കെ.എസ്.എഫ്.ഇ ജീവനക്കാരന്റെ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു
Jun 23, 2015, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 23/06/2015) കെ.എസ്.എഫ്.ഇ ജീവനക്കാരന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കെ.എസ്.എഫ്.ഇ കാസര്‍കോട് ശാഖയിലെ ജീവനക്കാരനായ വിദ്യാനഗര്‍ നെല്‍ക്കളയിലെ പ്രമോദിന്റെ വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
പ്രമോദ് കെ.എസ്.എഫ്.ഇ ഓഫീസിലേക്കും അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളിലേക്ക് രാവിലെ വീടുപൂട്ടി പോയതായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രമോദ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. പ്രമോദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദധ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords : Kasaragod, House, Robbery, Vidya Nagar, Police, Investigation, Pramod, KSFE employee.