city-gold-ad-for-blogger

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഗുണ്ടാ വിളയാട്ടം; ബേക്കറി അടിച്ചു തകര്‍ത്തു

ഉപ്പള :(www.kasargodvartha.com 17/06/2018) ഗുണ്ടാ മാഫിയാ സംഘങ്ങളുടെ വിളനിലമായ ഉപ്പളയില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഗുണ്ടാ അക്രമം നടക്കുന്നത്. ശനിയാഴ്ച രാത്രി ബേക്കറി അടിച്ചു തകര്‍ത്തു. ഉപ്പള കൈക്കമ്പയില്‍ കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ വിളയാട്ടം വീണ്ടും തുടരുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഗുണ്ടാ വിളയാട്ടം; ബേക്കറി അടിച്ചു തകര്‍ത്തു

കൈകമ്പയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാര്‍ ബേക്കറിയാണ് തകര്‍ത്തത്. പുറത്തുള്ള സോഡാ കുപ്പികള്‍ അടിച്ചു തകര്‍ത്തു. ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്ലാം കഞ്ചാവ് ഗുണ്ടാ ബ്ലേഡ് മാഫിയകള്‍ അക്രമം നടത്തിയിരുന്നു. നയാ ബസാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘം ഇപ്പോള്‍ കൈകമ്പയിലേക്ക് പ്രവര്‍ത്തനം മാറിയിരിക്കുകയാണ്. കഞ്ചാവ് ഗുണ്ടാ ബ്ലേഡ് മാഫിയകളെ അടിച്ചമര്‍ത്തിയില്ലെങ്കില്‍ ക്രമസമാധാത്തിന് തന്നെ ഭംഗം സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചാവ് മാഫിയകളെ നയാ ബസാര്‍, കൈകമ്പ ഭാഗങ്ങളില്‍ നിന്ന് തുടച്ചു മാറ്റണമെന്നും, ഇല്ലെങ്കില്‍ ജനജീവിതത്തിന് തന്നെ ഭീഷണിയാകുമെന്നും കടകള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uppala,Kasaragod, Police, Kanjavu, Merchant, Goonda attack in bakery. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia