city-gold-ad-for-blogger
Aster MIMS 10/10/2023

തൊഴിലില്ലാത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത

കാസര്‍കോട്: (www.kasargodvartha.com 26.10.2019) വിവിധ വിഭാഗങ്ങളിലെ തൊഴില്‍ രഹിതര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്വയം തൊഴിലിനായി സഹായം നല്‍കുന്നു. കെസ്‌റു, ജോബ് ക്ലബ്, ശരണ്യ, കൈവല്യ എന്നീ സ്വയംതൊഴില്‍ പദ്ധതികളിലേക്ക് കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തൊഴിലില്ലാത്തവര്‍ക്കൊരു സന്തോഷ വാര്‍ത്ത

കെസ്‌റു

തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത പദ്ധതിയാണ് കെസ്റു (കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്‌ളോയ്‌മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ളോയ്ഡ്) അപേക്ഷിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വായ്പ ലഭിക്കും.സബ്‌സിഡിയായി 20 ശതമാനവും ഉണ്ടായിരിക്കും. അപേക്ഷകന്റെ പ്രായം 21 നും 50 നും മധ്യേയും കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കുറവും ആയിരിക്കണം.

ജോബ് ക്ലബ്

തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്.

പരമാവധി 10 ലക്ഷം രൂപ വായ്പ ലഭിക്കും. 25 ശതമാനം സബ്‌സിഡി ഉണ്ടായിരിക്കും.അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. തിരഞ്ഞെടുക്കുന്ന തൊഴിലില്‍ രണ്ട് പേരില്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കണം.

ശരണ്യ

സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള പദ്ധതിയാണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതി. 18നും 55 നും മധ്യേ ആയിരിക്കണം അപേക്ഷകയുടെ പ്രായം. അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ് കഴിഞ്ഞിരിക്കണം. വിധവകള്‍, വിവാഹ മോചിതര്‍, ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ , ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവരോ ആയിട്ടുള്ള സ്ത്രീകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കുള്ളതാണീ പദ്ധതി. പരമാവധി 50,000 രൂപ വായ്പ ലഭിക്കും. ഇതില്‍ പകുതി തുക മാത്രമേ തിരിച്ചടക്കേണ്ടതുള്ളൂ. അപേക്ഷകയുടെ കുടുംബ വാര്‍ഷീക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

കൈവല്യ

ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയാണ് കൈവല്യ. 21 നും 55നും മദ്ധ്യേയായിരിക്കണം അപേക്ഷകരുടെ പ്രായം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പ്രൊജക്ട് പരിശോധിച്ച് ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കും. തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡി അനുവദിക്കും.

അപേക്ഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ ഫോറം കാസര്‍കോട്് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മഞ്ചേശ്വരം ബ്‌ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് - കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്:( 04994 255582), ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (04672 209068) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ജോബ് ഫെസ്റ്റിന് പേര് ക്ഷണിച്ചു

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16 ന്കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ മെഗാ ജോബ് ഫെയര്‍ നടത്തും.ഇങ്ങനെ എല്ലാ വര്‍ഷവും നടത്തുന്ന ജോബ് ഫെസ്റ്റുകള്‍ക്ക് ഒരു പേര് കണ്ടെത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 29 നകം നിര്‍ദേശങ്ങള്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സമര്‍പ്പിക്കണം.ഫോണ്‍- 04994-255582

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിതാ ഐടിഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്സ്മാന്‍ സിവില്‍ (രണ്ടൊഴിവ്), ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍(ഒരൊഴിവ്),എംപ്ലോയബിലിറ്റി സ്‌കില്‍ (ഒരൊഴിവ്) എന്നീ തസ്തികളിലേക്കാണ് നിയമനം.അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് നടത്തും. ഫോണ്‍- 04672341666

കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റ്നന്‍സ്, ഫിറ്റര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.കൂടൂതല്‍ വിവരങ്ങള്‍ക്ക് -04672-230980

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ ക്രീയാശാരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് പരിയാരത്തുളള കണ്ണുര്‍ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0497 2800167.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Job, Employees, Job club, Guest instructor,  Assistant professor, Good news for Unemployees

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL