ഗോള്‍ഡന്റെ മരണം: പ്രവാസ ലോകത്ത് അനുശോചന പ്രവാഹം
Jan 18, 2015, 10:50 IST
ദുബൈ: (www.kasargodvartha.com 18.01.2015) മഞ്ചേശ്വരം രാഷ്ട്രീയ മണ്ഡലത്തിലെ മുടിചൂടാ മന്നനും വടക്കന്‍ കേരളത്തിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ പ്രവാസ ലോകത്ത് അനുശോചന പ്രവാഹം. കാസര്‍കോട് ജില്ലക്കാരായ പ്രവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഗോള്‍ഡന്‍ ഖാദര്‍ച്ചയുടെ രോഗ വിവരം അറിയാന്‍ വേണ്ടിയും പിന്നീട് മരണ വിവരം പറയാന്‍ വേണ്ടിയും നാട്ടിലേക്ക് ഇടതടവില്ലാതെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു.
പലരും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താനും അന്ത്യാഞ്ജലി അര്‍പിക്കാനും സോഷ്യല്‍ മീഡിയയൊണ് ആശ്രയിച്ചത്. മരണ വാര്‍ത്ത അറിഞ്ഞു പ്രവര്‍ത്തകര്‍ വികാരാധീനരായി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശം കേട്ടവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു പ്രദേശത്തിന്റെ മത - സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളിലെ കെടാവിളക്കായി നിലകൊണ്ട ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം തീര്‍ത്ത നഷ്ടം ഒരിക്കലും നികത്തപ്പെടാനാകാത്തതാണെന്ന് ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നിസാര്‍ ഐബി, സെക്രട്ടറി ഖാലിദ് മള്ളങ്കൈ, ട്രഷറര്‍ ഇബ്രാഹിം ബേരിക്ക എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷാക്കിര്‍ ബായാര്‍, സെക്രട്ടറി ഇബ്രാഹിം ബാജൂരി, ട്രഷറര്‍ ഖലീല്‍ മാളിക എന്നിവരും ദുബൈ കെ.എം.സി.സി എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് കുരിയടുക്ക, സെക്രട്ടറി യൂസുഫ് ഷേണി, ട്രഷറര്‍ അഷ്‌റഫ് എന്നിവരും അനുശോചിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍
Keywords: Kasaragod, Kerala, died, Social networks, Dubai-KMCC,
Advertisement:
പലരും അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താനും അന്ത്യാഞ്ജലി അര്‍പിക്കാനും സോഷ്യല്‍ മീഡിയയൊണ് ആശ്രയിച്ചത്. മരണ വാര്‍ത്ത അറിഞ്ഞു പ്രവര്‍ത്തകര്‍ വികാരാധീനരായി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശം കേട്ടവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒരു പ്രദേശത്തിന്റെ മത - സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളിലെ കെടാവിളക്കായി നിലകൊണ്ട ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗം തീര്‍ത്ത നഷ്ടം ഒരിക്കലും നികത്തപ്പെടാനാകാത്തതാണെന്ന് ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നിസാര്‍ ഐബി, സെക്രട്ടറി ഖാലിദ് മള്ളങ്കൈ, ട്രഷറര്‍ ഇബ്രാഹിം ബേരിക്ക എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു