പെര്‍വാഡില്‍ വീട്ടില്‍ നിന്ന് മൂന്നരപവന്‍ സ്വര്‍ണം കവര്‍ന്നു
Apr 28, 2013, 23:44 IST
കുമ്പള: പെര്‍വാഡില്‍ വീട് കുത്തിത്തുറന്ന് മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 500 രൂപയും കവര്‍ന്നു. കുമ്പളയിലെ ബേക്കറി ഉടമ അബ്ദുല്‍ റഹ്മാന്റെ പെര്‍വാഡ് കെ.കെ പുറത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീട് പൂട്ടി ശനിയാഴ്ച ബന്ധു വീട്ടില്‍ പോയ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കുമ്പള പോലീസില്‍ പരാതി നല്‍കി.

Keywords: Pervad, House, Robbery, Gold, Kumbala, Kasaragod Vartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.