അബുദാബി നാടകക്യാമ്പ് ഗോപികുറ്റിക്കോല്‍ നയിക്കും
Jun 25, 2012, 11:35 IST
കാസര്‍കോട്: ദേശീയശ്രദ്ധനേടിയ കുട്ടികളുടെ നാടകവേദിയായ സണ്‍ഡെ തിയറ്ററിന്റെ ഡയറക്ടറും നാടകസംവിധായകനുമായ ഗോപി കുറ്റിക്കോല്‍ കുട്ടികളുടെ നാടകക്യാമ്പിന് നേതൃത്വം നല്‍കാന്‍ യു.എ.ഇയിലേക്ക്. അബുദാബി ശക്തി തിയറ്റേഴ്‌സും കേരള സോഷ്യല്‍ സെന്ററും നടത്തുന്ന നാടക ക്യാമ്പിന്റെ ഡയറക്ടറായിട്ടാണ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 26 മുതല്‍ തുടങ്ങുന്ന ക്യാമ്പ് ഒരു മാസത്തോളം നീണ്ടു നില്‍ക്കും.
ദേശീയതലത്തിലും സംസ്ഥാന തലത്തിലുംശ്രദ്ധേയവും സമ്മാനാര്‍ഹവുമായ നിരവധി കുട്ടികളുടെ നാടകങ്ങളും അമേച്വര്‍ നാടകങ്ങളും രചിച്ച് സംവിധാനം ചെയ്ത ഗോപി മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും നാടകക്യാമ്പ് നടത്തിയിട്ടുണ്ട്.
കേരളത്തില്‍ തന്നെ നൂറിലേറെ ക്യാമ്പുകളുടെ ഡയറക്ടറായിരുന്നു. കേന്ദ്രസംഗീതനാടക അക്കാദമി തെരഞ്ഞെടുത്ത കേരളത്തിലെ 10 മികച്ച യുവനാടക സംവിധായകരിലൊരാളായ ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത 'സ്‌ക്കാവഞ്ചര്‍' എന്ന ഷോര്‍ട്ട്ഫിലിം കോഴിക്കോട് അലഫിലിം ഫെസ്റ്റിവെലില്‍ മികച്ച ചിത്രമായിരുന്നു.
ജുലായില്‍ കല്‍ക്കത്തയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കുന്ന 'നെരലു' കന്നട നാടത്തിന്റെ രചയ്തവും ഗോപിയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിധി കര്‍ത്താവാണ്. കമ്മ്യൂണിസ്റ്റാചാര്യന്‍ കൃഷ്ണപിള്ളയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സംവിധായകനും കൂടിയാണ്.

Keywords: Kasaragod, Kuttikol, Drama, camp, Abudhabi