ഭര്‍തൃമതിയുടെ 84 പവന്‍ തട്ടിയ ജ്യോത്സ്യന്‍ പിടിയില്‍
Jul 20, 2012, 16:13 IST
നീലേശ്വരം: തൈക്കടപ്പുറം സ്വദേശിനിയായ ഭര്‍തൃമതിയുടെ 84 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടാം പ്രതിയായ ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കേന്ദ്രീകരിച്ച് ജ്യോതിഷാലയം നടത്തി വരികയായിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി മുരളികൃഷ്ണ(40) നെയാണ് നീലേശ്വരം സി ഐ സി കെ സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്.
തൈക്കടപ്പുറത്തെ അഷിയ ഭാനുവിന്റെ 84 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ കൊല്ലം കരുനാഗപ്പള്ളിയിലെ സോനുക്കുട്ടനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട അഷിയ ഭാനുവുമായി അടുപ്പം സ്ഥാപിച്ച സോനുക്കുട്ടന്‍ ഭര്‍തൃമതിയില്‍ നിന്നും തന്ത്രപൂര്‍വ്വം സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മുങ്ങുകയാണുണ്ടായത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത നീലേശ്വരം പോലീസ് സോനുക്കുട്ടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോനുക്കുട്ടനെ ചോദ്യം ചെയ്തപ്പോഴാണ് അഷിയ ഭാനുവിന്റെ സ്വര്‍ണ്ണം തട്ടാന്‍ സഹായിച്ചത് ജ്യോത്സ്യന്‍ മുരളിയാണെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് മുരളിയെ പോലീസ് ഈ കേസില്‍ രണ്ടാം പ്രതിയാക്കുകയായിരുന്നു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മുരളി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയെങ്കിലും തള്ളുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Keywords: Gold robbery, Astrologist, Arrest, Nileshwaram, Kasaragod