പൂട്ടിയിട്ട വീട്ടില്‍ നിന്ന് ഏഴുപവന്‍ സ്വര്‍ണം കവര്‍ന്നു
Jun 13, 2012, 12:11 IST
തൃക്കരിപ്പൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്ന് ഏഴുപവന്‍ സ്വര്‍ണം കവര്‍ന്നു. തൃക്കരിപ്പൂര്‍ വടക്കുമ്പാടെ കെ സിദ്ധിക്കിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ചൊവ്വാഴ്ച രാത്രി എട്ടോടെ വീടുപൂട്ടി പോയി. 10.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറി വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച വള, മാല, മോതിരം എന്നിവയുള്‍പ്പെടുന്ന ആഭരണങ്ങളാണ് കവര്‍ന്നത്്.
വീടിന്റെ പ്രധാന വാതിലും പാര കൊണ്ട് കുത്തിത്തുറക്കാനുള്ള ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലും മറ്റും വെള്ളമൊഴിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും നടന്നു. ചന്തേര എസ്‌ഐ വിനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും കാസര്‍കോട് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഒരാഴ്ചമുമ്പ് കൈക്കോട്ട്കടവ് ചേരിക്കലിലെ വീട്ടില്‍ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി 3000 രൂപ കവര്‍ന്നിരുന്നു.

Keywords: Kasaragod, Trikaripur, Gold, Robbery, House.