Employment | ജോലി തേടുന്നവർക്ക് സുവർണാവസരം! കാസർകോട്ട് ഫെബ്രുവരി 15ന് 2 വ്യത്യസ്ത തൊഴിൽ മേളകൾ

● ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചും അസാപ് കേരളവുമാണ് സംഘാടകർ.
● വിവിധ തൊഴിൽ മേഖലകളിൽ അവസരങ്ങൾ.
● രജിസ്ട്രേഷന് വാട്സ്ആപ്പ് സൗകര്യം.
കാസർകോട്: (KasargodVartha) തൊഴിൽ അന്വേഷകർക്ക് സുവർണാവസരം. കാസർകോട് ജില്ലയിൽ ഫെബ്രുവരി 15ന് രണ്ട് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചും അസാപ് കേരളയുമാണ് രണ്ട് വ്യത്യസ്ത തൊഴിൽ മേളകൾ ഒരുക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നു.
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ച് തൊഴിൽ മേള
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിന്റെ തൊഴിൽ മേള സീതാംഗോളിയിലുള്ള മാലിക് ദിനാർ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിൽ 15-ന് രാവിലെ 9.30ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം കോളേജിൽ എത്തിച്ചേരുക. അവിടെ വെച്ച് തന്നെ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 9207155700 എന്ന വാട്സ് ആപ് നമ്പർ വഴിയും നേരത്തെ രജിസ്ട്രേഷൻ നടത്തി തൊഴിൽമേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി 9207155700 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അസാപ് കേരള തൊഴിൽ മേള
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള സംഘടിപ്പിക്കുന്ന തൊഴിൽ മേള ഫെബ്രുവരി 15ന് കാസർകോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15ന് രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. രജിസ്ട്രേഷനായി 9447326319 എന്ന നമ്പറിലേക്ക് 'JOBFAIR' എന്ന് വാട്സ്ആപ്പ് ചെയ്യുക.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Two job fairs organized in Kasaragod on February 15th by the District Employment Exchange and ASAP Kerala will provide numerous employment opportunities to job seekers.
#KasaragodJobs, #JobFair, #EmploymentOpportunities, #KasaragodNews, #ASAPKerala, #JobSeekers