city-gold-ad-for-blogger

ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ജാഥയ്ക്ക് തുടക്കം

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ നവംബര്‍ 11ന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള വടക്കന്‍മേഖലാ ജാഥക്ക് തുടക്കമായി. ജാഥ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപം സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

ഗിരികൃഷ്ണന്‍ അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റന്‍ പി രാമചന്ദ്രന്‍, മാനേജര്‍ എ പ്രേമരാജന്‍, കെ ഗോവിന്ദന്‍കുട്ടി, കാറ്റാടി കുമാരന്‍, വെങ്ങാട്ട് ശശി എന്നിവര്‍ സംസാരിച്ചു. കെ ആര്‍ ജയാനന്ദ സ്വാഗതവും ചന്ദപ്പ നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കെ എ അലി അക്ബര്‍ നയിക്കുന്ന ജാഥക്ക് ചൊവ്വാഴ്ച ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

ചരക്കുഗതാഗത മേഖലയെ സംരക്ഷിക്കുക, സമഗ്രമായ ഗതാഗത നയം പ്രഖ്യാപിക്കുക, ഇന്ധന വിലവര്‍ധന ഉപേക്ഷിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, ദൂരവും ഭാരവും കണക്കാക്കി ലോറി വാടക സര്‍ക്കാര്‍ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയറ്റ് മാര്‍ച്ച്.

ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ജാഥയ്ക്ക് തുടക്കം

രാവിലെ ഒമ്പതിന് കാസര്‍കോട്, 10.15ന് പാലക്കുന്ന്, 11.15ന് കാഞ്ഞങ്ങാട്, 12ന് നീലേശ്വരം, 12.45ന് കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

Keywords:  Kerala, Kasaragod, Goods Transport workers, CITU, Malayalam News, National News, Kerala News, International News, Sports News, Entertainment.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia