിലുണ്ടായിരുന്നതായി യുവാക്കള്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നുവെങ്കിലും ഇതും കള്ളമാണെന്ന് തെളിഞ്ഞു.

പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചതിനും മറ്റൊരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്ഹാക്ക്, പ്രണവ്, അഷറഫ്, ഹാഷിം എന്നിവര്‍ക്കെതിരെയാണ് കേസ്. അപകടം വരുത്തിയ കാര്‍ ഓടിച്ച ഇസ്ഹാക്കിന് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നീലേശ്വരം കണിച്ചിറ സ്വദേശിയാണ് കാറിന്റെ ആര്‍ സി ഉടമ. സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങുന്നതിന് വേണ്ടി കണിച്ചിറ സ്വദേശിയില്‍ നിന്നും ഇ­സ്­ഹാഖ്, കാര്‍ വാടകക്കെടുക്കുകയായിരുന്നു. റെന്റ് എ കാറായാണ് സംഘം ആള്‍ട്ടോ കാര്‍ ഉപയോഗിച്ചത്. നീലേശ്വരം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിച്ച് തിരിച്ചു വരുമ്പോഴാണ് കാര്‍ മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഗോപിനാഥന്‍ നായര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്.

Keywords: Basket ball, Association president, M.Gopinathan, Accident, Death, Youth, Arrest, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia