കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുന്ന യുവതി കുടുങ്ങി; പിടിയിലായത് പിടികിട്ടാപ്പുള്ളി
Sep 20, 2016, 13:34 IST
വിദ്യാനഗര്‍: (www.kasargodvartha.com 20/09/2016) ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഉദുമ സ്വദേശിനിയായ സ്ത്രീയുടെ സ്വര്‍ണമാല തട്ടിയെടുത്ത ശേഷം രക്ഷപ്പെട്ട കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വര്‍ണമാലകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ തമിഴ്‌നാട് കോയമ്പത്തൂര്‍ ഉക്കടത്തെ മുരുകന്റെ ഭാര്യ മുത്തുമാരി(30)യെയാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് വനിതാപോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
2011ല്‍ ചെര്‍ക്കള ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഉദുമ കരിപ്പോടിയിലെ നാരായണിയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിയായ മുത്തുമാരി ഇവിടെ നിന്നും കടന്നുകളഞ്ഞ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ച് മോഷണത്തിലേര്‍പ്പെട്ടുവരികയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുത്തുമാരിക്കെതിരെ കേസുകളുണ്ട്.
പല കേസുകളിലും ഈ സ്ത്രീ പിടികിട്ടാപ്പുള്ളിയും വാറണ്ടുപ്രതിയുമാണ്. 2011ല്‍ ബന്ധുവീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് പോകാന്‍ ചെര്‍ക്കളയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു നാരായണി. ഈ സമയം അവിടെയെത്തിയ മുത്തുമാരി നാരായണിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.
സംഭവത്തില്‍ നാരായണിയുടെ പരാതിപ്രകാരം മുത്തുമാരിക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തുവെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. സ്ത്രീയുടെ പേരും വിലാസവും അന്ന് പോലീസിന് കിട്ടിയിരുന്നില്ല. നാരായണിയുടെ മാല തട്ടിയെടുത്ത പ്രതിയെ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് സ്ത്രീയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ ചാലക്കുടിയിലെ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് മുത്തുമാരി ചാലക്കുടി പോലീസിന്റെ പിടിയിലായതോടെയാണ് ചെര്‍ക്കളയിലെ മാലമോഷണക്കേസിനും തുമ്പായത്. ചാലക്കുടിയിലെ കവര്‍ച്ചാക്കേസില്‍ മുത്തുമാരിക്കെതിരെ അവിടത്തെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഒരാഴ്ചമുമ്പ് മുത്തുമാരി ചാലക്കുടി പോലീസിന്റെ പിടിയിലാവുകയും കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് അവിടെ ജയില്‍ കഴിയുകയുമായിരുന്നു. ചെര്‍ക്കളയിലെ കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ വിദ്യാനഗര്‍ പോലീസ് മുത്തുമാരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുത്തുമാരിയെ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കൊണ്ടുവരികയും ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Keywords: Kasaragod, Vidya Nagar, Woman, Police, Case, Arrest Warrant, Court, Report, Gold, Complaint.