ഉപ്പളയുടെ വികസന ശില്‍പി ഇനി ഓര്‍മ
Jan 18, 2015, 15:54 IST
ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
ഉപ്പള: (www.kasargodvartha.com 18.01.2015) അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറി (73) ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജനാസ നിസ്‌കാരത്തിന് യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, ഹമീദലി ഷംനാട്, കെ.പി സതീഷ് ചന്ദ്രന്‍, അഡ്വ. സി.കെ ശ്രീധരന്‍, മാഹിന്‍ കേളോട്ട്, മൊയ്തീന്‍ കൊല്ലംപാടി, ലത്വീഫ് ഉപ്പള ഗേറ്റ് തുടങ്ങി മത - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.
ഹൃദയസംബന്ധയമായ അസുഖത്തെതുടര്‍ന്ന് ശനിയാഴ്ച വൈകിട്ടാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കേരള സര്‍ക്കാറിന് കീഴിലുള്ള കെല്‍ഫാം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന്റെ നിര്യാണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു
Keywords : Kasaragod, Uppala, Muslim-league, Leader, Golden Abdul Kader, Golden Abdul Khader no more.
Advertisement: