city-gold-ad-for-blogger

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 28/04/2015) വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു. വിദ്യാനഗര്‍ ഓഷ്യാനസ് ഫ്ലാറ്റിന് സമീപത്തെ മദീന അബ്ദുല്ലയുടെ മകന്‍ ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ചയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ഇബ്രാഹിം ഖലീലിന്റെ ഭാര്യ അസ്മിനയുടേതാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍. അലമാരയില്‍ വെച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

ഇവരുടെ വീടിന് സമീപത്തെ ബന്ധുവീട്ടില്‍ വിവാഹം നടന്നിരുന്നു. ഞായറാഴ്ച മംഗളൂരുവിലും തിങ്കളാഴ്ച വിദ്യാനഗറിലെ വീട്ടിലും വിവാഹചടങ്ങുകള്‍ നടന്നിരുന്നു. തിങ്കളാഴ്ച വിവാഹത്തിന് അണിയാന്‍ ആഭരണം നോക്കുമ്പോഴാണ് സ്വര്‍ണം കവര്‍ച്ച ചെയ്തത് വ്യക്തമായത്.

ഖലീലിന്റെ മാതാവ് സൗദയുടെ കൈയില്‍ നിന്നും ഈ വീടിന്റെ താക്കോല്‍ മൂന്നു മാസം മുമ്പ് നഷ്ടപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഈ താക്കോല്‍ ഉപയോഗിച്ചായിരിക്കാം മോഷ്ടാക്കള്‍ വീട് തുറന്നതെന്നുമാണ് സംശയിക്കുന്നത്. സംഭവം അറിഞ്ഞയുടെ വീട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ജില്ലാ പോലീസ് ചീഫ് തിങ്കളാഴ്ച രാത്രി തന്നെ വീട് സന്ദര്‍ശിച്ചു.

വിവാഹം നടക്കുന്ന ബന്ധുവീട്ടിലേക്ക് ഇടയ്ക്കിടെ സ്വന്തം വീട് പൂട്ടി ഇവര്‍ പോയിരുന്നു. ഇതിനിടയിലാകാം കവര്‍ച്ച നടന്നതെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാനഗര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തും.

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു
വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia