city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോള­ജ് ജീ­വ­ന­ക്കാര­ന്റെ വീ­ട് കവര്‍­ച: വീ­ടു­മാ­യി അ­ടു­പ്പ­മു­ള്ള യു­വാ­വ് പി­ടി­യില്‍

കോള­ജ് ജീ­വ­ന­ക്കാര­ന്റെ വീ­ട് കവര്‍­ച: വീ­ടു­മാ­യി അ­ടു­പ്പ­മു­ള്ള യു­വാ­വ് പി­ടി­യില്‍
കാസര്‍­കോട്: കു­റ്റി­ക്കോല്‍ സെ­ക്യൂ­രി­റ്റി ജീ­വ­ന­ക്കാ­ര­ന്റെ വീ­ട്ടില്‍ നിന്നും എ­ട്ട് പ­വന്‍ സ്വര്‍­ണം കവര്‍­ച ചെയ്­ത സം­ഭ­വ­ത്തില്‍ വീ­ടു­മാ­യി അ­ടു­പ്പ­മു­ള്ള യു­വാ­വി­നെ ബേഡകം പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തു. മു­ന്നാ­ട്ടെ രാഘ­വ­നെ­യാ­ണ് (30) ആ­ദൂര്‍ സി.ഐ.എ സ­തീ­ഷ്­കു­മാര്‍, ബേഡ­കം എ­സ്.ഐ. മ­ധു മ­ദ­നന്‍, പോ­ലീസു­കാരാ­യ ജ­യ­പ്ര­കാശ്, അ­ഭി­ലാ­ഷ് എ­ന്നി­വര്‍ ചേര്‍­ന്ന് അ­റ­സ്റ്റ് ചെ­യ്­ത­ത്.

അ­ഞ്ച് ദിവ­സം മു­മ്പാ­ണ് ബേഡ­കം മു­ന്നാ­ട് പീ­പ്പിള്‍­സ് കോ­ള­ജി­ലെ സെ­ക്യൂ­രി­റ്റി ജീ­വ­ന­ക്കാ­രന്‍ സു­കു­മാര­ന്റെ വീ­ട്ടില്‍ കവര്‍­ച ന­ട­ന്നത്. സു­കു­മാര­ന്റെ ഭാ­ര്യ സു­ധ ഇ­തേ കോ­ള­ജി­ലെ പ്യൂണ്‍ ആണ്. ഇ­വര്‍ രാ­വി­ലെ കോ­ള­ജി­ലേ­ക്ക് പോ­യ­പ്പോള്‍ വീ­ട്ടില്‍ ആ­രു­മില്ലാ­ത്ത സ­മ­യ­ത്താ­ണ് കവര്‍­ച ന­ട­ന്നത്. വീ­ടി­ന്റെ താ­ക്കോല്‍ വീ­ട്ടി­ലെ ത­ന്നെ ഒ­രു ര­ഹ­സ്യ­സ്ഥ­ല­ത്താ­ണ് വെ­ക്കാ­റു­ള്ള­ത്.

വീ­ടു­മാ­യി അ­ടു­ത്ത ബ­ന്ധ­മു­ള്ള രാ­ഘ­വന്‍ താ­ക്കോല്‍ ത­പ്പി­യെ­ടു­ക്കു­കയും പൂ­ട്ട് തുറ­ന്ന് വീ­ട്ടില്‍ നി­ന്നും എ­ട്ട് പ­വന്‍ സ്വര്‍­ണം ക­വര്‍ച ചെ­യ്യു­ക­യു­മാ­യി­രുന്നു. വീ­ട്ടുപറമ്പിലെ ജോ­ലി­കള്‍­ക്ക് സ­ഹാ­യാ­യി രാ­ഘ­വന്‍ എ­ത്താ­റുണ്ട്. നേര­ത്തെ ഏ­താ­നും ക­വര്‍­ചാ കേ­സു­ക­ളില്‍ അ­റ­സ്റ്റി­ലാ­യി ജ­യി­ലാ­യി­രു­ന്ന രാ­ഘ­വന്‍ അ­ടു­ത്തി­ടെ­യാ­ണ് ജ­യില്‍ നി­ന്നും പുറ­ത്തി­റ­ങ്ങി­യത്. പോ­ലീ­സ് ന­ടത്തി­യ ത­ന്ത്ര­പ­രമാ­യ നീ­ക്ക­ങ്ങള്‍­ക്കൊ­ടു­വി­ലാ­ണ് പ്ര­തി അ­റ­സ്റ്റി­ലാ­യത്.

Keywords:  House-Robbery, Arrest, Youth, Kuttikol, Peoples-College, Police, Bedakam, Case, Gold, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia