കോളജ് ജീവനക്കാരന്റെ വീട് കവര്‍ച: വീടുമായി അടുപ്പമുള്ള യുവാവ് പിടിയില്‍
Nov 8, 2012, 21:14 IST
കാസര്‍കോട്: കുറ്റിക്കോല്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വീട്ടില്‍ നിന്നും എട്ട് പവന് സ്വര്‍ണം കവര്‍ച ചെയ്ത സംഭവത്തില്‍ വീടുമായി അടുപ്പമുള്ള യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട്ടെ രാഘവനെയാണ് (30) ആദൂര്‍ സി.ഐ.എ സതീഷ്കുമാര്‍, ബേഡകം എസ്.ഐ. മധു മദനന്, പോലീസുകാരായ ജയപ്രകാശ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസം മുമ്പാണ് ബേഡകം മുന്നാട് പീപ്പിള്‍സ് കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് സുകുമാരന്റെ വീട്ടില്‍ കവര്‍ച നടന്നത്. സുകുമാരന്റെ ഭാര്യ സുധ ഇതേ കോളജിലെ പ്യൂണ്‍ ആണ്. ഇവര്‍ രാവിലെ കോളജിലേക്ക് പോയപ്പോള്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കവര്‍ച നടന്നത്. വീടിന്റെ താക്കോല്‍ വീട്ടിലെ തന്നെ ഒരു രഹസ്യസ്ഥലത്താണ് വെക്കാറുള്ളത്.
വീടുമായി അടുത്ത ബന്ധമുള്ള രാഘവന് താക്കോല്‍ തപ്പിയെടുക്കുകയും പൂട്ട് തുറന്ന് വീട്ടില്‍ നിന്നും എട്ട് പവന് സ്വര്‍ണം കവര്‍ച ചെയ്യുകയുമായിരുന്നു. വീട്ടുപറമ്പിലെ ജോലികള്‍ക്ക് സഹായായി രാഘവന് എത്താറുണ്ട്. നേരത്തെ ഏതാനും കവര്‍ചാ കേസുകളില്‍ അറസ്റ്റിലായി ജയിലായിരുന്ന രാഘവന് അടുത്തിടെയാണ് ജയില്‍ നിന്നും പുറത്തിറങ്ങിയത്. പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതി അറസ്റ്റിലായത്.

Keywords: House-Robbery, Arrest, Youth, Kuttikol, Peoples-College, Police, Bedakam, Case, Gold, Kasaragod, Kerala.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.