ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം 6 ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
May 21, 2013, 13:17 IST
കാസര്‍കോട്: ഗുണ്ടാ ആക്ട് പ്രകാരം കൊലക്കേസടക്കം ആറ് ക്രമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ കസബയിലെ ഫൈസല്‍ മന്‍സിലില്‍ എം. നൗഷാദിനെ (21) യാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസും സംഘവും തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്. 2010 ഏപ്രില്‍ 13 ന് അണങ്കൂര്‍ കസബയിലെ ഷൈന്‍ ഷാന്‍ എന്നയാളെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസിലും, 2010 ഏപ്രില്‍ 15 ന് സുജാഹുദ്ദീന്‍ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 308 വകുപ്പ് പ്രകാരം വധശ്രമക്കേസിലും പ്രതിയാണ്.
കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച് 25 ന് സി.എ. സിദ്ദിഖിനെ തടഞ്ഞ് നിര്‍ത്തി തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 സെപ്റ്റംബര്‍ 19 ന് മുഹമ്മദ് ശാഫി എന്നയാളെ തടഞ്ഞി നിര്‍ത്തി മൂവി ക്യാമറ, എ.ടി.എം കാര്‍ഡ്. 18,300 രൂപ എന്നിവ പിടിച്ചു പറിച്ച് അക്രമിച്ച് പരിക്കേല്‍പിക്കുകയും ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തട്ടി കൊണ്ടു പോവുകയും ചെയ്ത കേസിലും നൗഷാദ് പ്രതിയാണ്.
2011 ജനിവരി 24 ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പന്നിപ്പാറയില്‍ വെച്ച് കേളുഗുഡ്ഡെയിലെ ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിലും, 2013 ഫെബ്രുവരി അഞ്ചിന് വിദ്യാനഗറിലെ സി.പി.എം ജില്ലാ കമ്മിറ്റ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത് ഓഫീസ് സെക്രട്ടറി ലോകേഷിനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും നൗഷാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Keywords: Murder-Case, Arrest, Youth, Vidya Nagar, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കരുതല്‍ തടങ്കലിനായി നൗഷാദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി കൊലക്കേസടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ നൗഷാദ്. 2010 ഏപ്രില്‍ 13 ന് അണങ്കൂര്‍ കസബയിലെ ഷൈന്‍ ഷാന്‍ എന്നയാളെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസിലും, 2010 ഏപ്രില്‍ 15 ന് സുജാഹുദ്ദീന്‍ എന്നയാളെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 308 വകുപ്പ് പ്രകാരം വധശ്രമക്കേസിലും പ്രതിയാണ്.
കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2012 മാര്‍ച് 25 ന് സി.എ. സിദ്ദിഖിനെ തടഞ്ഞ് നിര്‍ത്തി തലയ്ക്ക് ഇരുമ്പു വടികൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും, 2012 സെപ്റ്റംബര്‍ 19 ന് മുഹമ്മദ് ശാഫി എന്നയാളെ തടഞ്ഞി നിര്‍ത്തി മൂവി ക്യാമറ, എ.ടി.എം കാര്‍ഡ്. 18,300 രൂപ എന്നിവ പിടിച്ചു പറിച്ച് അക്രമിച്ച് പരിക്കേല്‍പിക്കുകയും ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തട്ടി കൊണ്ടു പോവുകയും ചെയ്ത കേസിലും നൗഷാദ് പ്രതിയാണ്.
![]() |
Noushad |