250 പവന്‍ സ്വര്‍ണക്കവര്‍ച്ച: 2 കാസര്‍കോട് സ്വദേശികള്‍ പുത്തൂരില്‍ അറസ്റ്റില്‍
Sep 23, 2014, 15:02 IST
കാസര്‍കോട്: (www.kasargodvartha.com 23.09.2014) കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ നിന്നായി 250 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത രണ്ടു കാസര്‍കോട് സ്വദേശികളെ പുത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
ചട്ടഞ്ചാല്‍ കാവുംപള്ളത്തെ അഹമ്മദ് കബീര്‍ (24), ഉദുമ മാങ്ങാട്ടെ താജുദ്ദീന്‍ (28) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സഹാപുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് രണ്ടു കാറുകളും പിടികൂടി.
പുത്തൂര്‍ ഭാഗങ്ങളില്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ നിന്നു സ്വര്‍ണം കവരുന്നത് പതിവായതിനെത്തുടര്‍ന്ന് പുത്തൂര്‍ പോലീസ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കവര്‍ച്ച നടന്ന വീടുകളില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും കാസര്‍കോട് പോലീസിന്റെ കൈവശമുള്ള വിരലടയാളങ്ങളും ഒത്തു നോക്കിയത് പ്രതികളെ തിരിച്ചറിയുന്നതിനു സഹായകമായി.
ആദൂര്‍, ബദിയഡുക്ക, ബേക്കല്‍, കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന കവര്‍ച്ചകളിലും അറസ്റ്റിലായവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
2011 ല്‍ ബെള്ളൂരടുക്കയിലെ ഒരു വീട്ടില്‍ നിന്ന് 29 പവന്‍, ബീജന്തടുക്കയിലെ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച, ബദിയഡുക്കയിലെ നാലു വീടുകളിലെ കവര്‍ച്ച, ബേക്കല്‍ ബാരയിലെ വീട്ടില്‍ നിന്ന് 25 പവന്‍ കവര്‍ച്ച എന്നീ കേസുകളില്‍ അഹമ്മദ് കബീര്‍ അറസ്റ്റിലായിരുന്നു. ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ്് അഹമ്മദ് കബീറും താജുദ്ദീനും പരിചയപ്പെടുന്നത്.
ജയിലില്‍ നിന്നിറങ്ങിയ ഇരുവരും മംഗലാപുരത്തെ ഒരു വീട്ടില്‍ നിന്ന് ഒമ്പത് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തുകൊണ്ടാണ് സംയുക്തമായ കവര്‍ച്ചാ പരമ്പരകള്‍ക്കു തുടക്കം കുറിച്ചത്. ഇവരില്‍ നിന്നു പിടികൂടിയ കാറുകളും മോഷ്ടിക്കപ്പെട്ടവയാണെന്നു പോലീസ് വ്യക്തമാക്കി.

Keywords : Accuse, Karnataka, Arrest, Theft, Robbery, Kasaragod, Gold.
Advertisement:
Advertisement: