Golden Jubilee | കാസർകോട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി 9, 10, 11ന്
● ജനുവരി ഒമ്പതിന് വൈകീട്ട് മൂന്നിന് വിളംബര ജാഥ നഗരത്തിൽ നിന്നും ആരംഭിക്കും.
● ജാഥയിൽ വിദ്യാർത്ഥിനികൾ, പൂർവ വിദ്യാർത്ഥിനികൾ, സ്‌കൂൾ അധ്യാപകർ, പി.ടി എ - സംഘാടക സമിതി ഭാരവാഹികൾ അണിനിരക്കും.
● വൈകിട്ട് നാലിന് സ്കൂൾ പരിസരത്ത് പി ടി എ പ്രസിഡൻ്റ് റാഷിദ് പൂരണം പതാക ഉയർത്തും.
● ജാഥ സ്‌കൂൾ പരിസരത്ത് സമാപിക്കും.
കാസർകോട്: (KasargodVartha) നെല്ലിക്കുന്ന് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി ഒമ്പത്, 10, 11 തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം എം.പി. രാജ്മോഹൻ ഉണ്ണിത്താനാണ് ആഘോഷങ്ങൾക്ക് തിരിതെളിയിച്ചത്.
വിവിധ എക്സിബിഷനുകൾ, മെഹന്തി മൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വൃദ്ധ സദനങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് വിദ്യാർഥിനികൾ സ്നേഹ സമ്മാനങ്ങൾ നൽകി. ജനുവരി ഒമ്പതിന് വൈകീട്ട് മൂന്നിന് വിളംബര ജാഥ നഗരത്തിൽ നിന്നും ആരംഭിക്കും. സുവനീർ കമ്മിറ്റി ചെയർമാൻ കെ എം ഹനീഫ് ഫ്ലാഗ് ഓഫ് ചെയ്യും. മുത്തുക്കുടയും ബാൻ്റ് മേളയും വിളംബര ജാഥയ്ക്ക് കൊഴുപ്പേകും. ജാഥയിൽ വിദ്യാർത്ഥിനികൾ, പൂർവ വിദ്യാർത്ഥിനികൾ, സ്‌കൂൾ അധ്യാപകർ, പി.ടി എ - സംഘാടക സമിതി ഭാരവാഹികൾ അണിനിരക്കും. ജാഥ സ്‌കൂൾ പരിസരത്ത് സമാപിക്കും.
വൈകിട്ട് നാലിന് സ്കൂൾ പരിസരത്ത് പി ടി എ പ്രസിഡൻ്റ് റാഷിദ് പൂരണം പതാക ഉയർത്തും. പത്തിന് വൈകീട്ട് ആറ് മണി മുതൽ വിവിധ കലാപരിപാടികളായ ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മാജിക് ഷോ, കരോക്കെ എന്നി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും കലാപരിപാടികൾ കാസർകോട് എസ് ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ പതിനൊന്നിന് രാവിലെ 10 മണിക്ക് അധ്യാപക സംഗമം സംഘടിപ്പിക്കും. ചടങ്ങ് എ എസ് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. ഡി ഇ ഒ ദിനേശ മുഖ്യാതിഥിയാകും.
ഉച്ചയ്ക്ക് ഒരു മണിക്ക് പൂർവ വിദ്യാർത്ഥിനികളുടെ സംഗമം വാർഡ് കൗൺസിലർ വീണ കുമാരി അരുൺ ഷെട്ടി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർത്ഥിനി സംഘടന പ്രസിഡൻ്റ് സാബിറ എവറസ്റ്റ് ആഘോഷ കമ്മിറ്റികളുടെ ഭാരവാഹികൾ സംബന്ധിക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയാകും.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി, സോവനീർ കമ്മിറ്റി ചെയർമാൻ കെ എം ഹനീഫ, ആർ ഡി ഡി കണ്ണൂർ ആർ രാജേഷ് കുമാർ, ഡി ഡി ഇ കാസർകോട് ടി വി മധുസൂദനൻ, വി എച്ച്സി എ ഡി ഇ ആർ ഉദയകുമാരി തുടങ്ങിയവർ സംസാരിക്കും. യോഗത്തിൽ പ്രിൻസിപ്പൽ എം രാജീവൻ റിപ്പോർട്ട് അവതരിപ്പിക്കും. ആറ് മണി മുതൽ വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ തുടങ്ങും.
ജില്ലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഗേൾസ് ഹൈസ്‌കൂൾ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം തുടർച്ചയായി കൊയ്യുന്നത് പി ടി എ കമ്മിറ്റികളുടെയും അധ്യാപകരുടെയും ഒ എസ് എ കമ്മിറ്റികളുടെയും കൂട്ടായ്മ കൊണ്ടാണെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടകസമിതി വർക്കിംഗ് ചെയർമാൻ റാഷിദ് പൂരണം, ജനറൽ കൺവീനർ എം രാജീവൻ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ഹസൈനാർ തളങ്കര, എച്ച് എം പി സവിത, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ആർ എസ് ശ്രീജ, പബ്ലിസിറ്റി ചെയർമാൻ ഷാഫി തെരുവത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
#Kasargod, #GoldenJubilee, #GirlsSchoolCelebration, #CulturalPrograms, #PTA, #KasargodNews