Gold Rate | വമ്പന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 400 രൂപയുടെ വര്‍ധനവ്, വെള്ളി നിരക്കും കൂടി
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44560 രൂപ.
വെള്ളിനിരക്കിലും വര്‍ധനവ്.
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. കഴിഞ്ഞ മൂന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് വമ്പന്‍ കുതിപ്പ്. വെള്ളിയാഴ്ച (06.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 50 രൂപ കൂടി 6720 രൂപയിലും പവന് 400 രൂപ കൂടി 53,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 5570 രൂപയിലും പവന് 320 രൂപ കൂടി 44560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 02 രൂപ കൂടി 91 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (05.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6670 രൂപയിലും പവന് 53360 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5530 രൂപയിലും പവന് 44240 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്.